Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ലേലത്തില്‍ അണ്‍സോള്‍ഡ്! പക്ഷെ പകരക്കാരായെത്തിയേക്കും, അഞ്ച് കീപ്പര്‍മാരിതാ

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. ഇതുവരെയുള്ള ലേല റെക്കോഡുകളെല്ലാം തിരുത്തപ്പെടുന്നതായിരുന്നു ഇക്കഴിഞ്ഞ മിനി താരലേലം. 18.5 കോടിയെന്ന റെക്കോഡ് തുകയ്ക്കാണ് സാം കറെനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.

കാമറൂണ്‍ ഗ്രീന്‍, ബെന്‍ സ്റ്റോക്‌സ്, നിക്കോളാസ് പൂരന്‍ എന്നിവരെല്ലാം ഇത്തവണ വലിയ നേട്ടമുണ്ടാക്കി. ഇത്തവണ അണ്‍സോള്‍ഡാവുമെന്ന് കരുതിയ പല സീനിയേഴ്‌സിനും ആവിശ്യക്കാരുണ്ടായി എന്നതാണ് കൗതുകം.

എന്നാല്‍ പ്രതീക്ഷിച്ച പല താരങ്ങള്‍ക്കും കരാറിലേക്കെത്താനായില്ല. ഇത്തവണ മിനി ലേലത്തില്‍ അണ്‍സോള്‍ഡാവുകയും പകരക്കാരുടെ റോളില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ളതുമായ അഞ്ച് വിക്കറ്റ് കീപ്പര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ടോം ബാന്റന്‍

ടോം ബാന്റന്‍

ബിബിഎല്ലില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ടോം ബാന്റന്‍. അടിച്ചുതകര്‍ത്തു കളിക്കാന്‍ കഴിവുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ വാങ്ങാന്‍ ഇത്തവണ മിനി ലേലത്തില്‍ ആരുമുണ്ടായില്ല. രണ്ട് കോടി അടിസ്ഥാന വിലയിലാണ് താരം ലേലത്തിലെത്തിയത്.

97 ടി20കള്‍ കളിച്ച് 2166 റണ്‍സാണ് ബാന്റന്‍ നേടിയത്. സ്‌ട്രൈക്കറേറ്റ് 142.50. എന്നിട്ടും ഇത്തവണ അണ്‍സോള്‍ഡായി. എന്നാല്‍ പല താരങ്ങളും പരിക്കിന്റെ വെല്ലുവിളി നേരിടുന്നവരാണ്. ഏതെങ്കിലും ടീമിന് ബാക്കപ്പ് വിക്കറ്റ് കീപ്പറെ ആവിശ്യം വന്നാല്‍ ടോം ബാന്റന് ആദ്യ പരിഗണന ലഭിക്കുമെന്നുറപ്പാണ്.

Also Read: ഇവരെ പേടിക്കണം, ക്രിക്കറ്റിലെ കലിപ്പന്മാരുടെ 11 ഇതാ, നാല് പേര്‍ ഇന്ത്യക്കാര്‍

ടോം ലാദം

ടോം ലാദം

ന്യൂസീലന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ടോം ലാദം. കിവീസ് ടീമില്‍ താരം സജീവമാണെങ്കിലും ഇതുവരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ലാദത്തിനായിട്ടില്ല. മോശമല്ലാത്ത ബാറ്റിങ് കണക്കുകള്‍ അവകാശപ്പെടാനാവുന്ന താരമാണ് ലാദം.

18 ടി20യില്‍ നിന്ന് 322 റണ്‍സാണ് കിവീസിനായി നേടിയിട്ടുള്ളത്. കരിയറില്‍ 133.29 എന്ന ഭേദപ്പെട്ട ടി20 സ്‌ട്രൈക്കറേറ്റും ലാദത്തിനുണ്ട്. അനുഭവസമ്പന്നനായ ലാദം വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികവുള്ളവനാണ്. അതുകൊണ്ട് തന്നെ പകരക്കാരന്റെ റോളില്‍ ഐപിഎല്‍ വിളിയെത്താന്‍ സാധ്യതയുണ്ട്.

കുശാല്‍ മെന്‍ഡിസ്

കുശാല്‍ മെന്‍ഡിസ്

വമ്പനടിക്കാരനെന്ന് വിളിക്കാനാവില്ലെങ്കിലും നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ മിടുക്കനാണ് ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസ്. ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ താരം 49 ടി20യില്‍ നിന്ന് 1059 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 130ല്‍ താഴെയാണെങ്കിലും 10 ഫിഫ്റ്റിയും അദ്ദേഹം നേടിയിട്ടുണ്ട്.

വലം കൈയന്‍ ബാറ്റ്‌സ്മാന്‍ ടോപ് ഓഡറില്‍ കളിക്കാനാണ് മിടുക്കന്‍. ലങ്ക പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന താരത്തിന് ഇത്തവണ കരാര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അണ്‍സോള്‍ഡായി. പകരക്കാരന്റെ റോളില്‍ ഇനിയും കുശാലിന് വിളിയെത്താന്‍ സാധ്യതയുണ്ട്.

മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ താരമാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരേ 137 റണ്‍സടിച്ച് ശ്രദ്ധ നേടിയ അസ്ഹറുദ്ദീനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ലക്ഷം രൂപക്ക് ടീമിലെത്തിച്ചെങ്കിലും ഒരു മത്സരം പോലും കളിപ്പിക്കാതെ ഒഴിവാക്കി.

ഇത്തവണ മിനി ലേലത്തില്‍ താരം അണ്‍സോള്‍ഡായി. വമ്പനടി കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് അസ്ഹറുദ്ദീന്‍. 134.23 സ്‌ട്രൈക്കറേറ്റില്‍ 741 റണ്‍സ് അദ്ദേഹത്തിന് അവകാശപ്പെടാനാവും. പകരക്കാരനായി വിക്കറ്റ് കീപ്പര്‍ താരത്തെ ആവിശ്യമുള്ളവര്‍ക്ക് പരിഗണിക്കാവുന്ന താരമാണ് അസ്ഹറുദ്ദീന്‍.

Also Read: 2022ല്‍ ഇവര്‍ കസറി, സൂപ്പര്‍ താരങ്ങളായി വളര്‍ന്നു! ഇന്ത്യയുടെ അഞ്ച് പേരിതാ

ക്രിസ് ബെഞ്ചമിന്‍

ക്രിസ് ബെഞ്ചമിന്‍

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ താരമാണ് ക്രിസ് ബെഞ്ചമിന്‍. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും വിവിധ ടി20 ലീഗുകളിലായി ബെഞ്ചമിന്‍ സജീവമാണ്. ഇത്തവണ ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തെങ്കിലും ബെഞ്ചമിനെ വാങ്ങാന്‍ ആരും തയ്യാറായില്ല.

29 ടി20 ഇന്നിങ്‌സില്‍ നിന്നായി 603 റണ്‍സാണ് ബെഞ്ചമിന്‍ നേടിയിട്ടുള്ളത്. അതും 146.35 സ്‌ട്രൈക്കറേറ്റില്‍. ഐപിഎല്ലില്‍ കരാര്‍ അര്‍ഹിച്ച താരമാണ് ബെഞ്ചമിന്‍. പകരക്കാരുടെ റോളില്‍ ബെഞ്ചമിന് കരാര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

Story first published: Sunday, January 1, 2023, 8:22 [IST]
Other articles published on Jan 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+