Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: റിഷഭില്ല, ഞങ്ങളുടെ ഗെയിം ചേഞ്ചര്‍ അവന്‍! യുവതാരത്തെ വാഴ്ത്തി ഡിസി സിഇഒ

RISHABH PANT DC

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന്റ അഭാവം തങ്ങള്‍ക്കു വലിയ ആഘാതമാവില്ലെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തില്‍ ആയതിനാലാണ് റിഷഭിനു വരാനിരിക്കുന്ന സീസണ്‍ പൂര്‍ണമായി നഷ്ടമായത്. അദ്ദേഹത്തിനു പകരം ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കു ഡിസിയുടെ ക്യാപ്റ്റന്‍സിയും നല്‍കിയിരിക്കുകയാണ്. നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീട വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

റിഷഭിന്റെ അഭാവത്തില്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും കൂടുതല്‍ വലിയ റോളാണ് നിര്‍വഹിക്കാനുളളതെന്നു ഡിസി സിഇഒ ധീരജ് മല്‍ഹോത്ര പറയുന്നു. 2022ലെ ഐപിഎല്ലില്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഫൈലിലെത്തിയതാണ് ഡിസിയുടെ ഏറ്റവും മികച്ച പ്രകടനം. കന്നിക്കിരീടത്തിനായുള്ള 15 വര്‍ഷം നീണ്ട കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കാനായിരിക്കും ഡിസിയുടെ ശ്രമം.

വരാനിരിക്കുന്ന സീസണില്‍ റിഷഭ് പന്തിന്റ അഭാവത്തില്‍ ഡിസിയുടെ ഗെയിം ചേഞ്ചറായി മാറുക വെടിക്കെട്ട് ഓപ്പറും ഇന്ത്യയുടെ യുവതാരവുമായ പൃഥ്വി ഷാ ആയരിക്കുമെന്നു സിഇഒ അഭിപ്രായപ്പെട്ടു. ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട താരമാണ് പൃഥ്വിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാവരുടെയും പ്രകടനം പ്രധാനം

എല്ലാവരുടെയും പ്രകടനം പ്രധാനം

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മാത്രമല്ല ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിലെ എല്ലാവരും കഴിവിന്റെ പരമാവധി ഈ സീസണില്‍ പുറത്തെുക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഞങ്ങളുടെ ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള കളിക്കാരില്‍ ഒരാളാണ് വാര്‍ണര്‍. പക്ഷെ അദ്ദേഹത്തെക്കൂടാതെ ടീമില്‍ വേറെയും താരങ്ങളുണ്ട്.

എല്ലാവര്‍ക്കും വലിയ റോള്‍ ഈ സീസണിലുണ്ടായിരിക്കും. പ്ലെയിങ് ഇലവനിലെ മുഴുവന്‍ പേരെയും കുറിച്ച് എനിക്കു പറയാന്‍ സാധിക്കും. അവരെല്ലാവരും കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കണമെന്നും ഡല്‍ഹി ക്യാപ്പിറ്റല്‍സ് സിഇഒ ധീരജ് മല്‍ഹോത്ര അഭിപ്രായപ്പെട്ടു.

Also Read: സഞ്ജുവിന്റെ കരിയര്‍ ട്രയല്‍സില്‍ തീര്‍ന്നേനെ! പക്ഷെ അച്ഛന്റെ ഐഡിയ രക്ഷിച്ചു, അറിയാം

പൃഥ്വിയായിരിക്കും ഗെയിം ചേഞ്ചര്‍

പൃഥ്വിയായിരിക്കും ഗെയിം ചേഞ്ചര്‍

പൃഥ്വി ഷായായിരിക്കും ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഗെയിം ചേഞ്ചര്‍. നിങ്ങള്‍ അവനെ നോക്കിയാല്‍ എല്ലാ വര്‍ഷവും നന്നായി പെര്‍ഫോം ചെയ്യുന്ന താരമാണെന്നു കാണാം. കഴിഞ്ഞ സീസണില്‍ ഡിസിയെ കുറച്ചു മല്‍സരങ്ങില്‍ പൃഥ്വി വിജയത്തിലേക്കു നയിച്ചിരുന്നു.

പക്ഷെ അവന്‍ നിര്‍ഭാഗ്യവാനായിരുന്നു. സീസണിനിടെ പൃഥ്വിക്കു അസുഖം പിടിപെടുകയും അതു തിരിച്ചടിയായി മാറുകയും ചെയ്തു. ഈ വര്‍ഷം ഞങ്ങളുടെ ഗെയിം ചേഞ്ചര്‍ പൃഥ്വിയായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്.

പവര്‍പ്ലേയില്‍ അവന്‍ കളിക്കുന്ന രീതി ടൂര്‍ണമെന്റില്‍ ഡിസിയുടെ മുന്നോടുള്ള പ്രയാണത്തില്‍ വലിയ ഇംപാക്ടുണ്ടാക്കുമെന്നും ഡിസി സിഇഒ വിശദമാക്കി.

Also Read: ബിസിസിഐ നോ പറഞ്ഞു, ഇല്ലെങ്കില്‍ 2011ലെ ലോകകപ്പ് ഞാന്‍ കളിക്കില്ല! വെളിപ്പെടുത്തി വീരു

ദേശീയ ടീമില്‍ തിരിച്ചെത്തി

ദേശീയ ടീമില്‍ തിരിച്ചെത്തി

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിയിട്ടും ഒരു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട പൃഥ്വി ഷാ കഴിഞ്ഞ മാസം ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ തിരിച്ചുവിളിക്കപ്പെട്ടിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

23 കാരനായ പൃഥ്വി ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഇതുവരെ കളിച്ചത് 63 മല്‍സരങ്ങളാണ്. ഇവയില്‍ നിന്നും 1588 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. വരാനിരിക്കുന്ന സീസണില്‍ ഡിസിയുടെ ആദ്യ മല്‍സരം ഏപ്രില്‍ ഒന്നിനു ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെതിരേയാണ്.

Story first published: Thursday, March 9, 2023, 6:45 [IST]
Other articles published on Mar 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+