Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഇവര്‍ വന്‍ 'തോല്‍വികള്‍', മുംബൈ ഒഴിവാക്കിയത് നന്നായി! അറിയാം

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായുള്ള താരലേലം ഈ മാസം അവസാനത്തോടെ കൊച്ചിയില്‍ നടക്കാനിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 10 ടീമുകളും തങ്ങള്‍ നിലനിര്‍ത്തുന്ന കൡക്കാരുടെ ലിസ്റ്റ് നേരത്തേ സമര്‍പ്പിച്ചിരുന്നു. ഇവരെല്ലാം അടുത്ത ലേലത്തില്‍ കളിക്കാരുടെ പൂളിലുണ്ടാവും. അതോടൊപ്പം പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവരെയും ലേലത്തില്‍ കാണാം.

അഞ്ചു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട മുംബൈ 13 താരങ്ങളെയായിരുന്നു ലേലത്തിനു മുമ്പ് കൈവിട്ടത്. ഇതില്‍ ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളുമെല്ലാം ഉള്‍പ്പെടും. ഇക്കൂട്ടത്തില്‍ സഞ്ജയ് യാദവ്, മായങ്ക് മര്‍ക്കാണ്ഡെ എന്നിവരെ കൈവിട്ടതില്‍ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. എന്നാല്‍ ചില കളിക്കാരെ മുംബൈ ഒഴിവാക്കിയതു ഏറ്റവും നല്ല തീരുമാനമായിരുന്നു. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ജയദേവ് ഉനാട്കട്ട്

ജയദേവ് ഉനാട്കട്ട്

ഇന്ത്യന്‍ ആഭ്യന്തര റെഡ് ബോള്‍ ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉനാട്കട്ട്. പക്ഷെ ഐപിഎല്‍ പോലെയുള്ള വലിയ വേദികളില്‍ അദ്ദേഹത്തിനു ഇതാവര്‍ത്തിക്കാനായിട്ടില്ല. കഴിഞ്ഞ ഐപിഎല്ലില്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ മുംബൈ പേസാക്രമണത്തിന ചുക്കാന്‍ പിടിക്കാനുള്ള മികച്ച അവസരം ഉനാട്കട്ടിനു ലഭിച്ചിരുന്നു. പക്ഷെ 9.5 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകള്‍ മാത്രമേ വീഴ്ത്താനായുള്ളൂ.

മുംബൈയ്ക്കു തലവേദന

മുംബൈയ്ക്കു തലവേദന

ന്യൂബോളിലും മധ്യഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം ഉനാട്കട്ട് കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കു തലവേദനയായി മാറി. ഈ കാരണത്താല്‍ തന്നെയാണ് ഇന്ത്യന്‍ പേസര്‍മാരുടെ കുറവായിട്ടും അദ്ദേഹത്തെ കൈവിടാന്‍ മുംബൈ തീരുമാനിച്ചത്. ഉനാട്കട്ടിന്റെ പകരക്കാരനായി ടീമിനു വേണ്ടി ദീര്‍ഘകാലം കളിപ്പിക്കാന്‍ സാധിക്കുന്ന യുവ പേസര്‍മാരെ ലേലത്തില്‍ കൊണ്ടുവരാനായിരിക്കും ഇനി മുംബൈയുടെ ശ്രമം.

Also Read:IND vs BAN: രോഹിത്തിന് ശേഷം ഏകദിന നായകനായി ആര്? ഇവര്‍ യോഗ്യര്‍, അഞ്ച് പേരിതാ

ടൈമല്‍ മില്‍സ്

ടൈമല്‍ മില്‍സ്

ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ടൈമല്‍ മില്‍സാണ് കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ വന്‍ പരാജയമായി മാറിയ മറ്റൊരു താരം. ആറു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ മാത്രമേ താരത്തിനു കഴിഞ്ഞ തവണ ലഭിച്ചുള്ളൂ. ഇക്കോണമി റേറ്റ് ജയദേവ് ഉനാട്കട്ടിനേക്കാള്‍ മോശമായിരുന്നു. 11.18 ആയിരുന്നു മില്‍സിന്റെ ഇക്കോണമി റേറ്റ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഐപിഎല്‍ സീസണായിരുന്നു ഇത്. 2017ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു മില്‍സ്.

പരിക്കെന്ന് മുംബൈ, ഇല്ലെന്ന് മില്‍സ്

പരിക്കെന്ന് മുംബൈ, ഇല്ലെന്ന് മില്‍സ്

കഴിഞ്ഞ സീസണില്‍ ടൈമല്‍ മില്‍സിനു പരിക്കേറ്റെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സൗത്താഫ്രിക്കയുടെ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ മുംബൈ ടീമിലുള്‍പ്പെടുത്തിയത്. പക്ഷെ തനിക്കു പരിക്ക് ഇല്ലായിരുന്നുവെന്നും പൂര്‍ണ ഫിറ്റാണെന്നുമായിരുന്നു മില്‍സ് പിന്നീട് വെളിപ്പെടുത്തിയത്. ഇംഗ്ലീഷ് വിറ്റാലിറ്റി ബ്ലാസ്റ്റില്‍ സസെക്‌സനിായി മോശമല്ലാത്ത പ്രകടനമായിരുന്നു താരം ഇത്തവണ നടത്തിയത്. എന്നാല്‍ മില്‍സിനു ഐപിഎല്ലില്‍ ഇനിയൊരു അവസരം ലഭിക്കാന്‍ സാധ്യതയില്ല.

Also Read:IPL 2023: വമ്പന്‍ നിയമമാറ്റവുമായി ബിസിസിഐ, ഇംപാക്ട് പ്ലെയറെ എങ്ങനെ ഇറക്കാം? അറിയാം

കരെണ്‍ പൊള്ളാര്‍ഡ്

കരെണ്‍ പൊള്ളാര്‍ഡ്

മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഏറ്റവും വലിയ താം വെസ്റ്റ് ഇന്‍ഡീസ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡായിരുന്നു. ദീര്‍ഘകാലമായി മുംബൈ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. പക്ഷെ കഴിഞ്ഞ സീസണില്‍ പൊള്ളാര്‍ഡ് ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇതോടെയാണ് താരത്തിന്റെ കാലം കഴിഞ്ഞെന്നു ബോധ്യമായ മുംബൈ കരാര്‍ നീട്ടേണ്ടതില്ലെന്നു തീരുമാനിച്ചത്. അടുത്ത സീസണില്‍ ബാറ്റിങ് കോച്ചായി പൊള്ളാര്‍ഡിനെ മുംബൈ ടീമിനപ്പം കാണാം.

ഉയര്‍ന്ന സ്കോര്‍ 25

ഉയര്‍ന്ന സ്കോര്‍ 25

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്നും വെറും 144 റണ്‍സ് മാത്രമേ കരെണ്‍ പൊള്ളാര്‍ഡിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. 107.46 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. 25 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇനിയൊരു അങ്കത്തിനു ബാല്യമില്ലെന്നു സ്വയം തിരിച്ചറിഞ്ഞ പൊള്ളാര്‍ഡ് ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റും മതിയാക്കിയിരുന്നു.

Story first published: Friday, December 9, 2022, 17:10 [IST]
Other articles published on Dec 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+