IPL 2023: മുംബൈ ഇന്ത്യന്‍സ് കൈവിട്ടു! ഇവരുടെ തലവരയും മാറി- മൂന്ന് ഹീറോസ് ഇവരാണ്

മുംബൈ: ഐപിഎല്ലിലെ ചാമ്പ്യന്മാരുടെ നിരയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ഐപിഎല്ലില്‍ ചാമ്പ്യന്മാരായ ഏക ടീമെന്ന ബഹുമതിയും മുംബൈ ഇന്ത്യന്‍സിന്റെ പേരിലാണ്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റന് കീഴില്‍ അതി ശക്തരായി വളര്‍ന്ന മുംബൈ ആരാധക പിന്തുണയിലും സാമ്പത്തികമായുമെല്ലാം ഉയര്‍ന്ന നിലയിലാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, റിക്കി പോണ്ടിങ് തുടങ്ങി പല ഇതിഹാസങ്ങളും കളിച്ചിട്ടുള്ള ടീമെന്ന നിലയിലും മുംബൈക്ക് തലപ്പൊക്കമേറെ. അതുകൊണ്ട് തന്നെ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാവുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചും വലിയ ആഗ്രഹമാണ്.
എന്നാല്‍ മുംബൈ ഇന്ത്യന്‍സ് എക്കാലത്തും സൂപ്പര്‍ താരങ്ങളുടെ നിരയായതിനാല്‍ യുവതാരങ്ങള്‍ക്ക് പ്ലേയിങ് 11 സ്ഥാനം ലഭിക്കുക അല്‍പ്പം പ്രയാസമാണ്. ഓരോ സീസണിലും അധികം മാറ്റങ്ങളില്ലാതെ വിശ്വസ്തരായ താരങ്ങളെ നിലനിര്‍ത്തിയാവും മുംബൈ മിക്ക സീസണിലുമിറങ്ങുക.
എന്നാല്‍ ഒരു കാലത്ത് മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നപ്പോള്‍ വലിയ താരമൂല്യം ലഭിക്കാതിരിക്കുകയും പിന്നീട് മുംബൈ വിട്ട് മറ്റൊരു ടീമിലേക്കെത്തിയപ്പോള്‍ തലവര മാറി സൂപ്പര്‍ ഹീറോയായി മാറുകയും ചെയ്ത ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഗ്ലെന്‍ മാക്‌സ്‌വെല്‍
ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് സ്പിന്‍ ഓള്‍റൗണ്ടറാണ് ഗ്ലെന്‍ മാക്‌സ് വെല്‍. ടി20യില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് മാക്‌സ് വെല്‍. സ്ഥിരത പ്രശ്‌നമാണെങ്കിലും നിലയുറപ്പിച്ചാല്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് മാക്‌സ് വെല്‍.
ഒരു സമയത്ത് മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു മാക്‌സ് വെല്‍. 2013ലായിരുന്നു അദ്ദേഹം മുംബൈയിലേക്കെത്തിയത്. 5.3 കോടി പ്രതിഫലത്തിലാണ് മാക്‌സ് വെല്ലിനെ മുംബൈ റാഞ്ചിയത്. എന്നാല്‍ മുംബൈക്കായി 3 മത്സരത്തില്‍ നിന്ന് 36 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്.
ഫ്‌ളോപ്പായതോടെ മുംബൈ കൈവിട്ട മാക്‌സ് വെല്‍ തൊട്ടടുത്ത സീസണില്‍ പഞ്ചാബ് കിങ്‌സിലേക്കെത്തി. 2014ല്‍ 187.75 സ്‌ട്രൈക്കറേറ്റില്‍ 552 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമാണ് മാക്‌സ് വെല്‍.
Also Read: സാറാ ടെണ്ടുല്‍ക്കറുടെ ഫിറ്റ്‌നസ് രഹസ്യം ഇതാ, ഡയറ്റ്, വ്യായാമം- എല്ലാം അറിയാം

ജോസ് ബട്‌ലര്‍
ഇംഗ്ലണ്ട് പരിമിത ഓവര്‍ നായകനാണ് വെടിക്കെട്ട് ഓപ്പണറായ ജോസ് ബട്‌ലര്‍. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡുള്ള ബട്‌ലര്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണെന്നും പറയാം. ബട്‌ലറും ഒരു സമയത്ത് മുംബൈക്കായി കളിച്ചിരുന്നു.
2016ലാണ് ബട്‌ലറെ മുംബൈ സ്വന്തമാക്കിയത്. ആദ്യം മധ്യനിരയിലും പിന്നീട് ടോപ് ഓഡറിലും കളിപ്പിച്ചെങ്കിലും വലിയൊരു മികവ് കാട്ടാന്‍ ബട്‌ലര്‍ക്ക് സാധിച്ചില്ല. 10 മത്സരത്തില്‍ നിന്ന് 272 റണ്‍സ് മാത്രമാണ് താരം നേടിയത്. മുംബൈ കൈവിട്ട താരത്തെ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്.
ഇപ്പോള്‍ രാജസ്ഥാന്റെ നട്ടെല്ലായി ബട്‌ലര്‍ മാറിയിരിക്കുകയാണ്. അവസാന സീസണില്‍ 863 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. നാല് സെഞ്ച്വറികളും അവസാന സീസണില്‍ താരം നേടി. മുംബൈ വിട്ടതോടെ ബട്‌ലറിന്റെ തലവര തെളിഞ്ഞുവെന്ന് പറയാം.

ഡ്വെയ്ന്‍ ബ്രാവോ
വെസ്റ്റ് ഇന്‍ഡീസ് മീഡിയം പേസ് ഓള്‍റൗണ്ടറായ ഡ്വെയ്ന്‍ ബ്രാവോ ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം ബ്രാവോയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തിളങ്ങിയ ബ്രാവോ ആദ്യം കളിച്ചത് മുംബൈ ഇന്ത്യന്‍സിനുവേണ്ടിയായിരുന്നു.
ആദ്യത്തെ മൂന്ന് സീസണില്‍ മുംബൈക്കായി കളിച്ചെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ബ്രാവോക്കായില്ല. പിന്നീട് കറെന്‍ പൊള്ളാര്‍ഡിനെ ടീമിലെത്തിച്ച് ബ്രാവോയെ മുംബൈ കൈവിട്ടു. ഇതിന് ശേഷം സിഎസ്‌കെയിലെത്തിയ ബ്രാവോ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications