
ക്രിസ് ജോര്‍ഡന്‍ (രണ്ട് കോടി)
ഇംഗ്ലണ്ടിന്റെ ഡെത്ത് ഓവര്‍ ബൗളിങ് സ്‌പെഷ്യലിസ്റ്റും വമ്പനടിക്കാരനുമായ ക്രിസ് ജോര്‍ഡനാണ് ഇവരില്‍ ആദ്യത്തെയാള്‍. രണ്ടു കോടി രൂപയാണ് താരത്തിന്റെ അടിസ്ഥാന വില. നിരവധി ടി20 ലീഗുകളില്‍ കളിച്ച് പരിചയമുണ്ടെങ്കിലും ജോര്‍ഡന് ഐപിഎല്ലില്‍ വലിയ ഇംപാക്ടൊന്നും സൃഷ്ടിക്കാനായിട്ടില്ല.
2016ല്‍ ആര്‍സിബിയിലൂടെ അരങ്ങേറിയ അദ്ദേഹം 28 മല്‍സരങ്ങളില്‍ നിന്നായി ഇതുവരെ നേടിയത് 27 വിക്കറ്റുകളാണ്. ഇംഗ്ലണ്ടിനായി 84 മല്‍സരങ്ങളില്‍ നിന്നും 95 വിക്കറ്റുകളും ജോര്‍ഡന്‍ വീഴ്ത്തി. പക്ഷെ ലേലത്തില്‍ രണ്ടു കോടിക്കു അദ്ദേഹത്തെ ആരും വാങ്ങിയേക്കില്ല.
ഭൂരിഭാഗം ടീമുകളുടെയും പേസ് ബൗളിങ് സെറ്റായി കഴിഞ്ഞു. രണ്ടു കോടിക്ക് ഒരു വിദേശ പേസറെ വാങ്ങാന്‍ അവര്‍ താല്‍പ്പര്യം കാണിക്കില്ല.

ആഞ്ചലോ മാത്യൂസ് (2 കോടി)
ശ്രീലങ്കയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസിന്റെ അടിസ്ഥാന വിലയും രണ്ടു കോടി രൂപയാണ്. പക്ഷെ അദ്ദേഹത്തിനു ഇപ്പോള്‍ 35 വയസ്സായിക്കഴിഞ്ഞു. പഴയതു പോലെ ലങ്കന്‍ കുപ്പായത്തില്‍ വലിയ ചലനമുണ്ടാക്കാനും മാത്യൂസിന് സാധിക്കുന്നില്ല.
Also Read:FIFA World Cup: മെസ്സിയും ഡിമരിയയുമില്ല, 2026ലെ ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമില്‍ ആരൊക്കെ?
ലങ്കയുടെ ഏകദിന, ടി20 ടീമുകളില്‍ നിന്നും അദ്ദേഹം പുറത്താക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ രണ്ടു കോടി രൂപയ്ക്കു ഫോമൗട്ടായ, പ്രായവും കൂടി മാത്യൂസിനായി ഐപിഎല്‍ ലേലത്തില്‍ ആരും രണ്ടു കോടി മുടക്കാന്‍ സാധ്യതയില്ല.

ജെയിംസ് നീഷാം (2 കോടി)
ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാമിന്റെയും അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് നീഷാം അവസാനമായി കളിച്ചത്. ഐപിഎല്ലില്‍ ഇതുവരെ 14 മല്‍സരങ്ങളില്‍ കളിച്ച താരം 92 റണ്‍സും എട്ടു വിക്കറ്റുകളുമാണ് നേടിയത്.
ടി20യില്‍ മികച്ച പാക്കേജ് തന്നെയാണ് അദ്ദേഹമെങ്കിലും രണ്ടു കോടി അടിസ്ഥാന വിലയെന്നത് കൂടുതല്‍ തന്നെയാണ്. ഇത്രയും വലിയ തുക മുടക്കി നീഷാമിനെ ആരെങ്കലിലും വാങ്ങുമോയെന്നു കണ്ടു തന്നെ അറിയണം.

ഫിലിപ്പ് സാള്‍ട്ട് (2 കോടി)
രണ്ടു കോടി രൂപ അടിസ്ഥാന വിലയിട്ടിരിക്കുന്ന മറ്റൊരു താരം ഇംഗ്ലണ്ട് ബാറ്റര്‍ ഫിലിപ്പ് സാള്‍ട്ടാണ്. അറ്റാക്കിങ് ഓപ്പണിങ് ബാറ്ററാണ് അദ്ദേഹം. ടി20 ഫോര്‍മാറ്റിനു വളരെ യോജിച്ച താരവുമാണ്.ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള സാള്‍ട്ട് ഇംഗ്ലണ്ടിനായി 13 ടി20കളില്‍ നിന്നും 161.18 സ്‌ട്രൈക്ക് റേറ്റോടെ 245 റണ്‍സ് നേടി.
Also Read:ടെസ്റ്റ് കളിക്കാന്‍ റെഡിയോ, ശൈലിയില്‍ എന്തു മാറ്റം വരുത്തും? സൂര്യ പറയുന്നു
സിപിഎല്‍, പിഎഎസ്എല്‍ എന്നിവയില്‍ കളിച്ച സാള്‍ട്ട് ഇതുവരെ ഐപിഎല്ലില്‍ അരങ്ങേറിയിട്ടില്ല. പക്ഷെ അനുഭവസമ്പത്ത് കുറഞ്ഞ അദ്ദേഹത്തെ സംബന്ധിച്ച് രണ്ടു കോടി രൂപയെന്നത് വളരെ വലുത് തന്നെയാണ്. ഇത്രയും പണം നല്‍കി ഫ്രാഞ്ചൈസികള്‍ സാള്‍ട്ടിനെ വാങ്ങാന്‍ ധൈര്യം കാണിച്ചേക്കില്ല.

ട്രാവിസ് ഹെഡ് (2 കോടി)
ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ ബാറ്ററാണ് ട്രാവിസ് ഹെഡ്. ലേലത്തില്‍ രണ്ടു കോടി രൂപയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന വില. വിശ്വസ്തനായ ബാറ്ററാണ് ഹെഡെങ്കിലും ടി20 ഫോര്‍മാറ്റിലെ റെക്കോര്‍ഡ് മികച്ചതല്ല. 2016ല്‍ ഓസീസിനായി അരങ്ങേറിയ താരം 17 ടി20കളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ.
ഇവയില്‍ നിന്നും ഒരു ഫിഫ്റ്റി പോലുമില്ലാതെ 26.54 ശരാശരിയില്‍ 345 റണ്‍സാണ് ഹെഡിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ നേരത്തേ രണ്ടു സീസണുകളിലായി 10 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹത്തിനു നേടാനായത് 205 റണ്‍സാണ്. 2017നു ശേഷം ഐപിഎല്‍ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി പോലും ഹെഡിനെ വാങ്ങിയിട്ടുമില്ല.


Click it and Unblock the Notifications












