IPL 2023: ഇംപാക്ട് പ്ലയറെ ഓര്‍ത്ത് മുംബൈക്ക് 'ഭയമില്ല'! മൂന്ന് കിടിലന്‍ താരങ്ങളുണ്ട്, അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 23ന് നടക്കാന്‍ പോവുകയാണ്. അവസാന സീസണില്‍ അടിപതറിയ പ്രമുഖരെല്ലാം ഇത്തവണ ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്.
അവസാന സീസണിലെ അവസാന സ്ഥാനക്കാരായിരുന്നു രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. കരുത്തുറ്റ താരനിരയുള്ള മുംബൈക്ക് മെഗാ ലേലത്തിലെടുത്ത തീരുമാനങ്ങളില്‍ പിഴക്കുകയായിരുന്നു. മിനി ലേലത്തില്‍ ശക്തമായ തിരിച്ചുവരവാണ് മുംബൈ പ്രതീക്ഷിക്കുന്നത്.
ഇത്തവണ ഇംപാക്ട് പ്ലയര്‍ സംവിധാനം നടപ്പിലാക്കാന്‍ പോകുന്നത് എങ്ങനെ ടീമുകളെ ബാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. മത്സര ഫലത്തെ മാറ്റിമറിക്കുന്ന നിര്‍ണ്ണായക തീരുമാനമായി ഇംപാക്ട് പ്ലയര്‍ നിയമം മാറിയേക്കും.
അതുകൊണ്ട് തന്നെ ഇംപാക് താരത്തെ കണ്ടെത്തേണ്ടത് ടീമുകള്‍ക്കെല്ലാം വളരെ അത്യാവശ്യമാണെന്ന് പറയാം. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഇംപാക്ട് പ്ലയറിന്റെ കാര്യത്തില്‍ ആശങ്കയില്ല. മുംബൈക്കൊപ്പം ഇതിനോടകം തന്നെ മികച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരങ്ങളുണ്ട്.
ഇത്തവണ മുംബൈ ഇംപാക്ട് പ്ലയറായി ഉപയോഗിക്കാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഇഷാന്‍ കിഷന്‍
2018 മുതല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള താരമാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുണ്ട്. മെഗാ ലേലത്തില്‍ ഏറ്റവും പ്രതിഫലം നല്‍കി മുംബൈ സ്വന്തമാക്കിയ താരമാണ് ഇഷാന്‍.
അവസാന സീസണില്‍ മുംബൈ നിരാശപ്പെടുത്തിയപ്പോഴും 418 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഇഷാന് സാധിച്ചിരുന്നു. സമീപകാലത്തെ ഇഷാന്റെ പ്രകടനങ്ങള്‍ മികച്ചതാണ്. കൂടാതെ പെട്ടെന്ന് മത്സരഫലത്തെ മാറ്റാനും കഴിവുണ്ട്.
മുംബൈക്ക് ഇംപാക്ട് പ്ലയറായി ഇഷാനെ പരിഗണിക്കാവുന്നതാണ്. ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറിയടക്കം നേടി തിളങ്ങി നില്‍ക്കുന്ന ഇഷാന്‍ മുംബൈയുടെ പ്രധാന താരങ്ങളിലൊരാളാണ്.
Also Read: IND vs BAN: രണ്ടാം ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തും, ആര് പുറത്താവും? ഗില്ലോ രാഹുലോ

സൂര്യകുമാര്‍ യാദവ്
മുംബൈ ഇന്ത്യന്‍സിന്റെ വജ്രായുധമാണ് സൂര്യകുമാര്‍ യാദവ്. നിലവിലെ നമ്പര്‍ വണ്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കഴിവുള്ളവനാണ് സൂര്യകുമാര്‍. ഭയമില്ലാത്ത ബാറ്റിങ് ശൈലിയാണ് സൂര്യയുടേത്.
ഒറ്റക്ക് മത്സരഫലത്തെ മാറ്റുന്ന താരമെന്ന നിലയില്‍ സൂര്യകുമാറിനെ മുംബൈ ഇംപാക്ട് പ്ലയറായി പരിഗണിച്ചേക്കും. സൂര്യകുമാറിന് ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്. എല്ലാവരും ഭയക്കുന്ന താരമെന്ന നിലയില്‍ സൂര്യകുമാറിനെ മുംബൈ ഇംപാക്ട് പ്ലയറാക്കിയേക്കും.
മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള സൂര്യകുമാറിന്റെ മികവ് വരുന്ന സീസണില്‍ മുംബൈക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പ്.

ഹൃതിക് ഷൊക്കീന്‍
മുംബൈ ഇന്ത്യന്‍സിന്റെ യുവ സ്പിന്നറാണ് ഹൃതിക് ഷൊക്കീന്‍. അവസാന സീസണിലും മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടായിരുന്ന താരത്തിന് ഇത്തവണ ടീമില്‍ നിര്‍ണ്ണായക റോളുണ്ടാവുമെന്നുറപ്പ്.
ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ഷൊക്കീന്റെ പ്രകടനം നിര്‍ണ്ണായകമാവും. മുംബൈ ഇംപാക്ട് പ്ലയറായി ഷൊക്കീനെ ഉപയോഗിക്കാന്‍ സാധ്യതയേറെ. മറ്റുള്ളവര്‍ക്ക് അധികം നേരിട്ട് പരിചയമില്ലാത്ത സ്പിന്നറാണ് ഹൃതിക്.
അതുകൊണ്ട് തന്നെ മത്സരത്തിന്റെ ഗതിക്കനുസരിച്ച് കൃത്യമായി ഉപയോഗിച്ചാല്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് ഹൃതിക്.

ഡെവാള്‍ഡ് ബ്രെവിസ്
മുംബൈ ഇന്ത്യന്‍സ് എതിരാളികള്‍ക്കെതിരേ കരുതിവെക്കുന്ന വജ്രായുധമാവും ഡെവാള്‍ഡ് ബ്രെവിസ്. ബേബി എബിയെന്ന പേരെടുത്ത ദക്ഷിണാഫ്രിക്കന്‍ യുവതാരം കളത്തില്‍ വലിയ അപകടം സൃഷ്ടിക്കുന്നവനാണ്. അടിച്ചു തകര്‍ക്കുന്ന ബാറ്റിങ് ശൈലിയാണ് ബ്രെവിസിന്റേത്.
ടീമിന്റെ റണ്‍റേറ്റുയര്‍ത്താന്‍ ആര്‍ക്കും സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ ബ്രെവിസിനെ കൃത്യമായി ഉപയോഗിച്ചാല്‍ വലിയ നേട്ടം മുംബൈക്കുണ്ടായേക്കും. ആധുനിക ക്രിക്കറ്റിലെഏറ്റവും അപകടകാരിയായ യുവ ബാറ്റ്‌സ്മാനാണ് ബ്രെവിസ്.
ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണെന്ന് മാത്രമല്ല മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാനും ബ്രെവിസിന് കഴിവുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications