Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഐപിഎല്ലിലെ മികച്ച താരം രോഹിത്-എവിന്‍ ലൂയിസ്, കണ്ണടച്ചാണോ കളി കണ്ടത്?

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള ലേലം നാളെ നടക്കാന്‍ പോവുകയാണ്. അവസാന സീസണില്‍ മെഗാ താരലേലമാണ് നടന്നതെന്നതിനാല്‍ ഇത്തവണ മിനി താരലേലമാണ് നടക്കാന്‍ പോകുന്നത്.

മിനി താരലേലമാണെങ്കിലും നിരവധി പ്രമുഖ താരങ്ങള്‍ ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ ടീമിലേക്കുള്ള വഴിയായി ഐപിഎല്‍ മാറിക്കഴിഞ്ഞതിനാല്‍ യുവതാരങ്ങളെ സംബന്ധിച്ച് ലഭിക്കുന്ന അവസരം മുതലാക്കേണ്ടത് അത്യാവശ്യമാണ്.

ഐപിഎല്ലിലെ ഏറ്റവും മികച്ച താരമാരാണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം പറയുക പ്രയാസമാണെന്ന് പറയാം. റണ്‍സടിസ്ഥാനത്തില്‍ പറഞ്ഞാല്‍ വിരാട് കോലിയെ ഒന്നാം നമ്പറെന്ന് വിശേഷിപ്പിക്കേണ്ടി വരും. വെടിക്കെട്ട് പരിഗണിച്ചാല്‍ അത് ക്രിസ് ഗെയ്‌ലോ സൂര്യകുമാര്‍ യാദവോ എബി ഡിവില്ലിയേഴ്‌സോ ഒക്കെയായി മാറും.

ഇപ്പോഴിതാ ഐപിഎല്ലിലെ ഇതിഹാസ താരം രോഹിത് ശര്‍മയാണെന്ന് പറഞ്ഞ് കുടുങ്ങിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസ്. നിരവധി ട്രോളുകളാണ് ലൂയിസിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

കണ്ണ് തുറന്ന് കളി കാണണമെന്ന് ഫാന്‍സ്

കണ്ണ് തുറന്ന് കളി കാണണമെന്ന് ഫാന്‍സ്

സ്‌പോര്‍ട്‌സ് യാരിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയാണെന്ന് എവിന്‍ ലൂയിസ് പറഞ്ഞത്. ഇതിനെതിരേ വ്യാപക പരിഹാസവും ട്രോളും താരത്തിനെതിരേ ഉയരുന്നു.

കണ്ണടച്ചാണോ കളി കാണുന്നതെന്നാണ് പലരും ചോദിക്കുന്നത്. താങ്കള്‍ വിരാട് കോലി, ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, സൂര്യകുമാര്‍ യാദവ് എന്നിവരുടെയൊന്നും ബാറ്റിങ് നിങ്ങള്‍ കണ്ടിട്ടില്ലേയെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.

Also Read: അക്തറേയും ലീയേയും തല്ലിപ്പറത്തി, ധോണിക്ക് മുമ്പ് അയാളുടെ കട്ടഫാന്‍-വെളിപ്പെടുത്തി ഇഷാന്‍

മുംബൈ ടീമിലെടുക്കാമെന്ന് പറഞ്ഞോ?

മുംബൈ ടീമിലെടുക്കാമെന്ന് പറഞ്ഞോ?

മുംബൈ ഇന്ത്യന്‍സ് ടീമില്‍ വീണ്ടും കയറിപ്പറ്റാനായാണോ ഇത്തരത്തില്‍ രോഹിത്തിനെ പ്രശംസിക്കുന്നതെന്നും ആരാധകര്‍ പരിഹസിക്കുന്നു. നേരത്തെ മുംബൈ ഇന്ത്യന്‍സിനായി കളിച്ചിട്ടുള്ള താരമാണ് ലൂയിസ്. എന്നാല്‍ നിലവില്‍ ആരും ലൂയിസില്‍ വലിയ താല്‍പര്യം കാട്ടുന്നില്ല.

അതുകൊണ്ട് തന്നെ രോഹിത്തിനെ പ്രശംസിച്ച് മുംബൈ ടീമില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് ലൂയിസെന്നാണ് ആരാധകര്‍ പറയുന്നത്. സമീപകാലത്തൊന്നും മികവ് കാട്ടാന്‍ കഴിയാത്ത രോഹിത്തിനെ എന്തടിസ്ഥാനത്തിലാണ് മികച്ച താരമായി താങ്കള്‍ തിരഞ്ഞെടുത്തതെന്നും ആരാധകര്‍ ചോദിക്കുന്നു.

പരിക്കില്‍ വലയുന്ന രോഹിത്

പരിക്കില്‍ വലയുന്ന രോഹിത്

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച താരമാണ് രോഹിത് ശര്‍മ. എന്നാല്‍ സമീപകാലത്തായി രോഹിത്തിന് പഴയ മികവില്ല. ഫിറ്റ്‌നസ് പ്രശ്‌നവും നേരിടുന്ന രോഹിത് നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്നടക്കം പരിക്കേറ്റ് പുറത്താണ്.

അവസാന സീസണില്‍ മുംബൈ അവസാന സ്ഥാനക്കാരായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ അവര്‍ക്ക് അഭിമാന പ്രശ്‌നമാണ്. രോഹിത്തിന്റെ ഇന്ത്യന്‍ ടീമിലെ ടി20 നായകസ്ഥാനമടക്കം വൈകാതെ തെറിച്ചേക്കും. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഐപിഎല്‍ രോഹിത്തിന് നിര്‍ണ്ണായകം.

Also Read: IPL 2022: ഇപ്പോള്‍ പ്രശസ്തരല്ല, പക്ഷെ ലേലത്തില്‍ ഇവരെ നോട്ടമിട്ട് വമ്പന്മാര്‍, അഞ്ച് പേരിതാ

കെ എല്‍ രാഹുല്‍ ഇഷ്ട നായകന്‍

കെ എല്‍ രാഹുല്‍ ഇഷ്ട നായകന്‍

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഭാഗമായതിന്റെ നന്ദി സൂചകമായാവണം ലോകത്തിലെ തനിക്കേറ്റവും ഇഷ്ടപ്പെട്ട നായകനായി കെ എല്‍ രാഹുലിനെ എവിന്‍ ലെവിസ് തിരഞ്ഞെടുത്തത്.

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രാഹുല്‍ സമീപകാലത്തായി നായകനെന്ന നിലയില്‍ മെച്ചപ്പെട്ട് വരികയാണ്. എന്നാല്‍ ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ ലോക തോല്‍വിയാണ് രാഹുലെന്ന് പറയാം. അതുകൊണ്ട് തന്നെ രാഹുലിനെ മികച്ച താരമെന്ന് വിശേഷിപ്പിച്ചതിനും ലൂയിസിനെതിരേ ട്രോളുകള്‍ ഉയരുന്നുണ്ട്.

നിലവില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് രാഹുലാണ്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെയാണ് ഇപ്പോള്‍ രാഹുല്‍ നയിക്കുന്നത്. അവസാന സീസണില്‍ നായകനെന്ന നിലയില്‍ വലിയ മികവ് കാട്ടാത്ത രാഹുലിന് ഇത്തവണത്തെ സീസണ്‍ വളരെ നിര്‍ണ്ണായകമാണ്.

Story first published: Thursday, December 22, 2022, 16:43 [IST]
Other articles published on Dec 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+