IPL 2023: ഇന്ത്യ തഴഞ്ഞവര്‍, പക്ഷെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ തിരിച്ചെത്തും! മൂന്ന് പേര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും മികച്ച താരസമ്പത്ത് സൃഷ്ടിച്ച ടീമാണ്. സൂപ്പര്‍ താരങ്ങളുടെ വലിയ നിര ഇന്ത്യന്‍ ടീമിനൊപ്പം എക്കാലവും ഉണ്ടായിട്ടുണ്ട്. ടീമിന്റെ ആഭ്യന്തര സംവിധാനം അത്രത്തോളം മികച്ചതാണെന്ന് പറയാം.
ഇപ്പോള്‍ ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. ഓരോ സീസണിലും മികവ് കാട്ടി നിരവധി താരങ്ങളാണ് ഐപിഎല്ലിലൂടെ ഉയര്‍ന്നുവരുന്നത്. ഇന്ത്യ അവസാന രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി താരങ്ങള്‍ക്കാണ് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്.
ഐപിഎല്ലില്‍ ഒരു സീസണില്‍ മികവ് കാട്ടിയതോടെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയവരും ഇതിലുണ്ട്. എന്നാല്‍ ഇവരില്‍ പലര്‍ക്കും ക്ലിക്കാവാന്‍ സാധിച്ചില്ലെന്നതാണ് വസ്തുത. ഇന്ത്യന്‍ ടീമിനൊപ്പം മികച്ച കരിയര്‍ പ്രതീക്ഷിച്ചിരുന്നവരാണ് പലരും. എന്നാല്‍ അവസരത്തിനൊത്ത് ഉയരാനാവാതെ പോയി.
ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയിട്ട് തഴയപ്പെട്ട ചിലരുണ്ട്. പക്ഷെ ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ അവര്‍ക്ക് ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള വഴി തുറന്നേക്കും. ഇത്തരത്തിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വെങ്കടേഷ് അയ്യര്‍
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് ടീമിന് പുറത്തായപ്പോള്‍ ഇന്ത്യ പരിഗണിച്ച താരമാണ് വെങ്കടേഷ് അയ്യര്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമായ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മികച്ച പ്രകടനം നടത്തിയാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്.
കെകെആറില്‍ ഓപ്പണറായിരുന്ന വെങ്കടേഷിനെ ഇന്ത്യ മധ്യനിരയില്‍ ഫിനിഷര്‍ റോളിലാണ് കളിപ്പിച്ചിരുന്നത്. എന്നാല്‍ കെകെആറില്‍ സൃഷ്ടിച്ച ഇംപാക്ട് ഇന്ത്യന്‍ ടീമിനൊപ്പം സൃഷ്ടിക്കാന്‍ വെങ്കടേഷിന് സാധിച്ചില്ല. 133 റണ്‍സും 5 വിക്കറ്റുമാണ് നേടാനായത്.
ഇത്തവണയും കെകെആറിനൊപ്പം വെങ്കടേഷുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ വെങ്കടേഷിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Also Read: IND vs NZ: ഹിറ്റ്മാന്‍ ഡാ, തകര്‍പ്പന്‍ സെഞ്ച്വറി, ജയസൂര്യയുടെ റെക്കോഡും തകര്‍ത്തു-അറിയാം

വരുണ്‍ ചക്രവര്‍ത്തി
ഇന്ത്യ പുതിയ സ്പിന്‍ കൂട്ടുകെട്ടിനെ തേടുന്ന സമയമാണിത്. യുസ് വേന്ദ്ര ചഹാല്‍-കുല്‍ദീപ് യാദവ് സഖ്യത്തിന് ശേഷം ആരെന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രധാന ചോദ്യമാണ്. 2020ല്‍ കെകെആറിലെത്തിയ വരുണ്‍ 30 മത്സരങ്ങളില്‍ നിന്ന് 35 വിക്കറ്റാണ് വീഴ്ത്തിയത്.
വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടിയ തമിഴ്‌നാട് സ്പിന്നര്‍ക്ക് ഇന്ത്യ അധികം വൈകാതെ അവസരവും നല്‍കി. 2021ല്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ വരുണിന് അരങ്ങേറ്റത്തിന് അവസരമൊരുക്കി. 2021ലെ ടി20 ലോകകപ്പിലേക്കും താരം പരിഗണിക്കപ്പെട്ടെങ്കിലും കാര്യമായ ഇംപാക്ട് സൃഷ്ടിച്ചില്ല. 6 മത്സരത്തില്‍ നിന്ന് നേടിയത് രണ്ട് വിക്കറ്റ് മാത്രം.
2022ലെ ഐപിഎല്ലില്‍ 6 വിക്കറ്റ് മാത്രം നേടി താരം നിരാശപ്പെടുത്തി. ഇത്തവണയും കെകെആര്‍ വരുണിനെ നിലനിര്‍ത്തിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ വരുണിനും അവസരം ലഭിച്ചേക്കും.

ദേവ്ദത്ത് പടിക്കല്‍
കര്‍ണാടകക്കാരനായ ഇടം കൈയന്‍ ഓപ്പണര്‍ ഏകദിനത്തിലും ടെസ്റ്റിലും മികവ് കാട്ടാന്‍ കഴിവുള്ളവനാണ്. ആര്‍സിബിയിലൂടെയാണ് ദേവ്ദത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. 29 മത്സരത്തില്‍ നിന്ന് 884 റണ്‍സുമായി ടീമിനൊപ്പം ദേവ്ദത്ത് തിളങ്ങി. ഇതില്‍ ഒരു സെഞ്ച്വറിയും ആറ് ഫിഫ്റ്റിയും ഉള്‍പ്പെടും.
ഇതോടെ ഇന്ത്യന്‍ ടീമിലേക്കും ദേവ്ദത്തിന് വിളിയെത്തി. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. രണ്ട് മത്സരത്തില്‍ നിന്ന് നേടിയത് 38 റണ്‍സ് മാത്രം. നിലവില്‍ ദേശീയ ടീമിന് പുറത്താണ് താരം. എന്നാല്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തിളങ്ങിയാല്‍ ദേവ്ദത്തിന് മടങ്ങിയെത്താനായേക്കും.

ടി നടരാജന്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് ഇടം കൈയന്‍ പേസര്‍ ടി നടരാജന്‍. യോര്‍ക്കറുകളിലൂടെ റണ്ണൊഴുക്ക് തടയാന്‍ കഴിവുള്ള നടരാജന്‍ ഓസീസ് പര്യടനത്തിലൂടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറി.
എന്നാല്‍ പിന്നീട് പരിക്കേറ്റ് തഴയപ്പെട്ട നടരാജന്‍ ഏറെ നാളുകളായി ടീമിന് പുറത്താണ്. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ നടരാജന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും മികച്ച ഇടം കൈയന്‍ പേസറുടെ അഭാവമുള്ളതിനാല്‍ തിളങ്ങിയാല്‍ നടരാജന് ദേശീയ ടീമിലേക്ക് തിരിച്ചെത്താനായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications