IPL 2023: ലോകകപ്പ് ജേതാക്കള്‍, പക്ഷെ സഞ്ജുവിന് കീഴില്‍ കളിക്കും! അഞ്ച് പേരിതാ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകള്‍ നീങ്ങിക്കഴിഞ്ഞു. മാര്‍ച്ച് 31നാണ് ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നത്. അവസാന സീസണില്‍ നിരാശപ്പെടുത്തിയ മുംബൈയും സിഎസ്‌കെയുമെല്ലാം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.
എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണെന്ന നിലയിലും ഇത്തവണത്തെ സീസണിന് പ്രാധാന്യമേറെ. അവസാന സീസണിലെ റണ്ണേഴ്‌സപ്പായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ ക്യാപ്റ്റനായുള്ള രാജസ്ഥാന്‍ ഇത്തവണയും ശക്തമായ താരനിരയോടെയാണിറങ്ങുന്നത്.
അവസാന സീസണിലെ മികവ് ഇത്തവണയും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷ രാജസ്ഥാനുണ്ട്. സഞ്ജുവിനെ സംബന്ധിച്ചും നിലനില്‍പ്പിന്റെ ഐപിഎല്ലാണ് ഇത്തവണത്തേത്. അതുകൊണ്ട് തന്നെ മികവ് കാട്ടേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
ഇതുവരെ ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ഉണ്ടായില്ലെങ്കിലും ഇത്തവണത്തെ സീസണിലൂടെ ലോകകപ്പ് ജേതാക്കളായ അഞ്ച് താരങ്ങളെ നയിക്കാനുള്ള ഭാഗ്യം സഞ്ജുവിന് ലഭിച്ചേക്കും. ആ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ആര്‍ അശ്വിന്‍
ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അശ്വിനും അംഗമായിരുന്നു. നേരത്തെ പഞ്ചാബ് കിങ്‌സിനെ നയിച്ചിട്ടുള്ള താരമാണ് അശ്വിന്‍.
വലിയ ക്രിക്കറ്റ് ബുദ്ധിയുള്ള താരമെന്ന് പ്രമുഖര്‍ പറയുന്ന താരമാണ് അശ്വിന്‍. ക്യാപ്റ്റനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തും അശ്വിനുണ്ട്. എന്നാല്‍ ഇത്തവണയും അശ്വിന് കളിക്കുന്നത് സഞ്ജുവിന് കീഴിലാണ്. അവസാന സീസണിലെ മികവ് ഇത്തവണയും തുടരാന്‍ അശ്വിനായേക്കും.
Also Read: യുവരാജ് ട്രിപ്പിളടിച്ചു, ധോണിക്ക് ലോകകപ്പ് ടീമിലെ സ്ഥാനം നഷ്ടമായി! ഈ സംഭവം അറിയാമോ?

ജോസ് ബട്‌ലര്‍
ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് ജോസ് ബട്‌ലര്‍. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ബട്‌ലര്‍ 2018 മുതല്‍ രാജസ്ഥാനൊപ്പമുണ്ട്. അവസാന സീസണില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ അതി ഗംഭീര പ്രകടനം കാഴ്ചവെച്ചാണ് ബട്‌ലര്‍ കസറിയത്.
863 റണ്‍സുമായി രാജസ്ഥാന്റെ ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കിയത് ബട്‌ലറായിരുന്നു. ഇത്തവണയും ടീമില്‍ നിര്‍ണ്ണായക റോളാണ് ബട്‌ലര്‍ക്കുള്ളത്. 2019ലെ ഇംഗ്ലണ്ടിന്റെ ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗവും 2022ലെ ടി20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനുമായിട്ടും ബട്‌ലര്‍ ഇത്തവണയും സഞ്ജുവിന് കീഴിലാണ് കളിക്കുന്നത്.
ഇത്തവണ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മോശമായാല്‍ ബട്‌ലറെ നായകസ്ഥാനത്തേക്ക് രാജസ്ഥാന്‍ പരിഗണിക്കാനും സാധ്യതകളേറെയാണ്.

ആദം സാംബ
1.50 കോടിക്ക് മിനി ലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയ താരമാണ് ആദം സാംബ. ഓസീസ് സ്പിന്നര്‍ ടി20യില്‍ ഭേദപ്പെട്ട റെക്കോഡുള്ള സ്പിന്നറാണെങ്കിലും ഐപിഎല്ലില്‍ വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. അശ്വിനും യുസ് വേന്ദ്ര ചഹാലുമുള്ളപ്പോള്‍ സാംബ പ്ലേയിങ് 11ലെത്താന്‍ സാധ്യത കുറവാണ്.
സാംബയും ലോകകപ്പ് നേടിയിട്ടുള്ള താരങ്ങളിലൊരാളാണ്. 2021ല്‍ ടി20 ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ സാംബയും ഉള്‍പ്പെട്ടിരുന്നു. നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുള്ള താരമാണ് സാംബ. രാജസ്ഥാന്‍ ഒരു മത്സരത്തിലെങ്കിലും സാംബക്ക് അവസരം നല്‍കിയേക്കും.

ജേസന്‍ ഹോള്‍ഡര്‍
മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ജേസന്‍ ഹോള്‍ഡറും ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുണ്ട്. 5.75 കോടിക്കാണ് രാജസ്ഥാന്‍ ഹോള്‍ഡറെ ടീമിലെത്തിച്ചത്. അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമായിരുന്നു ഹോള്‍ഡര്‍.
ഇത്തവണ രാജസ്ഥാന്റെ പ്ലേയിങ് 11ലേക്കെത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ഹോള്‍ഡര്‍. താരവും ലോകകപ്പ് കിരീടം നേടിയിട്ടുള്ള താരമാണ്. 2016ല്‍ വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പ് കിരീടം നേടുമ്പോള്‍ ഹോള്‍ഡര്‍ ടീമിന്റെ ഭാഗമായിരുന്നു.
Also Read: ഡെക്കായി തുടങ്ങി! പിന്നീട് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി- ആരൊക്കെയെന്ന് അറിയാമോ?

ജോ റൂട്ട്
ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ജോ റൂട്ടിനെയും ഇത്തവണ രാജസ്ഥാന്‍ ഒപ്പം കൂട്ടിയിട്ടുണ്ട്. ആദ്യമായാണ് താരത്തിന് ഐപിഎല്ലില്‍ കരാര്‍ ലഭിക്കുന്നത്. റൂട്ടിന് രാജസ്ഥാന്‍ പ്ലേയിങ് 11 അവസരം നല്‍കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.
റൂട്ട് ലോകകപ്പ് കിരീടം നേടിയ താരങ്ങളിലൊരാളാണ്. 2019ല്‍ ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് കിരീടം നേടിയപ്പോള്‍ റൂട്ടും ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ ടി20യില്‍ വലിയ റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമല്ല റൂട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications