For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ലേലത്തിനു മുമ്പ് ഇവരെ 'പൊക്കാന്‍' ശ്രമം, പക്ഷെ ചീറ്റിപ്പോയി

മിനി ലേലമാണ് വരാനിരിക്കുന്നത്

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായുള്ള താരലേലം ഡിസംബറില്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകളാണ് അടത്തിടെ പുറത്തുവന്നത്. ഡിസംബര്‍ 16ലായിരിക്കും മിനി ലേലമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ സീസണിനു മുമ്പ് മെഗാ ലേലം നടന്നിരുന്നു. അതുകൊണ്ടു തന്നെ ഇനി മിനി ലേലമായിരിക്കും നടക്കുകയെന്നാണ് വിവരം.

1

നിലവിലെ 10 ഫ്രാഞ്ചൈസികളും ഒഴിവാക്കുന്ന താരങ്ങളും പുതുതായി രജിസ്റ്റര്‍ ചെയ്ത കളിക്കാരും മാത്രമായിരിക്കും ലേലപ്പട്ടികയില്‍ ഇടം പിടിക്കുക. ലേലത്തിനു മുമ്പ് തന്നെ ഫ്രാഞ്ചൈസികള്‍ക്കു പരസ്പരം കളിക്കാരെ കൈമാറാന്‍ എല്ലാ വര്‍ഷവും ബിസിസിഐ ട്രേഡിങ് വിന്‍ഡോ തുറക്കാറുണ്ട്. ഇത്തവണത്തെ വിന്‍ഡോയും തുറന്നു കഴിഞ്ഞു. ചില താരങ്ങളെ വാങ്ങാന്‍ ഫ്രാഞ്ചൈസികള്‍ നീക്കം നടത്തിയെങ്കിലും അതു ദയനീയമായി പരാജയപ്പെട്ടു. ഈ താരങ്ങള്‍ ആരൊക്കെയെന്നറിയാം.

രവീന്ദ്ര ജഡേജ (സിഎസ്‌കെ)

രവീന്ദ്ര ജഡേജ (സിഎസ്‌കെ)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയാണ് ഈ ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട താരം. സിഎസ്‌കെയും ജഡേജയും തമ്മില്‍ ഇപ്പോള്‍ അത്ര നല്ല രസത്തില്‍ അല്ലെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്ത സീസണില്‍ അദ്ദേഹം മറ്റൊരു ടീമിലേക്കു മാറുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇതോടെയാണ് ട്രേഡിങ് വിന്‍ഡോയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ജഡ്ഡുവിനു വേണ്ടി ഓഫറുമായി സിഎസ്‌കെയെ സമീപിച്ചത്. പക്ഷെ ഡിസിയുടെ ഈ ഓഫര്‍ ചെന്നൈ നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

3

നിലവില്‍ സിഎസ്‌കെയില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലം പറ്റുന്നത് ജഡേജയാണ്. കഴിഞ്ഞ സീസണില്‍ പകുതിയോളം മല്‍സരങ്ങളില്‍ അദ്ദേഹമായിരുന്നു ടീമിനെ നയിച്ചത്. പക്ഷെ സിഎസ്‌കെയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് ജഡേജ സ്ഥാനമൊഴിയുകയും വീണ്ടും എംഎസ് ധോണിക്കു ക്യാപ്റ്റന്‍സി ഏറ്റെടുക്കേണ്ടി വരികയുമായിരുന്നു. ഈ സംഭവവികാസങ്ങള്‍ക്കു ശേഷമാണ് ജഡേജയും സിഎസ്‌കെയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്.

IND vs AUS T20: 'ഇന്ത്യക്ക് വേണ്ടത് ഈ രോഹിത്തിനെ', ആരാധകരും ഹാപ്പി, ജാഫര്‍ പറയുന്നു

രാഹുല്‍ തെവാത്തിയ (ജിടി)

രാഹുല്‍ തെവാത്തിയ (ജിടി)

കഴിഞ്ഞ സീസണിലെ ഐപിഎല്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയ. ടീമിനായി ഫിനിഷിങില്‍ ചില മിന്നുന്ന പ്രകടനങ്ങള്‍ താരം നടത്തിയിരുന്നു.
ഇത്തവണത്തെ ട്രേഡിങ് വിന്‍ഡോയില്‍ തെവാത്തിയക്കു വേണ്ടി ഒരു ഫ്രാഞ്ചൈസി ടൈറ്റന്‍സിനെ സമീപിച്ചിരുന്നുവെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഈ ടീമിന്റെ പേര് പുറത്തുവന്നിട്ടില്ല. പക്ഷെ ഫ്രാഞ്ചൈസിയുടെ ഓഫര്‍ ടൈറ്റന്‍സ് നിരസിക്കുകയായിരുന്നു.

ലക്ഷ്യം 270 പ്ലസ്, കോലിയോട് ഓപ്പണ്‍ ചെയ്യാന്‍ പറഞ്ഞു! മറുപടിയെക്കുറിച്ച് മുന്‍ സെലക്ടര്‍

ആര്‍ സായ് കിഷോര്‍ (ജിടി)

ആര്‍ സായ് കിഷോര്‍ (ജിടി)

ഗുജറാത്ത് ടൈറ്റന്‍സിന്റെ മറ്റൊരു താരമാണ് ഇന്ത്യയുടെ അണ്‍ക്യാപ്ഡ് സ്പിന്നര്‍ ആര്‍ സായ് കിഷോര്‍. കഴിഞ്ഞ സീസണില്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നില്ലെങ്കിലും അവസരം ലഭിച്ചപ്പോള്‍ മോശമല്ലാത്ത പ്രകടനം ഇടംകൈയന്‍ സ്പിന്നര്‍ നടത്തിയിരുന്നു. ലേലത്തിനു മുമ്പ് ഒരു ഫ്രാഞ്ചൈസി സായ് കിഷോറിനെ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും ടൈറ്റന്‍സ് ഇതു തള്ളുകയായിരുന്നു. അടുത്ത സീസണിലും താരം ടൈറ്റന്‍സില്‍ തന്നെയുണ്ടാവുമെന്ന് ഇതോടെ ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്.

Story first published: Sunday, September 25, 2022, 12:31 [IST]
Other articles published on Sep 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+