IPL 2023: ലേലത്തില്‍ ഇവര്‍ക്കായി പിടിവലിയുറപ്പ്, 10 കോടിക്കു താഴെ വാങ്ങുക അസാധ്യം!

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് പത്തു ഫ്രാഞ്ചൈസികളും സമര്‍പ്പിച്ചു കഴിഞ്ഞു. ഇനി താരലേലത്തിനു വേണ്ടിയാണ് ടീമുകളെ കാത്തിരിപ്പ്. ഡിസംബറില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ ഏതൊക്കെ കളിക്കാരെ വാങ്ങണമെന്ന പ്ലാനിങാണ് ഇപ്പോള്‍ ടീമുകള്‍ നടത്തികൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ ഒരു ദിവസം മാത്രമുള്ള മിനി താരലേലമാണ് ഇത്തവണയുണ്ടാവുക.
ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയ കളിക്കാര്‍ക്കൊപ്പം ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തവരും വില്‍പ്പനയ്ക്കുള്ളവരുടെ പൂളിലുണ്ടാവും. ചില സൂപ്പര്‍ താരങ്ങള്‍ വരാനിരിക്കുന്ന ലേലത്തില്‍ ടീമുകളുടെ നോട്ടപ്പുള്ളികളായിരിക്കും. ഓള്‍റൗണ്ടര്‍മാര്‍ക്ക് വലിയ ഡിമാന്റ് തന്നെ ലേലത്തില്‍ ഉറപ്പിക്കാം. 10 കോടിക്കു മുകളില്‍ ലേലത്തില്‍ നേടാന്‍ സാധ്യത കൂടുതലുള്ള മൂന്നു ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

ബെന്‍ സ്‌റ്റോക്‌സ്
ബിഗ് മാച്ച് പ്ലെയറെന്നു ലോകം വിശേഷിപ്പിക്കുന്ന ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ലേലത്തിലെ മുഖ്യ ആകര്‍ഷണമായിരിക്കും. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാംപ്യന്മാരാക്കിയതോടെ അദ്ദേഹത്തിന്റെ താരമൂല്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. നേരത്തേ രണ്ടു തവണ ലേലത്തിന്റെ ഭാഗമായപ്പോഴും സ്‌റ്റോക്‌സിന്റെ വില 10 കോടിക്കും മുകളില്‍പ്പോയിരുന്നു. വരാനിരിക്കുന്ന ലേലത്തിലും ഇത് ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

മികച്ച ഫിനിഷര്‍
ബാറ്റിങിലും ബൗളിങിലും ഒരുപോലെ ടീമിനു വേണ്ടി സംഭാവന ചെയ്യാന്‍ ബെന്‍ സ്‌റ്റോക്‌സിനു സാധിക്കും. കൂടാതെ മികച്ചൊരു ഫിനിഷര്‍ കൂടിയാണെന്നത് അദ്ദേഹത്തിന്റെ താരമൂല്യം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കായിരുന്നു സ്റ്റോക്‌സ് വഹിച്ചത്. പാകിസ്താനുമായുള്ള ഫൈനവില്‍ ഇംഗ്ലണ്ടിന്റെ റണ്‍ചേസില്‍ സ്റ്റോക്‌സ് അപരാജിത ഫിഫ്റ്റിയും നേടിയിരുന്നു.

കാമറോണ്‍ ഗ്രീന്‍
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിയ യുവ ഓള്‍റൗണ്ടറാണ് കാമറോണ്‍ ഗ്രീന്‍. ഇന്ത്യയില്‍ നടന്ന ടി20 പരമ്പരയില്‍ ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ഓസീസിനു വേണ്ടി ഓപ്പണ്‍ ചെയ്ത താരം മിന്നുന്ന പ്രകടനം നടത്തിയിരുന്നു. വെടിക്കെട്ട് ബാറ്റിങിനൊപ്പം പേസ് ബൗളിങിലും തിളങ്ങാന്‍ ഗ്രീനിനു കഴിയും. ഈ പരമ്പരയിലെ പ്രകടനത്തോടെ താരത്തെ പല ഫ്രാഞ്ചൈസികളും നോട്ടമിട്ടിരിക്കുകയാണ്.
Also Read: IND vs NZ: പവര്‍പ്ലേയിലെ ബാറ്റിങ് ദുരന്തം, എന്തുകൊണ്ട് പൃഥ്വിയെ തഴയുന്നു?

10 വര്‍ഷത്തിനു മുകളില്‍ കളിക്കാം
23 വയസ്സ് മാത്രമുള്ള കാമറോണ്‍ ഗ്രീനിനു ഏതു ഫ്രാഞ്ചൈസിക്കു വേണ്ടിയും 10 വര്‍ഷത്തിനു മുകളില്‍ തുടര്‍ന്നു കളിക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കു ദീര്‍ഘകാലത്തേക്കു മുതല്‍ക്കൂട്ടായി മാറുന്ന താരമാണ് അദ്ദേഹം. അതിവേഗം റണ്‍സെടുക്കാന്‍ മിടുക്കനായ ഗ്രീനിനു നിര്‍ണായക വിക്കറ്റുകളും വീഴ്ത്താനാവും.

സാം കറെന്‍
ഇംഗ്ലണ്ടിന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനും ലേലത്തില്‍ വലിയ ഡിമാന്റുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇടംകൈയന്‍ പേസറായ അദ്ദേഹത്തിനു ബോള്‍ നന്നായി സിങ് ചെയ്യിക്കാനും യോര്‍ക്കറുകള്‍ എറിയാനും കഴിയും. ടി20 ലോകകപ്പില്‍ ഇംഗ്ലീഷ് ബൗളിങിനു ചുക്കാന്‍ പിടിച്ചത് കറെനായിരുന്നു. പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍ താരം ഉജ്ജ്വലമായിട്ടാണ് പന്തെറിഞ്ഞത്. ആറു മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകള്‍ കറെന്‍ വീഴ്ത്തിയിരുന്നു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു.
Also Read: IND vs NZ: സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കരുത്! മധ്യനിര 'ഹൗസ്ഫുള്‍', എവിടെയിറക്കും

സിഎസ്കെക്കായി മിന്നി
ബാറ്റിങില്‍ വാലറ്റത്ത് നിര്‍ണായക റണ്‍സ് നേടാനും ഫിനിഷറായി കളിക്കുവാനും സാം കറെനു സാധിക്കും. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഐപിഎല്ലില്‍ തന്റെ മിടുക്ക് തെളിയിച്ച താരമാണ് അദ്ദേഹം. സിഎസ്‌കെയെക്കൂടാതെ പഞ്ചാബ് കിങ്‌സിനു വേണ്ടിയും കറെന്‍ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications