For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധോണിയല്ല, എന്റെ ഉറക്കം കെടുത്തിയ ക്യാപ്റ്റന്‍ അവനാണ്- വെളിപ്പെടുത്തി ഗംഭീര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടത്തിലേക്കെത്തിച്ച ഗംഭീര്‍ ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള നായകന്മാരിലൊരാളാണ്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ വളരാന്‍ സാധിച്ചില്ലെങ്കിലും ഐപിഎല്ലിലെ സൂപ്പര്‍ ക്യാപ്റ്റനാണ് ഗൗതം ഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടത്തിലേക്കെത്തിച്ച ഗംഭീര്‍ ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള നായകന്മാരിലൊരാളാണ്.

ആക്രമണോത്സകതയോടെ ടീമിനെ നയിച്ചിരുന്ന ഗംഭീര്‍ ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നിലയിലും ടീമിനായി തിളങ്ങിയിരുന്നു. ഡല്‍ഹിക്കായി കളിച്ച് ഐപിഎല്‍ തുടങ്ങിയ ഗംഭീര്‍ ഡല്‍ഹിക്കായി കളിച്ചാണ് കരിയര്‍ അവസാനിപ്പിച്ചത്.

ഐപിഎല്ലില്‍ പല വമ്പന്മാരും ഭയന്ന നായകനായിരുന്നു ഗംഭീര്‍. ഇപ്പോഴിതാ ഐപിഎല്‍ കരിയറില്‍ തന്നെ പ്രയാസപ്പെടുത്തിയ നായകന്‍ ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗൗതം ഗംഭീര്‍. അത് സിഎസ്‌കെയുടെ എംഎസ് ധോണിയോ ആര്‍സിബിയുടെ വിരാട് കോലിയോ അല്ലെന്ന് പറഞ്ഞ ഗംഭീര്‍ രോഹിത് ശര്‍മയെയാണ് വെല്ലുവിളിയായി ഉയര്‍ത്തിക്കാട്ടിയത്.

എന്റെ ഉറക്കം കെടുത്തിയത് രോഹിത്

എന്റെ ഉറക്കം കെടുത്തിയത് രോഹിത്

കെകെആറിനെ നയിച്ചിരുന്നപ്പോള്‍ എന്റെ ഉറക്കം കെടുത്തിയ ഏക നായകന്‍ രോഹിത് ശര്‍മയാണ്. മറ്റൊരു നായകന്മാര്‍ക്കെതിരേയും ഞാന്‍ പദ്ധതികള്‍ തയ്യാറക്കുകയോ അധികം ചിന്തിക്കുകയോ ചെയ്യാറില്ല'-ഗംഭീര്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് വളര്‍ന്ന താരമാണ് രോഹിത്.

മുംബൈയെ അഞ്ച് തവണ കിരീടം ചൂടിക്കാന്‍ രോഹിത്തിനായി. ഐപിഎല്‍ നായകന്മാരില്‍ കൂടുതല്‍ കിരീടം നേടിയ നായകന്‍ രോഹിത് ശര്‍മയാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ താരമാരാണെന്ന ചോദ്യത്തിന് പ്രമുഖരെയെല്ലാം തഴഞ്ഞ ഗംഭീര്‍ യുവരാജ് സിങ്ങിനെയാണ് തിരഞ്ഞെടുത്തത്.

'യുവരാജാണ് ഇന്ത്യയുടെ ഏറ്റവും മികച്ച വൈറ്റ്‌ബോള്‍ താരമായി കരുതുന്നത്. ലോകകപ്പില്‍ മാന്‍ ഓഫ് ദി സീരിസ് ആയതുകൊണ്ട് മാത്രമല്ല. അവന്റെ പ്രതിഭയും കഴിവും അറിയാവുന്നതുകൊണ്ടാണ്-ഗംഭീര്‍ പറഞ്ഞു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് യുവരാജ്.

Also Read: IND vs AUS: രണ്ട് തവണ ഡെക്ക്! 100ാം ടെസ്റ്റില്‍ നാണംകെട്ട് പുജാര- ട്രോളുമായി ആരാധകര്‍

കെകെആറില്‍ എത്തിക്കാനാഗ്രഹിച്ച് രണ്ട് പേര്‍

കെകെആറില്‍ എത്തിക്കാനാഗ്രഹിച്ച് രണ്ട് പേര്‍

കെകെആര്‍ നായകന്‍ ആയിരിക്കെ ടീമിലേക്കെത്തിക്കാന്‍ ആഗ്രഹിച്ച രണ്ട് താരങ്ങള്‍ ആരൊക്കെയാണെന്നും ഗംഭീര്‍ തുറന്ന് പറഞ്ഞു. അത് രോഹിത് ശര്‍മയും യുവരാജ് സിങ്ങും ആയിരുന്നുവെന്നാണ് ഗംഭീര്‍ പറഞ്ഞത്. കെകെആറിന്റെ ഡ്രീം പ്ലേയിങ് 11നും അദ്ദേഹം വെളിപ്പെടുത്തി.

ഞാനും രോഹിത്തും ഓപ്പണിങ്ങില്‍. സൂര്യകുമാര്‍ യാദവ്, യുവരാജ് സിങ്, യൂസഫ് പഠാന്‍, ആന്‍ഡ്രേ റസല്‍ എന്നിങ്ങനെയാണ് ആഗ്രഹിച്ച ബാറ്റിങ് നിര. എന്നാല്‍ അത് സാധിക്കാതെ പോയെന്നും ഗംഭീര്‍ പറഞ്ഞു. രോഹിത് ഡെക്കാന്‍ ചാര്‍ജേഴ്‌സ് വിട്ട് മുംബൈയിലെത്തിയ ശേഷം ടീം മാറിയിട്ടില്ല.

യുവരാജ് സിങ് പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായെല്ലാം കളിച്ചെങ്കിലും കെകെആറിലേക്കെത്തിയില്ല. എന്നാല്‍ ഗംഭീര്‍ ക്രിസ് ഗെയ്‌ലിനെയും ബ്രണ്ടന്‍ മക്കല്ലത്തെയും തന്റെ ഡ്രീം 11ല്‍ നിന്ന് തഴഞ്ഞു.

Also Read: IND vs AUS: ഇനിയെങ്കിലും പുറത്താക്കൂ! ഫ്‌ളോപ്പ് ഷോ തുടര്‍ന്ന് രാഹുല്‍- രൂക്ഷ വിമര്‍ശനം

ഗംഭീര്‍ ഇപ്പോള്‍ ലഖ്‌നൗവിന്റെ ഉപദേശകന്‍

ഗംഭീര്‍ ഇപ്പോള്‍ ലഖ്‌നൗവിന്റെ ഉപദേശകന്‍

അവസാന സീസണില്‍ ഐപിഎല്ലിലേക്കെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേശകനാണ് ഗംഭീര്‍. ടീമിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം നോക്കുന്നത് ഗംഭീറാണെന്ന് പറയാം. കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ അവസാന സീസണില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

ഇത്തവണയും ഭേദപ്പെട്ട താരനിരയുമായി ഇറങ്ങുന്ന ലഖ്‌നൗവിന് പ്രതീക്ഷകളേറെയാണ്. കെകെആറിനെ കിരീടത്തിലെത്തിച്ച നായകന് ലഖ്‌നൗവിനെ കിരീടത്തിലേക്കെത്തിക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയാം. കളിക്കുന്ന സമയത്ത് വിരാട് കോലിയുമായി കൊമ്പുകോര്‍ത്തിട്ടുള്ള താരമാണ് ഗംഭീര്‍.

2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോഴും 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോഴും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുമായി ഇന്ത്യയുടെ നട്ടെല്ലായി മാറാന്‍ ഗംഭീറിന് സാധിച്ചിരുന്നു. എന്നാല്‍ അര്‍ഹിച്ച അംഗീകാരം തനിക്ക് ലഭിക്കാത്തതിനെതിരായ അതൃപ്തി പല തവണ അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്.

Story first published: Sunday, February 19, 2023, 12:59 [IST]
Other articles published on Feb 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+