Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ലേലത്തില്‍ അവനെപ്പറ്റി ഡിസി ചിന്തിക്കുക പോലും ചെയ്യരുത്! ഇന്ത്യന്‍ ഓപ്പണറെക്കുറിച്ച് ചോപ്ര

dc

ഐപിഎല്ലിന്റെ മിനി താരലേലം വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കാനിരിക്കെ 10 ഫ്രാഞ്ചൈസികളും തന്ത്രങ്ങള്‍ മെനയുന്നതിന്റെ അവസാന ഘട്ടത്തിലാണ്. 400ന് മുകളില്‍ കളിക്കാര്‍ ലേലത്തിന്റെ പൂളില്‍ വ്യത്യസ്ത പ്രൈസ് കാറ്റഗറിയിലായി ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ നിന്നും 87 പേര്‍ക്ക് വിവിധ ടീമുകളിലേക്കു വിളിയെത്തും.

ഇതുവരെ ഐപിഎല്‍ കിരീടം നേടിയിട്ടില്ലാത്ത ടീമുകളിലൊന്നായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അടുത്ത തവണയെങ്കിലും ഈ കാത്തിരിപ്പ് അവസാനിപ്പിക്കാവുമെന്ന ശുഭ പ്രതീക്ഷയിലാണ്. ലേലത്തിനു മുമ്പ് 20 കളിക്കാരെയാണ് ഡിസി നിലനിര്‍ത്തിയിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്നും അമാന്‍ ഖാനെ വാങ്ങിക്കുകയും ചെയ്തു.

ലേലത്തില്‍ ചെലവഴിക്കാന്‍ ഡിസിയുടെ പക്കല്‍ ഇനി ബാക്കിയുള്ള തുക 19.45 കോടി രൂപയാണ്. ഈ തുക ഉപയോഗിച്ച് അവര്‍ക്കു പരമാവധി വാങ്ങിക്കാന്‍ സാധിക്കുക അഞ്ചു താരങ്ങളെയുമാണ്. ലേലത്തില്‍ ഡിസി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആയിരിക്കണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

മായങ്കിനെക്കുറിച്ച് ചിന്തിക്കരുത്

മായങ്കിനെക്കുറിച്ച് ചിന്തിക്കരുത്

ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ഒരു മുന്‍നിര ബാറ്ററെ നിലവില്‍ ആവശ്യമില്ല. ദയവു ചെയ്ത് മായങ്ക് അഗര്‍നാളിനെക്കുറിച്ച് ലേലത്തില്‍ നിങ്ങള്‍ ചിന്തിക്കുക കൂടി ചെയ്യരുത്. വില കുറഞ്ഞ ഒരു ബാക്കപ്പിനെ ഡിസിക്കു ആവശ്യമാണങ്കില്‍ അജിങ്ക്യ രഹാനെയെ ലഭിക്കും. അതില്‍ കൂടുതല്‍ അവിടെ ി നിന്നും നിങ്ങള്‍ക്കു ലഭിക്കാനുള്ള സാധ്യത തീരെ കുറവാണെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

ഒരുപാട് കളിക്കാരെ വേണ്ട

ഒരുപാട് കളിക്കാരെ വേണ്ട

ഡിസിയുടെ പഴ്‌സിയില്‍ വലിയ തുക ബാക്കിയുണ്ട്. ഒരുപാട് കളിക്കാരെയൊന്നും അവര്‍ക്കു ആവശ്യമില്ല. 10-12- കോടി രൂപയുടെ കളിക്കാരനെയാണ് ആവശ്യം. ലേലത്തില്‍ ഒരു ഓള്‍റൗണ്ടറെ വാങ്ങിങ്ങാക്കാന്‍ കഴിഞ്ഞാല്‍ അതു നല്ല കാര്യമായിരിക്കും. കാരണം മിച്ചെല്‍ മാര്‍ഷ് ഓള്‍റൗണ്ടറാണെങ്കിലും ബൗള്‍ ചെയ്യുന്നില്ലെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

Also Read: IPL 2023: ഇവര്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിട്ട് ഒരു കാര്യവുമില്ല! ആര്‍ക്കും വേണ്ടാത്ത വിദേശികള്‍

പവെലിനെ പുറത്ത് ഇരുത്താം

പവെലിനെ പുറത്ത് ഇരുത്താം

ലേലത്തില്‍ മികച്ചൊരു ഓള്‍റൗണ്ടറെ കൊണ്ടു വരാന്‍ കഴിഞ്ഞാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ റോമന്‍ പവെലിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ബെഞ്ചില്‍ ഇരുത്താമെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
നല്ലൊരു ഓള്‍റൗണ്ടറെ ലേലത്തില്‍ വാങ്ങിക്കാന്‍ ഡിസി ശ്രമിക്കണം.

അതിനായാല്‍ മുന്‍നിരയില്‍ ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ് എന്നിവരെ കളിപ്പിക്കുകയും അതോടൊപ്പം ഓള്‍റൗണ്ടറെയും ആന്‍ഡ്രിച്ച് നോര്‍ക്കിയയെയും ഇറക്കുകയും ചെയ്യാം. അപ്പോള്‍ പ്ലെയിങ് ഇലവനില്‍ പവെലിന്റെ ആവശ്യം വരില്ലെന്നും ചോപ്ര വിശദമാക്കി.

ആരെ വാങ്ങും?

ആരെ വാങ്ങും?

ലേലത്തില്‍ ഏതൊക്കെ ഓള്‍റൗണ്ടര്‍മാരാണുള്ളത്? സ്ഥിരം സംശയിക്കപ്പെടുന്നവരെല്ലാം അക്കൂട്ടത്തിലുണ്ട്. സാം കറെന്‍, കാമറോണ്‍ ഗ്രീന്‍, ബെന്‍ സ്‌റ്റോക്‌സ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരെയെല്ലാം നമുക്കു കാണാം. ഇതിലൊരാളെ 10-12 കോടി രൂപയ്ക്കു ഡിസിക്കു വാങ്ങിക്കാന്‍ കഴിയും.

പക്ഷെ സത്യം എന്താണെന്നു വച്ചാല്‍ ആരെയും 15 കോടിക്കു താഴെ ലഭിക്കാനിടയില്ലെന്നതാണ്. 7-8 കോടി രൂപയ്ക്കു ഹോള്‍ഡറെ ഡിസിക്കു ചിലപ്പോള്‍ വാങ്ങാനായേക്കും. പക്ഷെ മറ്റുള്ളവര്‍ക്കെല്ലാം വില കൂടുതലായിരിക്കുമെന്നും ആകാശ് ചോപ്ര വിലയിരുത്തി.

Also Read: IPL 2023: രഹാനെയെ ആരും വാങ്ങില്ലെന്ന് ആരു പറഞ്ഞു? മൂന്ന് ടീമുകള്‍ക്ക് താല്‍പ്പര്യം

ഡിസിയിലെ വിദേശ കളിക്കാര്‍

ഡിസിയിലെ വിദേശ കളിക്കാര്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ് സംഘത്തിലെ വിദേശ കളിക്കാര്‍ ഓസ്‌ട്രേലിയന്‍ ജോടികളായ ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, സൗത്താഫ്രിക്കന്‍ പേസ് ജോടികളായ ആന്‍ഡിച്ച് നോര്‍ക്കിയ, ലുംഗി എന്‍ഗിഡിസ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍, വെസ്റ്റ് ഇന്‍ഡീസിന്റെ റോമന്‍ പവെല്‍ എന്നിവരാണ്. ലേലത്തില്‍ ഇനി ഡിസിക്കു കൊണ്ടുവരാന്‍ സാധിക്കുക രണ്ടു വിദേശ കളിക്കാരെ മാത്രമാണ്.

ലേലത്തില്‍ ഒരു ഓള്‍റൗണ്ടറെക്കൂടാതെ ഇംഗ്ലീഷ് പേസര്‍ റീസ്സ് ടോപ്ലെ, ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ എന്നിവരിലൊരാളെയും ഡിസിക്കു രണ്ടാമത്തെ വിദേശ താരമായി പരിഗണിക്കാവുന്നതാണെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

Story first published: Monday, December 19, 2022, 13:50 [IST]
Other articles published on Dec 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+