Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: വില്ലി ക്യാപ്റ്റന്‍, ടീമില്‍ മലയാളി താരവും! ഇതാ 10 കോടിയുടെ ഇലവന്‍

williamson

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി കൊച്ചിയില്‍ നടന്ന മിനി താരലേലത്തില്‍ ഫ്രാഞ്ചൈസികള്‍ ചില കളിക്കാര്‍ക്കു വേണ്ടി കോടികളാണ് വാരിയെറിഞ്ഞത്. ലേലത്തിന്റെ ചരിത്രത്തിലെ തന്നെ പല റെക്കോര്‍ഡുകളും ഈ ലേലത്തില്‍ തകര്‍ക്കപ്പെടുകയും ചെയ്തു. സാം കറെന്‍, കാമറൂണ്‍ ഗ്രീന്‍, ബെന്‍ സ്റ്റോക്‌സ് എന്നീ മൂന്നു വിദേശ ഓള്‍റൗണ്ടര്‍മാര്‍ക്കായിരുന്നു ഏറ്റവും വലിയ ഡിമാന്റ്.

കറെന് പഞ്ചാബ് കിങ്‌സ് 18.50 കോടിയും ഗ്രീനിനു മുംബൈ ഇന്ത്യന്‍സ് 17.50 കോടി രൂപയും സ്റ്റോക്‌സിനു ചെന്നൈ സൂപ്പര്‍ കിങ്‌സ് 16.25 കോടി രൂപയുമായിരുന്നു ചെലവഴിച്ചത്. പക്ഷെ ഇത്രയും വലിയ തുകയൊന്നുമില്ലാതെ ഒരു ടീമിനെ തന്നെ ഐപിഎല്ലില്‍ ഇറക്കാം. 10 കോടി മാത്രം ചെലവില്‍ ഒരു ഇലവനെ ഇറക്കിയാല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു പരിശോധിക്കാം.

ജഗദീശന്‍ (90 ലക്ഷം), ഫില്‍ സാള്‍ട്ട് (2 കോടി)

ജഗദീശന്‍ (90 ലക്ഷം), ഫില്‍ സാള്‍ട്ട് (2 കോടി)

ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്‍ ജഗദീശന്‍, ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ഫില്‍ സാള്‍ട്ട് എന്നിവരായിരിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന ജഗദീശനെ 90 ലക്ഷം രൂപയ്ക്കായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വാങ്ങിയത്.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വേണ്ടത്ര അവസരം ലഭിക്കാതെ അദ്ദേഹം തഴയപ്പെട്ടിരുന്നു. അതേസമയം, സാള്‍ട്ടിനെ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കു വാങ്ങിയത് ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്.

വില്ല്യംസണ്‍ (2 കോടി, ക്യാപ്റ്റന്‍), മന്‍ദീപ് (50 ലക്ഷം, വിഷ്ണു (20 ലക്ഷം)

വില്ല്യംസണ്‍ (2 കോടി, ക്യാപ്റ്റന്‍), മന്‍ദീപ് (50 ലക്ഷം, വിഷ്ണു (20 ലക്ഷം)

മധ്യനിരയിലുണ്ടാവുക ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെയ്ന്‍ വില്ല്യംസണ്‍, ഇന്ത്യയുടെ മന്‍ദീപ് സിങ്, മലയാളി താരം വിഷ്ണു വിനോദ് എന്നിവരായിരിക്കും. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനായിരുന്ന വില്ല്യംസണിനു ഈ ലേലത്തില്‍ വെറും രണ്ടു കോടി രൂപ മാത്രമേ ലഭിച്ചുള്ളൂ. നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് അടിസ്ഥാന വിലയ്ക്കു വില്ലിയെ വാങ്ങിയത്.

Also Read: IPL 2023: ഗ്രീനിനെ വാങ്ങിയത് മുംബൈ കാണിച്ച മണ്ടത്തരം! ഇതാ കാരണങ്ങള്‍

ഐപിഎല്ലിലെ വെറ്ററന്‍ കൂടിയായ പഞ്ചാബില്‍ നിന്നുളള മന്‍ദീപിനെ 50 ലക്ഷം രൂപയ്ക്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വാങ്ങിക്കുകയായിരുന്നു.

വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ വിഷ്ണുവിനെ വാങ്ങിയത് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ്. ഇതിനായി 20 ലക്ഷം രൂപയാണ് അവര്‍ക്കു ചെലവായത്.

സന്‍വീര്‍ (20 ലക്ഷം), അക്കീല്‍ (1 കോടി), വീസ്സെ (1 കോടി)

സന്‍വീര്‍ (20 ലക്ഷം), അക്കീല്‍ (1 കോടി), വീസ്സെ (1 കോടി)

ഓള്‍റൗണ്ടര്‍മാരായി 10 കോടിയുടെ ഇലവനിലെത്തുക അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരം സന്‍വീര്‍ സിങ്, വെസ്റ്റ് ഇന്‍ഡീസിന്റെ അക്കീല്‍ ഹുസൈന്‍, നമീബിയയുടെ ഡേവിഡ് വീസ്സെ എന്നിവരാണ്.20 ലക്ഷം രൂപയ്ക്കു സന്‍വീറിനെ വാങ്ങിയത് മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ താരം മികച്ച പ്രകടനം നടത്തിയിരുന്നു.

Also Read: IPL 2023: മുംബൈ ടീമില്‍ ഒരാളുടെ കുറവുണ്ട്! പ്രധാന പോരായ്മ ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍

അക്കീലിനെ ഒരു കോടി രൂപയ്ക്കു ഹൈദാബാദ് തന്നെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നു. സൂപ്പര്‍ താരം ആന്ദ്രെ റസ്സലിന്റെ ബാക്കപ്പായി വീസ്സെയെ വാങ്ങിയത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. ഒരു കോടി രൂപയാണ് താരത്തിനായി ഫ്രാഞ്ചൈസി മുടക്കിയത്.

ഉനാട്കട്ട് (50 ലക്ഷം), കവെറപ്പ (20 ലക്ഷം), മര്‍ക്കാണ്ഡെ (50 ലക്ഷം)

ഉനാട്കട്ട് (50 ലക്ഷം), കവെറപ്പ (20 ലക്ഷം), മര്‍ക്കാണ്ഡെ (50 ലക്ഷം)

ബൗളര്‍മാരായി ഇലവനിലേക്കു വരിക ഇന്ത്യന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉനാട്കട്ട്, അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളായ വിദ്വത്ത് കവെറപ്പ, മായങ്ക് മര്‍ക്കാണ്ഡെ എന്നിവരായിരിക്കും.

50 ലക്ഷത്തിനു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഉനാട്കട്ടിനെ വാങ്ങിയത്. മൊഹ്‌സിന്‍ ഖാന്റെ ബാക്കപ്പായാണ് അദ്ദേഹമെത്തിയത്.

സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനം അടിസ്ഥാന വിലയായ 20 ലക്ഷത്തിനു കവെറപ്പയെ പഞ്ചാബ് കിങ്‌സിലെത്തിച്ചു. ഇംപാക്ട് പ്ലെയറായി താരത്ത പഞ്ചാബ് പരീക്ഷിച്ചേക്കാം. സ്പിന്നര്‍ മര്‍ക്കാണ്ഡെയെ 50 ലക്ഷം രൂപയ്ക്കു വാങ്ങിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്.

Story first published: Monday, December 26, 2022, 18:36 [IST]
Other articles published on Dec 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+