IPL 2023: ശ്രേസസ് ഉണ്ടാവില്ല, കെകെആര്‍ ആരെ ക്യാപ്റ്റനാക്കും? ഈ മൂന്ന് പേരിലൊരാള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആരംഭിക്കാനിരിക്കെ പരിക്കിന്റെ കളികള്‍ തുടരുകയാണ്. ഏറ്റവും ഒടുവിലായി പരിക്കിന്റെ പിടിയിലായിരിക്കുന്നത് ഇന്ത്യയുടെ ശ്രേയസ് അയ്യരാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ശ്രേയസിന് ഇത്തവണത്തെ ഐപിഎല്‍ നഷ്ടമാവാനാണ് സാധ്യത കൂടുതല്‍.
അവസാന സീസണില്‍ കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സ് നായകസ്ഥാനത്തേക്കെത്തിയ ശ്രേയസിന് ടീമിനെ മികച്ച നിലയിലേക്കെത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ ശ്രേയസിന് കീഴില്‍ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കവെയാണ് പരിക്ക് താരത്തെ വേട്ടയാടിയത്.
ശ്രേയസിന്റെ അഭാവം കെകെആറിനെ കാര്യമായിത്തന്നെ ബാധിച്ചേക്കും. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ശ്രേയസിന്റെ അഭാവം കെകെആറിന് തലവേദനയായേക്കും. ശ്രേയസിന് പകരം ബാറ്റ്‌സ്മാനെ കണ്ടെത്താമെങ്കിലും ആരെയാണ് കെകെകആര്‍ ക്യാപ്റ്റനാക്കുക? ഈ മൂന്ന് പേരിലൊരാളെ പരിഗണിക്കാം.

ആന്‍ഡ്രേ റസല്‍
കെകെആറിന് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാള്‍ ആന്‍ഡ്രേ റസലാണ്. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഏറെ നാളുകളായി കെകെആറിന്റെ ഭാഗമായി തുടരുന്നു. ദിനേഷ് കാര്‍ത്തികിനെ കെകെആര്‍ നായകനാക്കിയപ്പോള്‍ ക്യാപ്റ്റനാവാനുള്ള തന്റെ ആഗ്രഹം റസല്‍ വ്യക്തമാക്കിയതാണ്.
ബാറ്റ്‌സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും ടീമിന് ഉപകാരിയായ റസല്‍ ടി20യില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റുന്ന താരമാണ് റസല്‍. അതുകൊണ്ട് തന്നെ റസലിനെ നായകനാക്കാവുന്നതാണ്.
എന്നാല്‍ റസലിനെ നായകനാക്കാനുള്ള തടസം ഫിറ്റ്‌നസാണ്. സീസണ്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പരിക്കിന്റെ പിടിയിലാവുന്ന താരമാണ് റസല്‍. കഴിഞ്ഞ സീസണുകളിലെല്ലാം പരിക്ക് വല്ലാതെ താരത്തെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റസലിനെ നായകനാക്കാന്‍ രണ്ടാമതൊന്ന് കെകെആര്‍ ആലോചിച്ചേക്കും.
98 ഐപിഎല്ലില്‍ നിന്ന് 2035 റണ്‍സും 89 വിക്കറ്റും റസലിന്റെ പേരിലുണ്ട്. അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ള താരമാണ് റസല്‍. ടീമിലെ സീനിയര്‍ താരമെന്ന നിലയില്‍ റസലിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം.

സുനില്‍ നരെയ്ന്‍
കെകെആറിന് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം സുനില്‍ നരെയ്‌നാണ്. വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ഓള്‍റൗണ്ടറായ നരെയ്‌നും ഏറെ നാളുകളായി കെകെആറിന്റെ ഭാഗമായി തുടരുന്ന താരമാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ട് ടീമിനായി തിളങ്ങാന്‍ നരെയ്‌ന് സാധിക്കും.
ടി20യില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് നരെയ്ന്‍. ഇതിന് മുമ്പ് നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവാത്ത താരമാണെങ്കിലും വലിയ ക്രിക്കറ്റ് ബുദ്ധി നരെയ്‌നുണ്ട്.
അതുകൊണ്ട് തന്നെ നായകസ്ഥാനത്തേക്ക് കെകെആര്‍ നരെയ്‌നെ പരിഗണിച്ചാലും അത്ഭുതപ്പെടാനാവില്ല. നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് നരെയ്ന്‍ കളിക്കുന്നത്. 148 ഐപിഎല്ലില്‍ നിന്ന് 1025 റണ്‍സും 152 വിക്കറ്റുമാണ് നരെയ്ന്‍ നേടിയത്. സീനിയര്‍ താരമെന്ന നിലയില്‍ നരെയ്‌നെ കെകെആര്‍ പരിഗണിച്ചേക്കും.
Also Read: IND vs AUS Odi: ശ്രേയസിന് പരിക്ക്, പകരക്കാരനായി സഞ്ജു എത്തുമോ? നാല് പേര്‍ വെയ്റ്റിങ്

നിധീഷ് റാണ
കെകെആറിന് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം ഇന്ത്യക്കാരനായ നിധീഷ് റാണയാണ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടിയിട്ടുള്ള നിധീഷ് റാണക്ക് നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ല.
എന്നാല്‍ ടീമിനെ നയിക്കാനുള്ള കഴിവുണ്ട്. ഇന്ത്യന്‍ താരമാണെന്നതും നിധീഷിന് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് കെകെആറിലെത്തിയ നിധീഷ് ടോപ് ഓഡറിലും മധ്യനിരയിലുമെല്ലാം കളിച്ച് മികവ് കാട്ടുന്നുണ്ട്.
സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ് നിധീഷ്. 91 ഐപിഎല്ലില്‍ നിന്നായി 2181 റണ്‍സും 7 വിക്കറ്റുമാണ് നിധീഷിന്റെ പേരിലുള്ളത്. ഇടം കൈയന്‍ ബാറ്റ്‌സ്മാന് കെകെആറിനെ നയിക്കാനുള്ള കഴിവുണ്ടെന്ന് തന്നെ വിലയിരുത്താം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications