Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മുംബൈയെ കൈപിടിച്ചുയര്‍ത്താന്‍ ഇനി ബൗച്ചര്‍, മഹേലയ്ക്കു പകരം പുതിയ കോച്ച്

ഐപിഎല്ലില്‍ അഞ്ചു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സിനെ വഴി കാണിക്കാന്‍ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചര്‍ വരുന്നു. ടീമിന്റെ പുതിയ മുഖ്യ കോച്ചായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ശ്രീലങ്കയുടെ മുന്‍ ഇതിഹാസം മഹേല ജയവര്‍ധനെയ്ക്കു പകരമാണ് ബൗച്ചര്‍ സ്ഥാനമേറ്റെടുത്തിരിക്കുന്നത്.

മുംബൈ ഫ്രാഞ്ചൈസിയില്‍ കൂടുതല്‍ വിപുലമായ റോളിലേക്കു ജയവര്‍ധനെ മാറിയതോടെയാണ് പുതിയ കോച്ചിനെ തിരയേണ്ടി വന്നത്. സൗത്താഫ്രിക്കന്‍ ടീമിന്റെ മുഖ്യ കോച്ചായി വിലസുകയായിരുന്ന ബൗച്ചറെ വന്‍ തുക ഓഫര്‍ ചെയ്ത് മുംബൈ അവിടെ നിന്നും 'ചാടിക്കുകയായിരുന്നു'. മുംബൈ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് ബൗച്ചറുടെ നിയമനത്തെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

1

മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ കോച്ചായി നിയമിക്കപ്പെട്ടത് വലിയ ബഹുമതിയും പദവിയുമാണെന്നു മാര്‍ക്ക് ബൗച്ചര്‍ പ്രതികരിച്ചു. ഒരു ഫ്രാഞ്ചൈസിയെന്ന നിലയില്‍ അവര്‍ കൈവരിച്ച നേട്ടങ്ങളുടെ ചരിത്രമെടുത്താല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളുടെ നിരയില്‍ മുന്‍നിരയിലെത്തിക്കും. വെല്ലുവിളിക്കായി ഞാന്‍ കാത്തിരിക്കുകയാണ്, ഒപ്പം ഫലങ്ങളുടെ ആവശ്യകതയെ ബഹുമാനിക്കുകയും ചെയ്യുന്നു. മഹത്തായ നേതൃത്വവും കളിക്കാരുമുള്ള വളരെ ശക്തമായ നിരയാണിത്. ഈ അതിശയിപ്പിക്കുന്ന സംഘത്തിലെ മൂല്യം വര്‍ധിപ്പിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പിലൂടെ ബൗച്ചര്‍ അറിയിച്ചു.

T20 World Cup: 2007ലും ഇങ്ങനെ തന്നെ, അന്നു നമ്മള്‍ കപ്പടിച്ചു- ഇന്ത്യന്‍ സാധ്യതയെക്കുറിച്ച് ശ്രീ

2

പരിശീലകനെന്ന നിലയില്‍ വളരെ കുറഞ്ഞ കാലം കൊണ്ട് തന്റെ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് മാര്‍ക്ക് ബൗച്ചര്‍. നേരത്തേ സൗത്താഫ്രിക്കയിലെ ടി20 ലീഗില്‍ ടൈറ്റന്‍സ് ടീമിന്റെ കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അതിനേക്കാള്‍ ബൗച്ചര്‍ പ്രശംസിക്കപ്പെട്ടത് സൗത്താഫ്രിക്കന്‍ ടീമിന്റെ മുഖ്യ കോച്ചായ ശേഷമാണ്.

3

2019ലായിരുന്നു ബൗച്ചര്‍ സൗത്താഫ്രിക്കയുടെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുത്തത്. പിന്നീട് മൂന്നു ഫോര്‍മാറ്റുകളിലും ടീമിനെ ഏറ്റവും മികച്ച നിലയിലേക്കു വളര്‍ത്തിയെടുക്കുകയും ചെയ്തു. നാട്ടിലും വിദേശത്തും ഒരുപോലെ ശ്രദ്ധേയമായ പ്രകടനാണ് ഇപ്പോള്‍ സൗത്താഫ്രിക്കന്‍ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിനു ശേഷമാണ് ബൗച്ചര്‍ സൗത്താഫ്രിക്കയുടെ പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങുക.

T20 World Cup: ഷഹീന്‍, നസീം! ഇന്ത്യയുടെ ഉറക്കം പോയി, വെടിക്കെട്ട് താരമില്ല- പാക് ടീം പ്രഖ്യാപിച്ചു

4

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയ മുംബൈ ഇന്ത്യന്‍സിനെ പഴയ പ്രതാപത്തിലേക്കു കൈപിടിച്ചുയര്‍ത്തുകയെന്നതാണ് മാര്‍ക്ക് ബൗച്ചര്‍ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. കഴിഞ്ഞ തവണ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമായിരുന്നു മുംബൈ ടീം കാഴ്ചവച്ചത്. ചരിത്രത്തിലാദ്യമായി അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു.

5

മെഗാ ലേലത്തില്‍ കളിക്കാരെ കൊണ്ടു വരുന്നതില്‍ വരുത്തിയ ചില പിഴവുകളും മുംബൈുടെ പതനത്തിനു കാരണമായി. കരിയര്‍ അവസാനിച്ചെന്ന കണക്കുകൂട്ടലില്‍ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ മെഗാ ലേലത്തിനു മുമ്പ കൈവിട്ടതും മുംബൈയുടെ ഏറ്റവും വലിയ അബദ്ധമായി തീര്‍ന്നു.

6

മാര്‍ക്ക് ബൗച്ചറെ സംബന്ധിച്ച് ഐപിഎല്‍ അപരിചിതമല്ല. നേരത്തേ അദ്ദേഹം പല ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും ടൂര്‍ണമെന്റില്‍ കളിച്ചുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം. കൂടാതെ 2016ല്‍ കൊല്‍ക്കത്തയുടെ പരിശീലക സംഘത്തിലും ബൗച്ചറുണ്ടായിരുന്നു. വിക്കറ്റ് കീപ്പിങ് കോച്ചിന്റെ റോളാണ് അന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

Story first published: Friday, September 16, 2022, 12:09 [IST]
Other articles published on Sep 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+