Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ബ്രൂക്കിന് ആരെങ്കിലും ഇത്ര മുടക്കുമോ? പണി കൊടുത്തത് റോയല്‍സ്! അറിയാം

brook

ഐപിഎല്‍ ലേലത്തില്‍ ലോട്ടറിയടിച്ച താരങ്ങളിലൊരാളാണ് ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരനായ ബാറ്റര്‍ ഹാരി ബ്രൂക്ക്. ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത അദ്ദേഹത്തെ 13.25 കോടിയെന്ന മോഹ വിലയ്ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. 23 കാരനായ ബ്രൂക്കിനു ഇത്രയും ഉയര്‍ന്ന തുക ലഭിക്കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

1.5 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ലേലത്തില്‍ അപ്രതീക്ഷിത ഡിമാന്റാണ് ബ്രൂക്കിനു കണ്ടത്. അവസാന റൗണ്ടുകളില്‍ ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സുമായിരുന്നു താരത്തിനായി ഇഞ്ചോടിഞ്ച് പൊരുതിയത്. ഒടുവില്‍ ഓറഞ്ച് ആര്‍മി ബ്രൂക്കിനെ റാഞ്ചുകയായിരുന്നു. എന്നാല്‍ ലേലത്തില്‍ ഹൈദരാബാദിനെ റോയല്‍സ് പറ്റിക്കുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

റോയല്‍സിന്റെ പഴ്‌സില്‍ പണം കുറവ്

റോയല്‍സിന്റെ പഴ്‌സില്‍ പണം കുറവ്

പഴ്‌സില്‍ പണം അധികമില്ലാതിരുന്നിട്ടും ഹാരി ബ്രൂക്കിനായി രാജസ്ഥാന്‍ റോയല്‍സ് 13 കോടിയോളം രൂപ വരെ ലേലത്തില്‍ ചെലവഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതിലാണ് പലരും സോഷ്യല്‍ മീഡിയയില്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

യഥാര്‍ഥത്തില്‍ ബ്രൂക്കിന്റെ മൂല്യമുയര്‍ത്തി ഹൈദരാബാദിന്റെ പഴ്‌സിലെ പണം കുറയ്ക്കുകയായിരുന്നു റോയല്‍സിന്റെ ലക്ഷ്യമെന്നും അല്ലാതെ ഇംഗ്ലീഷ് താരത്തെ യഥാര്‍ത്തില്‍ ആവശ്യമില്ലായിരുന്നുവെന്നുമാണ് പലരുടെയും നിരീക്ഷണം.

ആഹ്ലാദം പ്രകടിപ്പിച്ച് ഹൈദരാബാദ്

ആഹ്ലാദം പ്രകടിപ്പിച്ച് ഹൈദരാബാദ്

ഹാരി ബ്രൂക്കിനെ 13.25 കോടി രൂപയ്ക്കു വാങ്ങിയ ശേഷം വലിയ ആഹ്ലാദമായിരുന്നു സണ്‍റൈഴ്‌സ് ഹൈദരാബാദില്‍ കണ്ടത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചാണ് പലരും അവരെ ട്രോളിയിരിക്കുന്നത്.

ലേലത്തില്‍ കൈവശമുളള പണത്തിന്റെ കാര്യത്തില്‍ ഹൈദരാബാദുമായി പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നു നന്നായി അറിയാമായിരുന്നിട്ടും ബ്രൂക്കിനു വേണ്ടി കൂടുതല്‍ പണമിറക്കാന്‍ റോയല്‍സ് നിര്‍ബന്ധിതരാക്കുകയായിരുന്നുവെന്ന് ചിലര്‍ പറയുന്നു.

Also Read:സിംഗിളിനു പകരം ഡബിള്‍ വഴങ്ങി, അവനെ ഞാന്‍ വിരട്ടി! സച്ചിന്റെ വെളിപ്പെടുത്തല്‍

പണി കിട്ടും, ഇത്ര തുകയ്ക്കില്ല

പണി കിട്ടും, ഇത്ര തുകയ്ക്കില്ല

ഇത്രയുമുയര്‍ന്ന തുക ഹാരി ബ്രൂക്കിനായി ചെലവിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു മുന്നില്‍ കടുപ്പമേറിയ സമയമാണ് ഇനിയുള്ളത്. ഈ തുകയ്ക്കു താരമില്ലെന്നും ഒരു യൂസര്‍ കുറിച്ചു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കാര്യം തമാശ തന്നെയാണ്. ഹാരി ബ്രൂക്കിന് 13 കോടി മുടക്കിയിരിക്കുന്നു, കാവ്യ മാരന്‍ പെട്ടിരിക്കുകയാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

10 കോടിക്കു താഴെ മാത്രം

10 കോടിക്കു താഴെ മാത്രം

ഹാരി ബ്രൂക്കിനു ലഭിച്ചിരിക്കുന്നത് അര്‍ഹിച്ചതിനേക്കാള്‍ ഒരുപാട് കൂടുതലാണ്. ഇത്ര വലിയ തുക സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെലവഴിക്കാന്‍ പാടില്ലായിരുന്നു. 10 കോടിക്കു താഴെ മാത്രമേ താരം അര്‍ഹിക്കുന്നുള്ളൂയെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

യാതൊരു തലച്ചോറുമില്ലാത്ത ഫ്രാഞ്ചൈസിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദെന്നായിരുന്നു മറ്റൊരു പ്രതികരണം.

Also Read: IPL 2023: മൂന്നു പേര്‍ കത്തിക്കയറിയാല്‍ സഞ്ജു അടുത്ത തവണ കപ്പുയര്‍ത്തും! അറിയാം

ബ്രൂക്കിനെക്കുറിച്ച് സ്‌റ്റോക്‌സ്

ബ്രൂക്കിനെക്കുറിച്ച് സ്‌റ്റോക്‌സ്

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സറ്റോക്‌സിനു വലിയ മതിപ്പാണ് ഹാരി ബ്രൂക്കിനെക്കുറിച്ചുള്ളത്. ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയെപ്പോലെ മൂന്നു ഫോര്‍മാറ്റുളികളിലും ഇംപാക്ടുക്കാന്‍ ബ്രൂക്കിനു സാധിക്കുമെന്നാണ് സ്റ്റോക്‌സിന്റെ നിരീക്ഷണം.

ഇത്തവണത്തെ ടി20 ലോകകപ്പിനും മുമ്പ് പാകിസ്താനില്‍ ഇംഗ്ലണ്ട് ടി20 പരമ്പര സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം ബ്രൂക്കിനായിരുന്നു.

ഇതിനകം ടി20യിലും ടെസ്റ്റിലും ഓരോ സെഞ്ച്വറികള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ബ്രൂക്കിന്റെ പ്രതിഭയുടെ കാര്യത്തില്‍ സംശയമില്ലെങ്കിലും ഇന്ത്യന്‍ പിച്ചുകളിലെ ഐപിഎല്ലില്‍ താരത്തിനു എത്രത്തോളം പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്നാണ് അറിയാനുള്ളത്.

Story first published: Friday, December 23, 2022, 18:59 [IST]
Other articles published on Dec 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+