Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഇവരെ എന്തിന് ടീമിലെടുത്തു? കാരണം സിംപതി! അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. ഇത്തവണ ഏപ്രില്‍ 1നാവും ഐപിഎല്‍ ആരംഭിക്കുകയെന്നാണ് വിവരം. അതുകൊണ്ട് തന്നെ മുന്നൊരുക്കത്തിന് സമയമുണ്ട്.

ലേലത്തിലെ റെക്കോഡുകള്‍ തകര്‍ക്കുന്ന പല കരാറുകളും ഇത്തവണയുണ്ടായി. സാം കറെന്‍, കാമറൂണ്‍ ഗ്രീന്‍, ബെന്‍ സ്റ്റോക്‌സ്, നിക്കോളാസ് പുരാന്‍ എന്നിവരെല്ലാം വലിയ നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയൊരു നേട്ടമുണ്ടാക്കാനായില്ല.

ഇന്ത്യയുടെ ചില സീനിയര്‍ താരങ്ങളെ ഇത്തവണ ടീമിലെത്തിച്ചത് എന്തിനാണെന്ന സംശയം ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാവും. ടി20യില്‍ സമീപകാലത്തൊന്നും മികവ് കാട്ടാത്ത ചിലരെ ടീമുകളിലെടുത്തത് സിംപതിയുടെ പേരിലാണെന്ന് പറയാം. ഇത്തരത്തില്‍ കരാര്‍ ലഭിച്ച അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ സീനിയര്‍ പേസറാണ് ഇഷാന്ത് ശര്‍മ. ഒരു വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമിന് പുറത്താണ് ഇഷാന്ത്. തുടര്‍ച്ചയായി പരിക്ക് ഇഷാന്തിനെ വലക്കുന്നു. ഇന്ത്യ നിലവില്‍ ടെസ്റ്റിലേക്ക് മാത്രമാണ് ഇഷാന്തിനെ പരിഗണിക്കുന്നത്.

ഇഷാന്തിന്റെ ടെസ്റ്റ് കരാറും ബിസിസി ഐ അവസാനിപ്പിക്കാനൊരുങ്ങുകയാണ്. ഇത്തവണ ഇഷാന്ത് ലേലത്തില്‍ അണ്‍സോള്‍ഡാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അത്ഭുതപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ് ഇഷാന്തിനെ സ്വന്തമാക്കുകയായിരുന്നു.

അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ഇഷാന്തിനെ ഡല്‍ഹി വാങ്ങിയത് സിംപതി കൊണ്ടാണെന്ന് പറയാം. കളിപ്പിക്കാന്‍ യാതൊരു സാധ്യതയുമില്ലാഞ്ഞിട്ടും ഇഷാന്തിനെ ഡല്‍ഹി വാങ്ങിയത് കൗതുകകരമായ തീരുമാനം.

Also Read: IPL 2023: റിഷഭ് എവിടെ ബാറ്റ് ചെയ്യണം? ഡല്‍ഹിക്ക് അവിടെ പിഴച്ചേക്കും! ചൂണ്ടിക്കാട്ടി ജാഫര്‍

പീയൂഷ് ചൗള

പീയൂഷ് ചൗള

ടി20യില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ലെഗ് സ്പിന്നറായ പീയൂഷ് ചൗള. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിട്ട് നാളുകളേറെയായ ചൗളയുടെ സമീപ കാലത്തെ പ്രകടനങ്ങളൊന്നും മികച്ചതല്ല. പ്രായം തളര്‍ത്തുന്ന ചൗളയുടെ ഫിറ്റ്‌നസും പ്രശ്‌നമാണ്.

2021ല്‍ ഒരു മത്സരം മാത്രം കളിച്ച താരം 2022ലെ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായിരുന്നു. മിനി ലേലത്തിലും ചൗള അണ്‍സോള്‍ഡാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 50 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യന്‍ ചൗളയെ തിരികെ ടീമിലേക്കെത്തിച്ചു.

മുംബൈയെ സംബന്ധിച്ച് സ്പിന്നര്‍ അത്യാവശ്യമാണെങ്കിലും ചൗളയെപ്പോലെ മോശം ഫോമിലുള്ള താരത്തെ ഒപ്പം കൂട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചൗളയെ മുംബൈ പരിഗണിച്ചതും സിംപതിയുടെ പേരിലാണെന്ന് പറയാം.

അമിത് മിശ്ര

അമിത് മിശ്ര

ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള സ്പിന്നറാണ് പീയൂഷ് ചൗള. ലെഗ് സ്പിന്നറായ താരത്തിന്റെ പ്രായം 40 കടന്നതിനാല്‍ത്തന്നെ ആരും വലിയ താല്‍പര്യം കാട്ടില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 50 ലക്ഷത്തിന് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് മിശ്രയെ ഒപ്പം കൂട്ടിയത്.

സ്പിന്‍ സൗഹൃദ പിച്ചുകളില്‍ മികവ് കാട്ടാന്‍ കഴിവുള്ള താരമാണ് മിശ്ര. എന്നാല്‍ മറ്റ് പിച്ചുകളില്‍ കാര്യമായ മികവ് കാട്ടാന്‍ മിശ്രക്ക് വലിയ മികവില്ല. ഇത്തവണ അണ്‍സോള്‍ഡാവുമെന്ന് കരുതിയ മിശ്രയെ കെ എല്‍ രാഹുലിന്റെ ലഖ്‌നൗ ഒപ്പം ചേര്‍ത്തതും സിംപതിയുടെ പേരിലാണെന്ന് പറയാം.

മന്ദീപ് സിങ്

മന്ദീപ് സിങ്

നിര്‍ഭാഗ്യവാനായ താരമാണ് മന്ദീപ് സിങ്. ഇന്ത്യന്‍ ടീമിലടക്കം കളിച്ചിട്ടും കാര്യമായ കരിയറുണ്ടാക്കിയെടുക്കാന്‍ മന്ദീപിനായിട്ടില്ല. ഇത്തവണ അധികമാരും താല്‍പര്യം കാട്ടാതിരുന്ന താരമാണ് മന്ദീപ് സിങ്. എന്നാല്‍ 50 ലക്ഷം രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മന്ദീപിനെ ഒപ്പം കൂട്ടുകയായിരുന്നു.

മധ്യനിരയില്‍ നിധീഷ് റാണ, ശ്രേയസ് അയ്യര്‍, റിങ്കു സിങ് എന്നിവരെല്ലാം കെകെആറിനൊപ്പമുണ്ട്. അതുകൊണ്ട് തന്നെ മന്ദീപിന് അവസരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. നാരായണ്‍ ജഗദീശനെയും സ്വന്തമാക്കിയ കെകെആര്‍ മന്ദീപിനെ ടീമിലേക്കെത്തിച്ചത് സിംപതി കൊണ്ടാണെന്ന് വേണമെങ്കില്‍ പറയാം.

Also Read: ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടി, പക്ഷെ മെസിക്ക് 'കിട്ടാക്കനി', ഈ പുരസ്‌കാരം അറിയാമോ?

മോഹിത് ശര്‍മ

മോഹിത് ശര്‍മ

ഇന്ത്യയുടെ സീനിയര്‍ പേസറാണ് മോഹിത് ശര്‍മ. എംഎസ് ധോണിക്ക് കീഴില്‍ സിഎസ്‌കെയിലൂടെ വളര്‍ന്ന താരം ഇന്ത്യക്കായും കളിച്ചു. എന്നാല്‍ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ മോഹിത്തിനായില്ല. അവസാന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നെറ്റ് ബൗളറായിരുന്നു മോഹിത്.

എന്നാല്‍ ഇത്തവണ അടിസ്ഥാന വിലയായ 50 ലക്ഷത്തിന് മോഹിത്തിനെ ഗുജറാത്ത് ഒപ്പം കൂട്ടുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് മോഹിത്തിനെ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ സിംപതിയുടെ പേരിലാണ് താരത്തെ ടീമിലെത്തിച്ചതെന്ന് വിലയിരുത്താം.

Story first published: Sunday, December 25, 2022, 10:37 [IST]
Other articles published on Dec 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+