IPL 2023: സഞ്ജുവിന്റെ രാജസ്ഥാന് കപ്പടിക്കാനാവില്ല! മുന്നില്‍ നാല് പ്രശ്‌നങ്ങള്‍, അറിയാം

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം നടക്കാന്‍ പോവുകയാണ്. 23ന് കൊച്ചിയില്‍ നടക്കുന്ന ലേലത്തിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. അവസാന സീസണില്‍ അടിപതറിയ വമ്പന്മാരെല്ലാം ഇത്തവണ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു.
അവസാന സീസണിലെ റണ്ണേഴ്‌സപ്പായിരുന്നു സഞ്ജു സാംസണ്‍ ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സ്. പല പ്രതിസന്ധികളെയും മറികടന്ന് സഞ്ജുവും സംഘവും ഫൈനലിലെത്തിയെങ്കിലും കലാശപ്പോരാട്ടത്തില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍ക്കുകയായിരുന്നു.
അവസാന സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുത്തിയ കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍ ആരാധകര്‍. എന്നാല്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമല്ലെന്നുറപ്പ്. വലിയ തലവേദനകള്‍ ടീമിന്റെ മുന്നിലുണ്ട്.
ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ലേലത്തിലൂടെ സാധിക്കുകയും എളുപ്പമല്ല. 2023 സീസണിന് മുമ്പ് രാജസ്ഥാന്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിശോധിക്കാം.

പേഴ്‌സില്‍ പണം കുറവ്
നിലവില്‍ മികച്ച ടീം കരുത്ത് രാജസ്ഥാന്‍ റോയല്‍സിന് അവകാശപ്പെടാനാവുമെങ്കിലും ചില മികച്ച താരങ്ങളെക്കൂടി ടീമിലേക്കെത്തിക്കേണ്ടതായുണ്ട്. എന്നാല്‍ ഇതിന് വിലങ്ങുതടിയാവുന്നത് പേഴ്‌സിലെ പണമാണ്. വെറും 13 കോടി മാത്രമാണ് രാജസ്ഥാന്റെ കൈയിലുള്ളത്.
ഈ തുകയ്ക്ക് സൂപ്പര്‍ താരങ്ങളെയൊന്നും രാജസ്ഥാന് സ്വന്തമാക്കാനായേക്കില്ല. ബെന്‍ സ്റ്റോക്‌സ്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ ഓള്‍റൗണ്ടര്‍മാര്‍ക്കായാവും ഇത്തവണ കൂടുതല്‍ ആവിശ്യക്കാരുണ്ടാവുക. എന്നാല്‍ ഇവരെ സ്വന്തമാക്കാന്‍ 10 കോടിയെങ്കിലും മുടക്കേണ്ടതായുണ്ട്.
രാജസ്ഥാനെ സംബന്ധിച്ച് മധ്യനിരയില്‍ മികച്ച ഓള്‍റൗണ്ടറെ ആവിശ്യമാണ്. എന്നാല്‍ നിലവില്‍ കൈയിലുള്ള പണമുപയോഗിച്ച് മികച്ച ഓള്‍റൗണ്ടറെ ടീമിലെത്തിക്കുക രാജസ്ഥാന് പ്രയാസമാണ്. അതുകൊണ്ട് തന്നെ ടീമിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
Also Read: IND vs SL T20: ശുബ്മാന്‍-ഇഷാന്‍ ഓപ്പണിങ്, സൂര്യ നാലാമന്‍! സഞ്ജുവില്ല, സാധ്യതാ 11 ഇതാ

പേസ് ഓള്‍റൗണ്ടറെ വേണം
രാജസ്ഥാന്‍ റോയല്‍സിന് അത്യാവശ്യമായി വേണ്ടത് പേസ് ഓള്‍റൗണ്ടറെയാണ്. നിലവിലെ ടീമിന്റെ പ്രധാന ദൗര്‍ബല്യങ്ങളിലൊന്നാണത്. റിയാന്‍ പരാഗ് സ്പിന്‍ ഓള്‍റൗണ്ടറാണ്. എന്നാല്‍ പരാഗിന്റെ സ്പിന്നില്‍ വലിയ പ്രതീക്ഷ വെച്ച് ടീമിന് മുന്നോട്ട് പോകാനാവില്ല.
രാജസ്ഥാന് അത്യാവശ്യം കരുത്തുറ്റ പേസ് ഓള്‍റൗണ്ടറെയാണ്. ആര്‍ അശ്വിനെപ്പോലെയുള്ള താരങ്ങള്‍ മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവരല്ല. അതുകൊണ്ട് തന്നെ കളിച്ച് മികവ് തെളിയിച്ച പേസ് ഓള്‍റൗണ്ടര്‍മാരെ രാജസ്ഥാന് വേണം.
13 കോടി മാത്രം ശേഷിക്കെ രാജസ്ഥാന് നോട്ടമിടാനാവുന്നത് ജേസന്‍ ഹോള്‍ഡറെയാണ്. എന്നാല്‍ ഹോള്‍ഡര്‍ക്കായും വാശിയേറിയ ലേലം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ സഞ്ജുവിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവില്ല.

ഇന്ത്യന്‍ പേസര്‍മാര്‍ പോരാ
രാജസ്ഥാന്‍ റോയല്‍സ് അവസാന സീസണില്‍ ഫൈനലിലെത്തിയെങ്കിലും ടീമിനൊപ്പമുള്ള ഇന്ത്യന്‍ പേസര്‍മാരുടെ കരുത്ത് പ്രധാന ചോദ്യമാണ്. നിലവിലെ ടീമിന്റെ ഇന്ത്യന്‍ പേസ് കരുത്ത് അത്ര പോരെന്നതാണ് വസ്തുത. നവദീപ് സൈനി നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇടമില്ലാത്ത താരമാണ്.
യുവ പേസര്‍ കുല്‍ദീപ് സെന്നിന് അനുഭവസമ്പത്തിന്റെ പ്രശ്‌നമുണ്ട്. പ്രസിദ്ധ് കൃഷ്ണ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്തവനാണ്. ട്രന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ് എന്നിവരുടെ പേസ് കരുത്ത് മികച്ചതാണെങ്കിലും മികച്ച ഇന്ത്യന്‍ പേസര്‍മാരെ കണ്ടെത്തേണ്ടിയിരിക്കുന്നു.
Also Read: IPL 2023: 2022ല്‍ അവസാനക്കാര്‍, ഇത്തവണ മുംബൈക്ക് കപ്പടിക്കാന്‍ എന്താണ് വേണ്ടത്? അറിയാം

മികച്ച ബാക്കപ്പ് താരങ്ങളില്ല
ചില താരങ്ങളുടെ പ്രകടനങ്ങളില്‍ വലിയ പ്രതീക്ഷവെച്ചാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. അതില്‍ പ്രധാനപ്പെട്ട താരങ്ങള്‍ ജോസ് ബട്‌ലറും ട്രന്റ് ബോള്‍ട്ടുമാണ്. ബട്‌ലറിന്റെ തകര്‍പ്പന്‍ ഫോമാണ് അവസാന സീസണില്‍ രാജസ്ഥാനെ ഫൈനലിലെത്തിച്ചത്.
നാല് സെഞ്ച്വറിയടക്കം നേടി അത്ഭുത പ്രകടനമായിരുന്നു ബട്‌ലര്‍ കാഴ്ചവെച്ചത്. എന്നാല്‍ ബട്‌ലര്‍ക്ക് പരിക്കേറ്റ് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ പകരമാരെന്നത് രാജസ്ഥാന്റെ മുന്നിലുള്ള വലിയ ചോദ്യമാണ്. നിലവില്‍ മികച്ച ബാക്കപ്പ് താരം അവര്‍ക്കില്ല.
ബൗളിങ് നിരയില്‍ ട്രന്റ് ബോള്‍ട്ടിന്റെ മികവും രാജസ്ഥാന് പ്രധാനപ്പെട്ടതാണ്. ബോള്‍ട്ടിന് ഇറങ്ങാന്‍ സാധിക്കാതെ വന്നാല്‍ രാജസ്ഥാന്‍ ബൗളിങ് ദുര്‍ബലമായി മാറും. ഇവര്‍ക്ക് ഉത്തമ പകരക്കാരെ മിനി ലേലത്തിലൂടെ സ്വന്തമാക്കുക രാജസ്ഥാന് എളുപ്പമാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications