IPL 2023: ബ്രൂക്കിനെ ഹീറോയാക്കിയത് പിഎസ്എല്‍! വീമ്പു പറഞ്ഞ് പാക് ജേര്‍ണലിസ്റ്റ്, ട്രോള്‍

ഐപിഎല്ലിന്റെ മിനി താരലേലത്തില്‍ അപ്രതീക്ഷിത ഡിമാന്റുണ്ടായ താരങ്ങളിലൊരാളാണ് വമ്പനടിക്കാരനായ ഇംഗ്ലീഷ് ബാറ്റര്‍ ഹാരി ബ്രൂക്ക്. ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത ഹാരി ബ്രൂക്കിനു 13.25 കോടി രൂപയായിരുന്നു ലേലത്തില്‍ ലഭിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു താരത്തെ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ ശക്തമായ വെല്ലുവിളി മറികടന്നായിരുന്നു താരത്തെ എസ്ആര്‍എച്ച് സ്വന്തം കൂടാരത്തില്‍ എത്തിച്ചത്.
ബ്രൂക്കിനു ഇത്രയും വലിയ തുക ലഭിക്കാന്‍ കാരണം പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ പ്രകടനമാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഒരു പാക് മാധ്യമപ്രവര്‍ത്തകന്‍. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളും അദ്ദേഹം നേരിടുകയും ചെയ്തു.

പാക് ജേര്‍ണലിസ്റ്റിന്റെ ട്വീറ്റ്
ബ്രേക്കിങ്: ലാഹോര്‍ ക്വലന്ദേഴ്‌സിന്റെ ഹാരി ബ്രൂക്ക് 13.25 കോടി രൂപയ്ക്കു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വില്‍ക്കപ്പെട്ടിരിക്കുകയാണ്. തീര്‍ച്ചയായും വലിയ തുക തന്നെയാണിത്. പിഎസ്എല്ലില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു താരം ഐപിഎല്ലിലുമെത്തിയതു കാണുമ്പോള്‍ സന്തോഷമുണ്ട്.
കഴിഞ്ഞ സീസണിലെ ഉദാഹരണങ്ങളായിരുന്നു ടിം ഡേവിഡും ലിയാം ലിവിങ്‌സ്റ്റണും. എന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് ഖാന്‍ ട്വീറ്റ് ചെയ്തത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ട് താരമാണെന്നു പോലും പരാമര്‍ശിക്കാതെയാണ് ബ്രൂക്കിന്റെ മുഴുവന്‍ ക്രെഡിറ്റും പിഎസ്എല്ലിനു അവകാശപ്പെട്ടതാണെന്നു ഖാന്‍ ചൂണ്ടിക്കാട്ടിയത്.

പ്രാഥമികമായി ഇംഗ്ലണ്ട് താരം
ഇംഗ്ലണ്ടിനു വേണ്ടിയാണ് പ്രാഥമികമായി ഹാരി ബ്രൂക്ക് കളിക്കുന്നതെന്നാണ് താന്‍ ഊഹിക്കുന്നതെന്നായിരുന്നു ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് ഖാന്റെ ട്വീറ്റിനു താഴെ പ്രതികരിച്ചത്.
ഇതിനു പിന്നാലെ ഖാന്റെ മറുപടിയും വന്നു. ഇംഗ്ലണ്ടിനായി ഒരു ടി20യില്‍ നിന്നും 10 റണ്‍സ് മാത്രം നേടിയ സമയത്തായിരുന്നു ലാഹോറിനു ബ്രൂക്ക് കളിക്കുന്നത്. തന്റെ രണ്ടാമത്ത വീടെന്നും പാകിസ്താനെ അദ്ദേഹം വിളിക്കാറുണ്ടെന്നും ഫരീദ് ഖാന്‍ ട്വീറ്റ് ചെയ്തു.
Also Read: IPL 2023: ഗ്രീനിനെ വാങ്ങിയത് മുംബൈ കാണിച്ച മണ്ടത്തരം! ഇതാ കാരണങ്ങള്‍

പാകിസ്താനെ തകര്‍ത്ത ബ്രൂക്ക്
ഇതു ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കാണ്. പാകിസ്താനെ പാകിസ്താനില്‍ വച്ചു തകര്‍ത്തുവിട്ടയാള്‍ എന്നായിരുന്നു ഒരു യൂസറുടെ പരിഹാസം. ടി20 ലോകകപ്പിനു മുമ്പ് പാകിസ്താനില്‍ നടന്ന ടി220 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ ബ്രൂക്കായിരുന്നു പ്ലെയര്‍ ഓഫ് ദി സീരീസ്.
ലോല്‍, ലാഹോറിന്റെയല്ല, ഇംഗ്ലണ്ടിന്റെ കളിക്കാരനാണ് ഹാരി ബ്രൂക്കെന്നായിരുന്നു ഒരു പ്രതികരണം.
Also Read: IPL 2023: സഞ്ജു കൂടെ നിന്നിട്ടും രോഹനെ ആര്‍ക്കും വേണ്ട! 2 മലയാളികളെ വാങ്ങി റോയല്‍സ്

ഇംഗ്ലണ്ടുകാരനാണെന്ന് കരുതി
ഞാന്‍ കരുതിയത് ഹാരി ബ്രൂക്ക് ഇംഗ്ലണ്ടുകാരനാണെന്നായിരുന്നു. പാകിസ്താന്‍ അടുത്തിടെ 3-0നു തൂത്തുവാരപ്പെട്ട ടെസ്റ്റ് പരമ്പരയില്‍ പാക് ടീമിനെ തല്ലിച്ചതച്ചത് ഇയാള്‍ തന്നെയെല്ലേയെന്നും ഒരു യൂസര്‍ പരിഹസിച്ചു.
ഈ പരമ്പരയിലെ റണ്‍വേട്ടക്കാരനായിരുന്നു ബ്രൂക്ക്. 93.60 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 468 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു.
മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കമായിരുന്നു ഇത്. 153 റണ്‍സായിരുന്നു ഉയര്‍ന്ന സകോര്‍.
നേരത്തേ നടന്ന പാക് പര്യടനത്തിലെ ടി20 പരമ്പരയിലെ ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 79.33 ശരാശരിയില്‍ 238 റണ്‍സ് ബ്രൂക്ക് സ്‌കോര്‍ ചെയ്തിരുന്നു. പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications