For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 11 കോടിയോളം രൂപയ്ക്കില്ല, ടാക്കൂറിനെ ഡിസി കൈവിടും! പയറ്റുക പുതിയ തന്ത്രം

കഴിഞ്ഞ സീസണിലാണ് താരം ഡിസിയിലെത്തിയത്

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ ഇന്ത്യയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഷര്‍ദ്ദുല്‍ ടാക്കൂറിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒഴിവാക്കിയേക്കും. അടുത്ത സീസണിനു മുന്നോടിയായി മിനി താരലേലം നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ശര്‍ദ്ദുലിനെ നിലനിര്‍ത്തേണ്ടതില്ലെന്നു ഡിസി ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നതെന്നു ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണിലാണ് ടാക്കൂര്‍ ഡിസിയുടെ കൂടാരത്തിലേക്കു വന്നത്. എംഎസ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ശ്രദ്ധേയ പ്രകടനം നടത്താന്‍ താരത്തിനായിരുന്നു. പക്ഷെ കഴിഞ്ഞ സീസണിനു ശേഷം ടാക്കൂറിനെ സിഎസ്‌കെ നിലനിര്‍ത്തിയില്ല. ഇതോടെ മെഗാ ലേലത്തില്‍ മോഹവില നല്‍കി അദ്ദേഹം ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു.

10.75 കോടി രൂപ മൂല്യം

10.75 കോടി രൂപ മൂല്യം

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും നേരത്തേ നടത്തിയതിനാല്‍ കഴിഞ്ഞ മെഗാ ലേലത്തില്‍ വലിയ ഡിമാന്റാണ് ശര്‍ദ്ദുല്‍ ടാക്കൂറിനുണ്ടായത്. പല ഫ്രാഞ്ചൈസികളും താരത്തിനായി താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഒടുവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടാക്കൂറിനെ റാഞ്ചുകയായിരുന്നു. ഇതിനായി അവര്‍ക്കു മുടക്കേണ്ടി വന്നത് 10.75 കോടി രൂപയായിരുന്നു. ഇത്രയും വലിയൊരു തുക താരത്തിനു വേണ്ടി മുടക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല

പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല

11 കോടിയോളം രൂപ മുടക്കി കൊണ്ടു വന്ന ശര്‍ദ്ദുല്‍ ടാക്കൂറിനു പക്ഷെ തന്‍െ മൂല്യത്തിനൊത്ത പ്രകടനം ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി നടത്താനായില്ല. കഴിഞ്ഞ സീസണിലെ 14 മല്‍സരങ്ങളിലും താരം ഡിസിക്കായി കളിച്ചിരുന്നു. ബാറ്റിങില്‍ വെറും 120 റണ്‍സാണ് ടാക്കൂര്‍ സ്‌കോര്‍ ചെയ്തത്. ബൗളിങില്‍ 15 വിക്കറ്റുകളെടുത്തെങ്കിലും ഇക്കോണമി റേറ്റ് 10ന് അടുത്തായിരുന്നു.
സിഎസ്‌കെയില്‍ മാച്ച് വിന്നറായിരുന്ന ടാക്കൂര്‍ ഡിസിയില്‍ പക്ഷെ ശരാശരി താരമായി ഒതുങ്ങുകയായിരുന്നു. ലേലത്തിനു മുമ്പ് ശര്‍ദ്ദുലിനെ ഒഴിവാക്കിയ ശേഷം ലേലത്തില്‍ കുറഞ്ഞ തുകയ്ക്കു താരത്തെ തിരിച്ചുവാങ്ങാനാണ് ഡിസിയുടെ നീക്കമെന്നാണ് സൂചനകള്‍.

Also Read: T20 World Cup 2022: പാകിസ്താന്‍ ജയിക്കേണ്ട കളി!, ബാബറിന് രണ്ടിടത്ത് പിഴച്ചു!-മുഹമ്മദ് അമീര്‍

ഭരതിനെയും കൈവിടും?

ഭരതിനെയും കൈവിടും?

ശര്‍ദ്ദുല്‍ ടാക്കൂറിനെ മാത്രമല്ല ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിനെയും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ലേലത്തിനു മുന്നോടിയായി ഒഴിവാക്കുമെന്നാണ് വിവരം. രണ്ടു കോടി രൂപയ്ക്കാണ് മെഗാ ലേലത്തില്‍ അദ്ദേഹത്തെ ഡിസി വാങ്ങിയത്. പക്ഷെ നായകന്‍ കൂടിയായ റിഷഭ് പന്തിനു വിക്കറ്റ് കീപ്പറുടെ റോള്‍ കൂടിയുള്ളതിനാല്‍ ഭരതിന് ചുരുക്കം ചില അവസരങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂ. ഇവയിലാവട്ടെ താരം ബാറ്റിങില്‍ ക്ലിക്കായതുമില്ല.
ഭരതിനെക്കൂടാതെ 1.10 കോടി രൂപയ്ക്കു വാങ്ങി ബാറ്റര്‍ മന്‍ദീപ് സിങിനെയും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒഴിവാക്കാനൊരുങ്ങുകയാണെന്നു ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സീസണില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും 18 റണ്‍സ് മാത്രമേ താരത്തിനു നേടാനായിരുന്നുള്ളൂ.

Also Read: T20 World Cup 2022: ഇന്ത്യ-പാക് ഫൈനല്‍ വരുമോ?, കപ്പ് ആരടിക്കും?, പ്രവചിച്ച് അസ്ഹര്‍

ലേലം ഡിസംബര്‍ 16ന്

ലേലം ഡിസംബര്‍ 16ന്

ഡിസംബര്‍ 16നായിരിക്കും അടുത്ത ഐപിഎല്ലിലേക്കുള്ള താരലേലമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം 15ന് മുമ്പ് ഒഴിവാക്കുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാനാണ് 10 ഫ്രാഞ്ചൈസികളോടും ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ബെംഗളൂരുവിലോ, തുര്‍ക്കിയിലെ ഇസ്താംബുളിലോയായിരിക്കും താരലേലം നടന്നേക്കുക. ഫ്രാഞ്ചൈസികള്‍ക്കു താരങ്ങളെ പരസ്പരം വാങ്ങാനും വില്‍ക്കാനുമുളള ട്രേഡിങ് വിന്‍ഡോ തുറന്നു കഴിഞ്ഞു. പക്ഷെ ടീമുകളൊന്നും തന്നെ ഇതുവരെ നീക്കങ്ങളൊന്നും നടത്തിയിട്ടില്ല.

Story first published: Thursday, October 27, 2022, 14:41 [IST]
Other articles published on Oct 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+