IPL 2023: വാര്‍ണര്‍ക്കും പരിക്ക്, ആശങ്കയോടെ ഡല്‍ഹി! നായകസ്ഥാനത്തേക്ക് യുവതാരം

ന്യൂഡല്‍ഹി: ഐപിഎല്‍ 16ാം സീസണിന്റെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മാര്‍ച്ച് 31ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനായുള്ള ശക്തമായ പടയൊരുക്കത്തിന്റെ സമയമാണിത്. 10 ടീമുകള്‍ ഇത്തവണയും കിരീടത്തിനായി എത്തുമ്പോള്‍ ആവേശ വാനോളം.
മിനി ലേലത്തിലൂടെ പല ടീമുകളും വലിയ അഴിച്ചുപണികള്‍ ടീമില്‍ നടത്തിക്കഴിഞ്ഞു. ലേലത്തിലെ റെക്കോഡുകളെല്ലാം ഭേദിച്ചാണ് ഇത്തവണത്തെ മിനിലേലം നടന്നത്. പോരാട്ട ചൂടിലേക്ക് കടക്കാനൊരുങ്ങവെ വലിയ പ്രതിസന്ധിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേരിടുന്നത്.
ഡല്‍ഹിയുടെ നായകന്‍ റിഷഭ് പന്ത് കാര്‍ അപകടത്തെത്തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ ഈ സീസണ്‍ കളിക്കാനില്ലെന്ന് നേരത്തെ വ്യക്തമായതാണ്. ഇതോടെ നായകസ്ഥാനത്തേക്ക് ഡേവിഡ് വാര്‍ണറെ പരിഗണിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഡല്‍ഹി.
എന്നാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനിടെ കൈക്ക് പരിക്കേറ്റ വാര്‍ണര്‍ക്ക് ഐപിഎല്ലിന്റെ ആദ്യ ആഴ്ചയിലെ മത്സരങ്ങള്‍ നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെ വരുമ്പോള്‍ വീണ്ടും ഡല്‍ഹി ക്യാപ്റ്റന്‍സി പ്രതിസന്ധി നേരിടുകയാണ്.
ഇപ്പോഴിതാ ഡല്‍ഹി ഇത്തവണ പൃഥ്വി ഷായെ നായകനാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും ഡല്‍ഹി ടീമില്‍ നിര്‍ണ്ണായകസ്ഥാനമാണ് പൃഥ്വിക്കുള്ളത്. യുവതാരമാണെങ്കിലും നായകനെന്ന നിലയില്‍ മികവ് തെളിയിച്ചിട്ടുള്ളത് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കുന്നു.

പൃഥ്വിയെ ക്യാപ്റ്റനാക്കിയാല്‍ പൊളിക്കും
ആരെയും ഭയമില്ലാത്ത ബാറ്റിങ് ശൈലിക്കുടമയാണ് പൃഥ്വി ഷാ. പവര്‍പ്ലേയില്‍ പൃഥ്വിയെപ്പോലെ ആക്രമണകാരിയായ മറ്റൊരു ബാറ്റ്‌സ്മാനുമില്ലെന്ന് പറയാം. തുടക്കം മുതല്‍ വെടിക്കെട്ട് തീര്‍ക്കുന്ന പൃഥ്വി ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം ചൂടിച്ചിട്ടുള്ള നായകനാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ നായകനെന്ന നിലയിലും തിളങ്ങുന്നു. ഇന്ത്യന്‍ ടീമില്‍ അധികം സജീവമല്ലെങ്കിലും പൃഥ്വിയുടെ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നു. ക്യാപ്റ്റനെന്ന നിലയിലെ പൃഥ്വിയുടെ കളിക്കണക്കുകളും മികച്ചതാണ്.
ഈ സാഹചര്യത്തില്‍ ഡല്‍ഹിക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച നായകന്‍ പൃഥ്വി ഷായാണ്. ആക്രമണോത്സകതയോടെ ടീമിനെ നയിക്കാന്‍ പൃഥ്വിക്ക് സാധിക്കും. റിക്കി പോണ്ടിങ്ങിന്റെ പരിശീലകനായുള്ള പിന്തുണയുമാവുമ്പോള്‍ കന്നി കിരീടത്തിലേക്കെത്താന്‍ ഡല്‍ഹിക്ക് സാധിച്ചേക്കും.
Also Read: IND vs AUS: ടെസ്റ്റ് ടീമില്‍ മാറ്റമില്ല, രാഹുല്‍ തുടരും! ഏകദിനത്തില്‍ സഞ്ജുവിന് സീറ്റില്ല

അക്ഷര്‍ പട്ടേലിനെയും പരിഗണിക്കാം
ഡല്‍ഹിക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം അക്ഷര്‍ പട്ടേലാണ്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ സമീപകാലത്തായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഓള്‍റൗണ്ടറെന്ന നിലയില്‍ മികവ് കാട്ടുന്ന അക്ഷറിന് ക്യാപ്റ്റനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവില്ല.
എന്നാല്‍ ഡല്‍ഹിക്ക് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരാള്‍ അക്ഷറാണെന്ന് തന്നെ പറയാം. ഓസ്‌ട്രേലിയയുടെ മിച്ചല്‍ മാര്‍ഷാണ് പരിഗണിക്കാവുന്ന മറ്റൊരാള്‍. എന്നാല്‍ ആഷസ് ടെസ്റ്റ് വരാനിരിക്കെ മാര്‍ഷം മുഴുവന്‍ മത്സരവും കളിക്കാനുള്ള സാധ്യത കണ്ടറിയണം.
സീനിയര്‍ താരം മനീഷ് പാണ്ഡെക്കാണ് പിന്നീട് അവസരം നല്‍കാനാവുക. എന്നാല്‍ താരത്തിന്റെ സമീപകാലത്തെ ഫോം പരിശോധിച്ചാല്‍ പ്ലേയിങ് 11 ഇടം കണ്ടെത്തുക പോലും പ്രയാസമാണെന്ന് പറയാം. അതുകൊണ്ട് തന്നെ പൃഥ്വി ഷാ, അക്ഷര്‍ പട്ടേല്‍ എന്നിവരിലൊരാള്‍ക്ക് ഡല്‍ഹി അവസരം നല്‍കിയേക്കും.
Also Read: IND vs AUS: കിങ് കോലി, സച്ചിന്റെ ലോക റെക്കോഡ് പഴങ്കഥയാക്കി! എന്താണെന്നറിയാം

വാര്‍ണറുടെ കൈക്ക് പൊട്ടല്‍
ഡേവിഡ് വാര്‍ണറുടെ കൈക്ക് പൊട്ടലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐപിഎല്ലിലെ ആദ്യത്തെ രണ്ടാഴ്ച വാര്‍ണര്‍ക്ക് നഷ്ടമായേക്കും. ക്യാപ്റ്റനെന്ന നിലയില്‍ വാര്‍ണറെ നഷ്ടമാവുമെന്നത് മാത്രമല്ല ഓപ്പണറെന്ന നിലയിലെ വാര്‍ണറുടെ അഭാവവും ഡല്‍ഹിയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടും.
അനുഭവസമ്പന്നനായ വാര്‍ണര്‍ മാറിയാല്‍ പൃഥ്വിക്കൊപ്പം ആര് ഓപ്പണറാവുമെന്നതും ഡല്‍ഹിയെ കുഴപ്പിക്കുന്ന ചോദ്യം. ടൂര്‍ണമെന്റ് തുടങ്ങാന്‍ ഒരു മാസത്തിലേറെ ഇനിയുമുള്ളതിനാല്‍ കൂടുതല്‍ താരങ്ങള്‍ പരിക്കിന്റെ പിടിയിലാവുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications