Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അരങ്ങേറാന്‍ മൂന്ന് പേര്‍, ശ്രേയസിന്റെ പകരക്കാരന്‍ ആരാവും? നോക്കാം

shreyas

ടീം ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടിയേകിയാണ് ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ നിന്നും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ പിന്‍മാറിയിരിക്കുന്നത്. പുറം ഭാഗത്തിനേറ്റ പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനാവാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇതേ തുടര്‍ന്നാണ് ഒമ്പതിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് ശ്രേയസിനു നഷ്ടമായിരിക്കുന്നത്.

ന്യൂസിലാന്‍ഡുമായി സമാപിച്ച കഴിഞ്ഞ ഏകദിന പരമ്പരയിലും അദ്ദേഹത്തിനു പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഓസീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ശ്രേയസിനു തിരിച്ചെത്താന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ പരിക്ക് ഇനിയും ഭേദമാവാത്തതിനാല്‍ ആ പ്രതീക്ഷയും അവസാനിച്ചിരിക്കുകയാണ്.

കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുന്നതിനാല്‍ റിഷഭ് പന്തിനെ നേരത്തേ തന്നെ ഇന്ത്യക്കു നഷ്ടമായിരുന്നു. അതിനു പിന്നാലെയാണ് മികച്ച ഫോമിലുള്ള ശ്രേയസിന്റെയും പിന്‍മാറ്റം. ഈ രണ്ടു പേര്‍ക്കും ഇതോടെ പകരക്കാരനെ ഇന്ത്യക്കു തിരയേണ്ടി വന്നിരിക്കുകയാണ്. ശ്രേയസിനു പകരം ഇന്ത്യ ആരെയായിരിക്കും പ്ലെയിങ് ഇലവനില്‍ ഇറക്കുക? മൂന്നു താരങ്ങളെ അറിയാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ടി20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവാണ് ശ്രേയസ് അയ്യര്‍ക്കു പകരം ടെസ്റ്റ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള ഒരാള്‍. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് അദ്ദേഹം. എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി കളിച്ച അനുഭവസമ്പത്ത് സൂര്യക്കുണ്ട്.

പക്ഷെ ടി20യില്‍ മാത്രമേ താരത്തിനു ഇനിയും തിളങ്ങാനായിട്ടുള്ളൂവെന്നത് ഇന്ത്യയെ അലട്ടുന്ന ഘടകമാണ്. ടി20യിലെ ഫോം ഏകദിനത്തില്‍ ഇനിയും ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ ശ്രേയസിന്റെ അഭാവത്തില്‍ മൂന്നു മല്‍സരങ്ങളിലും സൂര്യ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷെ ബാറ്റിങില്‍ തിളങ്ങാനാവാതെ പുറത്താവുകയായിരുന്നു.

Also Read: സഞ്ജുവിന്റെ ബാറ്റിങില്‍ വീക്ക്‌നെസുണ്ടോ? ബാറ്റിങ് സ്‌റ്റൈലിനെ കുറിച്ച് എല്ലാമറിയാം

കെഎസ് ഭരത്

കെഎസ് ഭരത്

വിക്കറ്റ് കീപ്പര്‍ ബാറ്ററും പുതുമുഖവുമായ കെഎസ് ഭരതാണ് പകരക്കാരനായി കളിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. കുറച്ചു കാലമായി ടെസ്റ്റില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി തുടരുകയാണ് അദ്ദേഹം. പക്ഷെ അരങ്ങേറാന്‍ ഇനിയും അവസരം ലഭിച്ചിട്ടില്ല.

നിലവില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ ടെസ്റ്റ് സംഘത്തില്‍ ഭരതിനെക്കൂടാതെ കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരും വിക്കറ്റ് കീപ്പര്‍മാരായുണ്ട്. വൈസ് ക്യാപ്റ്റനും കൂടുതല്‍ അനുഭവസമ്പത്തുമുള്ള രാഹുല്‍ വിക്കറ്റ് കീപ്പറാവാനാണ് സാധ്യത.

അങ്ങനെയെങ്കില്‍ ശ്രേയസിന്റെ പൊസിഷനില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും ഭരത് കളിക്കുക. ആഭ്യന്തര ക്രിക്കറ്റില്‍ ആന്ധ്രയുടെ വിക്കറ്റ് കീപ്പറാണ് അദ്ദേഹം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 4000ത്തിന് മുകളില്‍ റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

Also Read:IND vs NZ: ഹാര്‍ദിക് 'ബോസ്' കളിക്കുന്നോ? ഇങ്ങനെ പോയാല്‍ ഇന്ത്യ തകരും! അറിയാം

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ശ്രേയസ് അയ്യര്‍ക്കു പകരം ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു വരാനിടയുള്ള മൂന്നാമത്തെ താരം വിക്കറ്റ് കീപ്പര്‍ കൂടിയായ ഇഷാന്‍ കിഷനാണ്. സൂര്യകുമാര്‍ യാദവ്, കെഎസ് ഭരത് എന്നിവരെപ്പോലെ ഇഷാനും ഇതുവരെ ടെസ്റ്റില്‍ അരങ്ങേറിയിട്ടില്ല.

ടി20, ഏകദിനം എന്നിവയില്‍ ഓപ്പണറായിട്ടാണ് ഇഷാന്‍ ഇന്ത്യക്കായി കൂടുതലും കളിച്ചിട്ടുള്ളതെങ്കിലും മധ്യനിരയിലും ബാറ്റ് ചെയ്യാനുള്ള കഴിവുണ്ട്.ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി മോശമല്ലാത്ത റെക്കോര്‍ഡാണ് ഇഷാന്റേത്.

കഴിഞ്ഞ വര്‍ഷമവസാനം ബംഗ്ലാദേശുമായുള്ള അവസാന ഏകദിനത്തില്‍ അദ്ദേഹം കന്നി ഡബിള്‍ സെഞ്ച്വറിയും കുറിച്ചിരുന്നു. ഇന്ത്യന്‍ എ ടീമിനായി നേരത്തേ റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ച അനുഭവസമ്പത്തും ഇഷാനുണ്ട്.

Story first published: Wednesday, February 1, 2023, 12:55 [IST]
Other articles published on Feb 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+