IPL 2023: ഒരു കളിയില്‍ 150 പ്ലസ് റണ്‍സ്, ഏതു താരം നേടും? ഇവരെക്കൊണ്ടാവും

ഐപിഎല്ലിന്റെ 16ാം സീസണിനു ആരവമുയരാന്‍ ഇനി രണ്ടാഴ്ചകള്‍ മാത്രം. ഈ മാസം 31നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗിനു തുടക്കമാവുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും നാലു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് കന്നിയങ്കം.
രണ്ടു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പല അവിസ്മരണീയ ബാറ്റിങ്, ബൗളിങ് പ്രകടനങ്ങള്‍ നമുക്ക് ഉറപ്പിക്കാം. ഡിസംബറില്‍ കൊച്ചിയില്‍ നടന്ന മിനി താരലേലത്തില്‍ പല മികച്ച കളിക്കാരെയും ടീമിലേക്കു കൊണ്ടുവരാന്‍ ഫ്രാഞ്ചൈസികള്‍ക്കായിരുന്നു. കഴിഞ്ഞ സീസണിലെ പോരായ്മകള്‍ മറികടക്കാന്‍ ഇതു തങ്ങളെ സഹായിക്കുമെന്നാണ് ടീമുകളുടെ കണക്കുകൂട്ടല്‍.
ഐപിഎല്ലിന്റെ 15 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഒരുപാട് സെഞ്ച്വറികള്‍ നമുക്കു കാണാന്‍ സാധിക്കും. നൂറടിച്ചവരില്‍ നിരവധി ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളുമുണ്ട്. പക്ഷെ 150ന് മുകളില്‍ റണ്‍സ് ഒരു കളിയില്‍ നേടാന്‍ വെറും രണ്ടു പേര്‍ക്കു മാത്രമേ സാധിച്ചിട്ടുള്ളൂ. 175 റണ്‍സുമായി ലോക റെക്കോര്‍ഡിട്ട ക്രിസ് ഗെയ്ല്‍ തലപ്പത്തു നില്‍ക്കുമ്പോള്‍ 158 റണ്‍സെടുത്ത ബ്രെന്‍ഡന്‍ മക്കെല്ലം രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. വരാനിരിക്കുന്ന സീസണില്‍ 150ന് മുകളില്‍ സകോര്‍ ചെയ്യാന്‍ ശേഷിയുള്ള കളിക്കാര്‍ ചില ടീമുകളിലുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍ റോയല്‍സ്)
രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണറും ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനുമായ ജോസ് ബട്‌ലറാണ് ഇവരില്‍ ഒരാള്‍. ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ് അദ്ദേഹം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അവിസ്മരണീയ ഫോിലാണ് ബട്‌ലര്‍ കളിച്ചുകൊണ്ടിരിക്കുന്നത്.
റോയല്‍സില്‍ ഓപ്പണറായി മാറിയ ശേഷം ഗംഭീര ബാറ്റിങാണ് താരം കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ സീസണില്‍ നാലു വീതം സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 863 റണ്‍സ് വാരികൂട്ടിയ ബട്‌ലര്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും കൈക്കലാക്കിയിരുന്നു. 973 റണ്‍സെന്ന ലീഗിലെ വിരാട് കോലിയുടെ ഓള്‍ടൈം റെക്കോര്‍ഡ് നേരിയ വ്യത്യസത്തിലാണ് അദ്ദേഹത്തിനു നഷ്ടമായത്.
പവര്‍പ്ലേയില്‍ 143ഉം ഡെത്ത് ഓവറുകളില്‍ 201ഉം സ്‌ട്രൈക്ക് റേറ്റ് ബട്‌ലര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ 150ന് മുകളില്‍ റണ്‍സ് നേടുകയെന്നതു അദ്ദേഹത്തിനു ദുഷ്‌കരമല്ല.
Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്)
മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം അത്ര മികച്ച ഫോമിലല്ലെങ്കിലും പുതിയ സീസണില്‍ മുംബൈയ്‌ക്കൊപ്പം താരം ശക്തമായ തിരിച്ചുവരവ് നടത്തിയേക്കും. കഴിഞ്ഞ സീസണ്‍ മുതല്‍ മുംബൈയുടെ സ്ഥിരം ഓപ്പണറായി ഇഷാന്‍ മാറിയിരുന്നു.
ഓപ്പണിങിലാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. തന്റെ കരുത്തായ അഗ്രസീവ് ബാറ്റിങില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ഇഷാന്‍ ആദ്യം ചെയ്യേണ്ടത്. ഈ തരത്തിലുള്ള ഒഴുക്കോടെയുള്ള അറ്റാക്കിങ് ബാറ്റിങ് കാഴ്ചവയ്ക്കുമ്പോഴാണ് താരം ഏറ്റവുമധികം അപകടകാരിയായി മാറുന്നത്.
2021ലെ ഐപിഎല്ലിന്റെ അവസാനം വരെ മധ്യ ഓവറുകളില്‍ ഇഷാന്റെ സ്‌ട്രൈക്ക് റേറ്റ് 145നടുത്തും ഡെത്ത് ഓവറുകളില്‍ 208ഉം ആയിരുന്നു. ആങ്കറുടെ റോള്‍ ഏറ്റെടുക്കാന്‍ നായകന്‍ രോഹിത് ശര്‍മയും തിലക് വര്‍മയുമുളളതിനാല്‍ താരത്തെ മുംബൈ കയറൂരി വിടണം. തന്റെ സ്വതസിദ്ധമായ അഗ്രസീവ് ബാറ്റിങ് പുറത്തെടുക്കാനായാല്‍ ഈ സീസണില്‍ 150 പ്ലസ് സ്‌കോര്‍ ചെയ്യാന്‍ ഇഷാന് കഴിയും.
Also Read: സച്ചിനാരാ മോന്‍, അധിക്ഷേപിച്ച പാക് താരത്തിന് കൂളായി പണികൊടുത്തു! അറിയാം

ക്വിന്റണ്‍ ഡികോക്ക് (ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കാണ് ഐപിഎല്ലില്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള മൂന്നാമത്തെ താരം. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോറിന്റെ അവകാശി കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ പുറത്താവാതെ 140 റണ്‍സെടുത്തതോടെയാണ് ഡികോക്ക് ഈ നേട്ടത്തിന് അവകാശിയായത്.ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ മികച്ച ഓപ്പണിങ് പങ്കാളിയാവാന്‍ കഴിഞ്ഞ തവണ ഡികോക്കിനായിരുന്നു. ടീമിനു പല മല്‍സങ്ങളിലും മികച്ച തുടക്കം നല്‍കുന്നതില്‍ ഈ ജോടി വിജയിക്കുകയും ചെയ്തു.
കെകെആറിനെതിരേ 140 റണ്‍സ് നേടി റെക്കോര്‍ഡിട്ട കളിയില്‍ രാഹുലിനൊപ്പം 210 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഡികോക്കിനായിരുന്നു. ഈ ഇ്ന്നിങ്‌സില്‍ ഡികോക്കിന്റെ സ്‌ട്രൈക്ക് റേറ്റ് 200ഉം രാഹുലിന്റേത് 133ഉം ആയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications