IPL 2023: മുന്‍ ഇന്ത്യന്‍ താരങ്ങളിലെ ടി20 സൂപ്പര്‍ സ്റ്റാര്‍ ആരാണ്? ലേലത്തിലെത്തിയാല്‍ ബംബറടിക്കും

മുംബൈ: ടി20 ഫോര്‍മാറ്റ് ലോക ക്രിക്കറ്റില്‍ സജീവമായത് 2007ന് ശേഷമാണെന്ന് പറയാം. ക്രിക്കറ്റിലെ വിപ്ലവകരമായ മാറ്റമായിരുന്നു ടി20 ഫോര്‍മാറ്റ്. 2007ലെ ടി20 ലോകകപ്പിന് ശേഷമാണ് ടൂര്‍ണമെന്റിന് വലിയ പ്രചാരം ലഭിച്ചത്.
2008ല്‍ ഐപിഎല്ലിന്റെ വരവോടെ ടി20 ഫോര്‍മാറ്റ് യുവ ആരാധക ഹൃദയങ്ങളിലേക്കെത്തി. ഏകദിന ഫോര്‍മാറ്റിന്റെയും ടെസ്റ്റ് ഫോര്‍മാറ്റിന്റെയും വിരസതക്കിടയില്‍ അതിവേഗ ക്രിക്കറ്റിന്റെ മുഖവുമായെത്തിയ ടി20ക്ക് വലിയ സ്വീകാര്യതയാണുണ്ടായത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരെല്ലാം ഉള്‍പ്പെട്ട യുഗത്തിലുള്ളവരില്‍ ഒട്ടുമിക്കവരും ടി20 ഫോര്‍മാറ്റില്‍ ഒരു മത്സരമെങ്കിലും കളിച്ചവരാണ്. എന്നാല്‍ അതിന് മുമ്പുണ്ടായിരുന്നവര്‍ക്ക് ടി20 ഫോര്‍മാറ്റ് കളിക്കാനായിട്ടില്ല.
ഒരു പക്ഷെ ടി20 ഫോര്‍മാറ്റ് കളിച്ചിരുന്നെങ്കില്‍ വമ്പന്‍ പ്രകടനം നടത്തി കൈയടി നേടാന്‍ സാധ്യതയുള്ള ചില മുന്‍ താരങ്ങളുണ്ട്. ഇവരില്‍ ഐപിഎല്‍ ലേലത്തിലേക്കെത്തിയാല്‍ കോടികള്‍ നേടാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്ന് നോക്കാം.

കപില്‍ ദേവ്
ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമാണ് കപില്‍ ദേവ്. 1983ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചത് കപില്‍ ദേവായിരുന്നു. നിലയുറപ്പിച്ച് കളിക്കാനും കടന്നാക്രമിച്ച് കളിക്കാനും കഴിവുള്ള താരമാണ് കപില്‍.
കപില്‍ കളിച്ചിരുന്ന കാലത്താണ് ലേലം നടക്കുന്നതെങ്കില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന താരമായി കപില്‍ മാറുമായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസ് ഓള്‍റൗണ്ടര്‍ ലേലത്തുകയില്‍ വലിയ റെക്കോഡ് സൃഷ്ടിക്കുമായിരുന്നുവെന്നുറപ്പ്.
ടി20ക്ക് വേണ്ട ആക്രമണോത്സകത മറ്റ് ഫോര്‍മാറ്റുകളില്‍ നേരത്തെ കാട്ടിയ താരമാണ് കപില്‍ ദേവ്. 131 ടെസ്റ്റില്‍ നിന്ന് 5248 റണ്‍സും 434 വിക്കറ്റും 225 ഏകദിനത്തില്‍ നിന്ന് 3783 റണ്‍സും 253 വിക്കറ്റുമാണ് കപില്‍ നേടിയത്. ടി20 ഫോര്‍മാറ്റ് നേരത്തെ വന്നിരുന്നെങ്കില്‍ കപില്‍ അതിലും ഇതിഹാസമായേനെ.

ജവഗല്‍ ശ്രീനാഥ്
മികച്ച പേസ് ബൗളര്‍മാര്‍ക്ക് ടി20 ഫോര്‍മാറ്റില്‍ നിര്‍ണ്ണായക റോളാണുള്ളത്. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടി വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ജവഗല്‍ ശ്രീനാഥ്. ഒരു കാലത്ത് ഇന്ത്യയുടെ പേസ് നിരയുടെ മുഖമായിരുന്നു അദ്ദേഹം.
അതിവേഗത്തില്‍ പന്തെറിയുന്നതിനോടൊപ്പം മികച്ച സ്വിങ്ങും കണ്ടെത്തിയിരുന്ന ബൗളറാണ് ശ്രീനാഥ്. അന്ന് ഐപിഎല്‍ ലേലം നടന്നിരുന്നെങ്കില്‍ ശ്രീനാഥിന് 10 കോടിക്ക് മുകളില്‍ പ്രതിഫലം ലഭിക്കുമായിരുന്നുവെനന്നുറപ്പ്.
67 ടെസ്റ്റില്‍ നിന്ന് 236 വിക്കറ്റും 229 ഏകദിനത്തില്‍ 315 വിക്കറ്റുമാണ് ശ്രീനാഥ് വീഴ്ത്തിയത്. ടെസ്റ്റില്‍ 10 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഏകദിനത്തില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ശ്രീനാഥ് നടത്തിയിട്ടുണ്ട്.

സന്ദീപ് പാട്ടീല്‍
മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ സന്ദീപ് പാട്ടീലും ലേലത്തില്‍ കോടികള്‍ നേടാന്‍ കരുത്തുള്ളവനാണ്. 29 ടെസ്റ്റില്‍ നിന്ന് 1588 റണ്‍സും 9 വിക്കറ്റും 45 ഏകദിനത്തില്‍ നിന്ന് 1005 റണ്‍സും 15 വിക്കറ്റുമാണ് സന്ദീപ് നേടിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്ന താരം വിരമിച്ച ശേഷം പരിശീലകനായും മാനേജറായുമെല്ലാം തിളങ്ങി. കെനിയ ടീമിന്റെ പരിശീലകനായും സന്ദീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ഐപിഎല്‍ ലേലമുണ്ടായിരുന്നെങ്കില്‍ അഞ്ച് കോടിക്ക് മുകളിലുറപ്പ്.
Also Read: ശര്‍ദുല്‍ ഠാക്കൂറിന് മാംഗല്യം, വധു മിതാലി പരുല്‍ക്കറിനെ അറിയാമോ? പ്രണയ കഥ ഇതാ

രവി ശാസ്ത്രി
ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടറാണ് രവി ശാസ്ത്രി. 80 ടെസ്റ്റില്‍ നിന്ന് 3830 റണ്‍സും 151 വിക്കറ്റുമാണ് രവി ശാസ്ത്രി നേടിയത്. 150 ഏകദിനത്തില്‍ നിന്ന് 3108 റണ്‍സും 129 റണ്‍സും രവിയുടെ പേരിലുണ്ട്.
ഭയമില്ലാത്ത ബാറ്റിങ് ശൈലിയാണ് രവിയുടേത്. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ രവിക്ക് മികവുണ്ട്. ഇന്ത്യയുടെ പരിശീലകനായി രവി ശാസ്ത്രി വന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.
ടി20യില്‍ ഭയമില്ലാതെ കളിക്കുന്നവരെയാണ് വേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ രവി ശാസ്ത്രിക്ക് കോടികള്‍ ലേലത്തില്‍ ലഭിക്കുമായിരുന്നുവെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications