For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇതുവരെ ആര്‍ക്കും വേണ്ട! പക്ഷെ ഇത്തവണ കന്നി വിളിയെത്തിയേക്കും-അഞ്ച് പേര്‍

ലേലത്തിലെ ഇതുവരെയുള്ള റെക്കോഡ് തകര്‍ക്കാന്‍ കഴിവുള്ളവര്‍ ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി ലേലം ഇന്ന് നടക്കാന്‍ പോവുകയാണ്. അവസാന സീസണില്‍ പല പ്രമുഖ ടീമുകളും തീര്‍ത്തും നിരാശപ്പെടുത്തിയതിനാല്‍ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.

മിനി താരലേലത്തെ വലിയ പ്രതീക്ഷകളോടെയാണ് ടീമുകളെല്ലാം കാണുന്നത്. മിനി താരലേലത്തില്‍ 405 താരങ്ങളാണ് ആകെ പങ്കെടുക്കുന്നത്. ഇതില്‍ നിന്ന് എത്രപേര്‍ക്ക് വിളിയെത്തുമെന്നത് കണ്ടറിയാം. ലേലത്തിലെ ഇതുവരെയുള്ള റെക്കോഡ് തകര്‍ക്കാന്‍ കഴിവുള്ളവര്‍ ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.

അവസാന സീസണിന് ശേഷം ചില ടീമുകള്‍ നായകന്മാരെ വരെ പുറത്താക്കിയിട്ടുണ്ട്. ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കാത്ത ചില വമ്പന്‍ താരങ്ങള്‍ക്കും ഇത്തവണത്തെ ഐപിഎല്‍ അവസരം ലഭിച്ചേക്കും. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ജോ റൂട്ട്

ജോ റൂട്ട്

ഇംഗ്ലണ്ട് സൂപ്പര്‍ താരമാണ് ജോ റൂട്ട്. ടി20യില്‍ വമ്പനടിക്കാരനെന്ന് പറയാനാവില്ലെങ്കിലും നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ കഴിവുണ്ട്. ഇംഗ്ലണ്ടിന്റെ ടി20 ടീമില്‍ റൂട്ട് സജീവമല്ല. എന്നാല്‍ അനുഭവസമ്പന്നനായ താരത്തിന് ആംഗര്‍ റോള്‍ നന്നായി ചേരും.

നേരത്തെ തന്നെ ഐപിഎല്‍ കളിക്കാന്‍ ആഗ്രഹം പറഞ്ഞിരുന്നെങ്കിലും റൂട്ടിനായി ആരും രംഗത്തെത്തിയില്ല. ഇത്തവണ റൂട്ടിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. 30 വിദേശ താരങ്ങള്‍ക്കാണ് ലേലത്തില്‍ പരമാവധി അവസരം ലഭിക്കുക.

2018 സീസണില്‍ അണ്‍സോള്‍ഡായ റൂട്ട് ഇത്തവണയും വലിയ പ്രതീക്ഷയിലാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് റൂട്ടില്‍ താല്‍പര്യമുണ്ടെന്നാണ് വിവരം. ആദ്യമായി റൂട്ടിന് അവസരം ലഭിക്കുമോയെന്നത് കണ്ടറിയാം.

Also Read: IPL 2023: ലേലത്തില്‍ ആര് കൂടുതല്‍ പ്രതിഫലം നേടും? റെയ്‌നയുടെ വമ്പന്‍ പ്രവചനം ഇതാ

കാമറൂണ്‍ ഗ്രീന്‍

കാമറൂണ്‍ ഗ്രീന്‍

ഇത്തവണ റെക്കോഡ് തുകയ്ക്ക് വിറ്റുപോവാന്‍ സാധ്യതയുള്ള താരമാണ് കാമറൂണ്‍ ഗ്രീന്‍. ഓസീസ് ഓള്‍റൗണ്ടര്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ്. ഇന്ത്യന്‍ പിച്ചുകളില്‍ കസറാന്‍ കഴിവുള്ള താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മിടുക്കന്‍.

ടോപ് ഓഡറില്‍ കാമറൂണ്‍ ഗ്രീനിന് വലിയ പ്രകടനം കാഴ്ചവെക്കാനാവും. പല ടീമുകള്‍ക്കും മികച്ച ഓള്‍റൗണ്ടര്‍മാരെ വേണമെന്നതിനാല്‍ ഗ്രീനിനായി വമ്പന്‍ ടീമുകളെല്ലാം രംഗത്തെത്തിയേക്കും. ഇതുവരെ ഐപിഎല്‍ കളിക്കാന്‍ ഗ്രീനിന് ഇത്തവണ വമ്പന്‍ പ്രതിഫലം ലഭിക്കുമെന്നുറപ്പാണ്.

ലിറ്റന്‍ ദാസ്

ലിറ്റന്‍ ദാസ്

ബംഗ്ലാദേശിന്റെ ഓപ്പണര്‍ ബാറ്റ്‌സ്മാനാണ് ലിറ്റന്‍ ദാസ്. ടി20 ലോകകപ്പില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ലിറ്റന്‍ ദാസ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിലയുറപ്പിച്ച് റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ലിറ്റന്‍ ദാസ്.

ഇന്ത്യക്കെതിരായ മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെക്കാന്‍ ലിറ്റന്‍ ദാസിനായിരുന്നു. പല ടീമുകള്‍ക്കും മികച്ച ഓപ്പണറെ ഇത്തവണ ആവിശ്യമാണ്. ഇതുവരെ ആരും വലിയ താല്‍പര്യം കാട്ടാത്ത താരമാണ് ലിറ്റന്‍ ദാസ്.

എന്നാല്‍ ഇത്തവണ ലിറ്റന്‍ ദാസിനായി പല പ്രമുഖരും രംഗത്തെത്തിയേക്കും. ആദ്യമായി ദാസിന് ഐപിഎല്ലിലേക്ക് വിളിയെത്താന്‍ സാധ്യത കൂടുതലാണ്. ക്യാപ്റ്റനെന്ന നിലയിലും ശോഭിക്കാന്‍ ദാസിന് സാധിക്കുമെന്ന് തന്നെ പറയാം.

സിക്കന്തര്‍ റാസ

സിക്കന്തര്‍ റാസ

സിംബാബ്‌വെയുടെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് സിക്കന്തര്‍ റാസ. പന്തുകൊണ്ടും ബാറ്റുകൊണ്ടും വലിയ പ്രകടനം കാഴ്ചവെക്കാന്‍ കരുത്തുള്ളവന്‍. അവസാന ടി20 ലോകകപ്പില്‍ റാസ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

പല ടീമുകളും ഓള്‍റൗണ്ടര്‍മാരെ തേടുന്നതിനാല്‍ റാസക്ക് വിളിയെത്തിയേക്കും. മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ മിടുക്കനാണ് റാസ. ഈ വര്‍ഷം ടി20യില്‍ മികവ് കാട്ടിയ റാസക്ക് ഇത്തവണ ഐപിഎല്ലിലേക്ക് കന്നി വിളിയെത്താന്‍ സാധ്യത കൂടുതല്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സിക്കന്തര്‍ റാസയെ നോട്ടമിടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്തായാലും ലേലത്തില്‍ റാസയുടെ ഭാവി കണ്ടറിയാം.

Also Read: പോണ്ടിങ് മികച്ച നായകന്‍, പക്ഷെ ധോണിയാണ് നമ്പര്‍ വണ്‍! മുന്‍ ഓസീസ് സ്പിന്നര്‍ ഹോഗ്

ദസുന്‍ ഷണക

ദസുന്‍ ഷണക

ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷണകയ്ക്ക് ഇതുവരെ ഐപിഎല്ലിലേക്ക് വിളിയെത്താത്തതിനെ നിര്‍ഭാഗ്യമെന്നേ പറയാനാവൂ. ഫിനിഷര്‍ റോളില്‍ തിളങ്ങുന്നതിനോടൊപ്പം മീഡിയം പേസുകൊണ്ടും വിറപ്പിക്കാന്‍ ഷണകയ്ക്ക് സാധിക്കും. ഡെത്ത് ഓവറിലടക്കം മികവ് കാട്ടാന്‍ കഴിവുണ്ട്.

ടി20യില്‍ സാമാന്യം ഭേദപ്പെട്ട റെക്കോഡുണ്ടായിട്ടും ഇതുവരെ അദ്ദേഹത്തിന് ഐപിഎല്ലിലേക്ക് വിളിയെത്തിയിട്ടില്ല. എന്നാല്‍ ഇത്തവണ ഷണകയ്ക്ക് കന്നി വിളിയെത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Friday, December 23, 2022, 7:53 [IST]
Other articles published on Dec 23, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+