IPL 2023: ഇവരെ നോക്കിവെച്ചോ! മാച്ച് വിന്നര്‍മാരായ അഞ്ച് ഫിനിഷര്‍മാരിതാ- ഒരു ഇന്ത്യന്‍ താരം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. ടീമുകള്‍ ഏറെക്കുറെ ധാരണയായതോടെ ഇന്ത്യ പടയൊരുക്കത്തിന്റെ സമയമാണ്. 10 ടീമുകളും ഒന്നിനൊന്ന് മികച്ച താരനിരയുമായി ഇറങ്ങുമ്പോള്‍ ഇത്തവണ പോരാട്ടം കടുക്കും.
ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടി20 ഫോര്‍മാറ്റില്‍ ഫിനിഷര്‍മാരായ താരങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. മത്സരഫലത്തെ മാറ്റിമറിക്കുന്നവര്‍ ഇവരാണ്. അവസാന രണ്ടോ മൂന്ന് ഓവറുകളില്‍ ഇവര്‍ നേടുന്ന റണ്‍സ് മത്സരഫലത്തെ തന്നെ തിരുത്തുന്നതാണ്.
ഇത്തവണത്തെ ഐപിഎല്ലിലെ ഫിനിഷര്‍മാരിലേക്ക് വരുമ്പോള്‍ എല്ലാവരും ഒന്നിനൊന്ന് ശക്തം. ഏറ്റവും കരുത്തുറ്റ അഞ്ച് മാച്ച് വിന്നര്‍മാരായ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഡേവിഡ് മില്ലര്‍
ഗുജറാത്ത് ടൈറ്റന്‍സിന്റെ ഫിനിഷറാണ് ഡേവിഡ് മില്ലര്‍. പ്രഥമ സീസണില്‍ ഗുജറാത്ത് കിരീടം നേടിയപ്പോള്‍ മില്ലറുടെ പ്രകടനമാണ് നിര്‍ണ്ണായകമായി മാറിയത്. ഐപിഎല്ലില്‍ 42 ഇന്നിങ്‌സില്‍ നിന്ന് 1053 റണ്‍സാണ് താരം നേടിയത്.
ശരാശരി 47.86 ഉും സ്‌ട്രൈക്കറേറ്റ് 145.24മാണ്. അവസാന സീസണില്‍ 481 റണ്‍സാണ് താരം നേടിയത്. സിഎസ്‌കെയ്‌ക്കെതിരേ 51 പന്തില്‍ 94 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് മില്ലറെന്ന് പറയാം.
ഇത്തവണയും ഗുജറാത്തിന്റെ ബാറ്റിങ് നിരയില്‍ നിര്‍ണ്ണായക റോളാണ് മില്ലര്‍ക്കുള്ളത്. ഫിനിഷറെന്ന നിലയില്‍ താരത്തിന്റെ മികവ് എടുത്തു പറയേണ്ടത് തന്നെയാണ്.
Also Read: കൊച്ചി ടസ്‌കേഴ്‌സിന്റെ ആദ്യ പ്ലേയിങ് 11 ഓര്‍മയുണ്ടോ? ഇന്നവര്‍ എവിടെയാണ്? അറിയാം

ടിം ഡേവിഡ്
ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് യുവതാരമാണ് ടിം ഡേവിഡ്. അനുഭവസമ്പത്ത് കുറവാണെങ്കിലും ബിബിഎല്ലിലടക്കം തകര്‍പ്പന്‍ ബാറ്റിങ് നടത്തി ഡേവിഡ് കൈയടി നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനായി ഇത്തവണ ഫിനിഷര്‍ റോളിലിറങ്ങുക ടിം ഡേവിഡാവും.
2022ല്‍ 8.25 കോടിക്കാണ് ഡേവിഡിനെ മുംബൈ സ്വന്തമാക്കിയത്. വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്ന താരം അവസാന സീസണിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കറെന്‍ പൊള്ളാര്‍ഡ് വിരമിച്ച സാഹചര്യത്തില്‍ ടിം ഡേവിഡിനാവും മുംബൈ ഫിനിഷര്‍ സ്ഥാനം നല്‍കുക.

ആന്‍ഡ്രേ റസല്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടറാണ് ആന്‍ഡ്രേ റസല്‍. വമ്പനടിക്കാരനായ റസല്‍ ആധുനിക ടി20യില്‍ ഏറ്റവും താരമൂല്യമുള്ള താരങ്ങളിലൊരാളാണ്. ഉയര്‍ന്ന കായിക ക്ഷമതയുള്ള താരം വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കന്‍. ഇത്തവണയും കെകെആറിന്റെ ഫിനിഷര്‍ റോളില്‍ റസലുണ്ടാവും.
അവസാന സീസണില്‍ 119 റണ്‍സാണ് റസല്‍ നേടിയത്. 37.22 ശരാശരിയിലും 192 സ്‌ട്രൈക്കറേറ്റിലുമാണ് റസലിന്റെ പ്രകടനം. പന്തുകൊണ്ടും ടീമിന്റെ മാച്ച് വിന്നറാണ് റസല്‍. ഇത്തവണയും റസലിന്റെ മികവില്‍ കെകെആര്‍ പ്രതീക്ഷ വെക്കുന്നു.

ദിനേഷ് കാര്‍ത്തിക്
ഇന്ത്യയുടെ ഫിനിഷര്‍ റോളില്‍ തിളങ്ങിയിരുന്ന ദിനേഷ് കാര്‍ത്തിക് ഇന്ത്യക്കായി ടി20 ലോകകപ്പിലും കളിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. ഇത്തവണയും ആര്‍സിബിയുടെ വിശ്വസ്തനായ ഫിനിഷറാണ് കാര്‍ത്തിക്.
37കാരനായ താരം അവസാന സീസണില്‍ ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. അവസാന രണ്ട് ഓവറുകളില്‍ അതിവേഗ റണ്‍സുയര്‍ത്താന്‍ മിടുക്കനായ കാര്‍ത്തിക് വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാനും മിടുക്കന്‍.
അവസാന സീസണില്‍ 330 റണ്‍സ് നേടിയ കാര്‍ത്തിക് 183 സ്‌ട്രൈക്കറേറ്റിലാണ് കസറിയത്. ഇത്തവണത്തേത് കാര്‍ത്തികിന്റെ കരിയറിലെ അവസാന ഐപിഎല്ലാവും. അതുകൊണ്ട് തന്നെ ഗംഭീര പ്രകടനം നടത്തി അദ്ദേഹം വിടപറയുമെന്ന് പ്രതീക്ഷിക്കാം.
Also Read: അവസാന ഓവറുകളില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങി, ഇന്ത്യയുടെ ടോപ് ത്രീയില്‍ ഇവര്‍-അറിയാം

ഷിംറോന്‍ ഹെറ്റ്‌മെയര്‍
രാജസ്ഥാന്‍ റോയല്‍സിന്റെ ഫിനിഷറാണ് ഷിംറോന്‍ ഹെറ്റ്‌മെയര്‍. അവസാന സീസണില്‍ ഫൈനല്‍ കളിച്ച രാജസ്ഥാനായി ഫിനിഷര്‍ റോളില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഹെറ്റ്‌മെയര്‍ കാഴ്ചവെച്ചത്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഹെറ്റ്‌മെയര്‍ കളിച്ചില്ല.
എന്നാല്‍ അവസാന സീസണില്‍ കസറിയ ഹെറ്റ്‌മെയര്‍ക്ക് ഇത്തവണയും രാജസ്ഥാനില്‍ നിര്‍ണ്ണായക റോളുണ്ട്. ഫിനിഷര്‍ റോളില്‍ മികച്ച റെക്കോഡ് ഹെറ്റ്‌മെയര്‍ക്ക് അവകാശപ്പെടാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications