IPL 2023: വമ്പന്‍ നിയമമാറ്റവുമായി ബിസിസിഐ, ഇംപാക്ട് പ്ലെയറെ എങ്ങനെ ഇറക്കാം? അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിനായുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. അവസാന സീസണില്‍ 10 ടീമുകളെ കൊണ്ടുവന്ന് ഐപിഎല്‍ വിജയകരമായി നടത്താന്‍ ബിസിസി ഐക്ക് സാധിച്ചിരുന്നു. പുതിയ സീസണിന് മുന്നോടിയായുള്ള മിനി താരലേലവും നടക്കാന്‍ പോവുകയാണ്. ടൂര്‍ണമെന്റിന്റെ മുന്നോട്ടുള്ള കുതിപ്പിനനുസരിച്ച് പല മാറ്റങ്ങളും ഇപ്പോള്‍ വരുന്നുണ്ട്. ഇത്തവണ ബിസിസി ഐ കൊണ്ടുവരുന്ന വലിയ മാറ്റങ്ങളിലൊന്ന് ഇംപാക്ട് പ്ലയര്‍ നിയമമാണ്.
നിലവില്‍ ടി20യില്‍ മാത്രമാണ് ഈ നടപ്പിലാക്കാന്‍ പോകുന്നത്. ഇംപാക്ട് പ്ലയര്‍ നിയമംകൊണ്ടുവരുന്നത് മത്സരഫലത്തെ തന്നെ മാറ്റിമറിക്കുമെന്നുറപ്പാണ്. ബുദ്ധിപൂര്‍വ്വമായി ഉപയോഗിച്ചാല്‍ മത്സരത്തിന്റെ ഫലത്തെത്തന്നെ മാറ്റിമറിക്കാന്‍ ഈ നീക്കത്തിലൂടെ സാധിക്കും. ഇത്തവണ ആദ്യമായി ഇത്തരമൊരു പരീക്ഷണത്തിന് ബിസിസി ഐ ഇറങ്ങുമ്പോള്‍ എങ്ങനെയാവും ഐപിഎല്‍ ടീമുകള്‍ ഈ നിയമത്തെ ഉപയോഗിക്കുകയെന്നതാണ് കണ്ടറിയേണ്ടത്.
ഇംപാക്ട് പ്ലെയറെ ഇറക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ നിയമപരമായ കാര്യങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ അതില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണെന്നാണ് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വിദേശതാരത്തിന് പകരമായി ഇംപാക്ട് പ്ലയറെന്ന നിലയില്‍ മറ്റൊരു വിദേശ താരത്തെ ഇറക്കാനാവില്ല. അതേ സമയം ഇന്ത്യന്‍ താരത്തിന് പകരക്കാരനായി വിദേശ താരത്തെ ഇറക്കാം. എന്നാല്‍ നാല് വിദേശ താരങ്ങള്‍ മാത്രം പ്ലേയിങ് 11 എന്ന നിയമത്തിന് മാറ്റമില്ല. എന്നാല്‍ മൂന്ന് വിദേശ താരങ്ങളുമായി പ്ലേയിങ് 11 തുടങ്ങി പിന്നീടൊരു വിദേശ താരത്തെ ഇംപാക്ട് പ്ലയറാക്കി കൊണ്ടുവരാന്‍ സാധിക്കുമോയെന്നതില്‍ വ്യക്തതയില്ല.

ഇംപാക്ട് പ്ലയര്‍ നിയമംകൊണ്ടുവന്നാലും പ്രധാന നിയമങ്ങളില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. പ്ലേയിങ് 11 താരങ്ങള്‍ മാത്രമെ പാടുള്ളു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് നാല് ഇംപാക്ട് താരങ്ങളുടെ പട്ടിക ഫോര്‍ത്ത് അംപയറിന് കൈമാറണം. ഇതിലെ ഒരാള്‍ക്ക് മാത്രമെ പകരക്കാരനായി ഇറങ്ങാന്‍ സാധിക്കുകയുള്ളൂ. വിക്കറ്റ് വീഴുന്നതിനിടെയിലോ ഇന്നിങ്‌സ് ബ്രേക്കിന് ഇടയിലോ പകരക്കാരനായി ഇറക്കാന്‍ പോകുന്ന താരത്തെക്കുറിച്ച് ഫോര്‍ത്ത് അംപയറെ അറിയിക്കണം.
സാധാരണ കളിക്കാരന് ലഭിക്കുന്ന എല്ലാ കാര്യങ്ങളും ഇംപാക്ട് താരത്തിനും ലഭിക്കും. ബാറ്റ് ചെയ്യാനും നാല് ഓവര്‍ പന്തെറിയാനും ഇംപാക്ട് താരത്തിന് അവസരമുണ്ടാവും. എന്നാല്‍ 14 ഓവറുകള്‍ക്കുള്ളില്‍ ഇംപാക്ട് പ്ലയറെ കളത്തിലിറക്കേണ്ടതായുണ്ട്. അതിന് ശേഷം താരത്തെ കളത്തിലിറക്കാന്‍ അനുവദിക്കില്ല. പ്രധാനമായും ബൗളിങ്ങിലാവും ഈ നിയമം ഗുണം ചെയ്യുക. 14 ഓവറിനുള്ളില്‍ നിരാശപ്പെടുത്തുന്ന താരത്തെ മാറ്റി പകരം സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരെ പരിഗണിക്കാന്‍ സാധിക്കും.
ഇംപാക്ട് പ്ലയറെ കൊണ്ടുവരുന്നത് വലിയ മാറ്റമായിത്തന്നെ വിശേഷിപ്പിക്കാം. എംഎസ് ധോണിയെന്ന നായകനെപ്പോലെ ബുദ്ധിമാനായ നായകന്മാര്‍ ഇംപാക്ടര്‍ പ്ലയര്‍ താരങ്ങളെ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇംപാക്ട് പ്ലയര്‍ നിയമം വന്നതോടെ ഓള്‍റൗണ്ടര്‍മാര്‍ക്ക് കൂടുതല്‍ ഡിമാന്റുണ്ടാവും. ഇത്തവണത്തെ മിനി ലേലത്തില്‍ ഓള്‍റൗണ്ടര്‍മാര്‍ക്ക് വലിയ നേട്ടമുണ്ടാക്കാനാവുമെന്നുറപ്പ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പരീക്ഷിച്ച് വിജയിപ്പിച്ച ശേഷമാണ് ഈ നിയമം ഐപിഎല്ലില്‍ അവതരിപ്പിക്കുന്നത്. ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള മറ്റ് കായിക ഇനങ്ങളിലെല്ലാം നേരത്തെ തന്നെ സബ്സ്റ്റിറ്റിയൂഷനുണ്ട്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്രിക്കറ്റിലേക്കും ഈ നിയമം എത്തുന്നത്. ഐപിഎല്ലിലും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കും ഈ നിയമമെത്താന്‍ അധികം വൈകില്ലെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications