IPL 2023: ഇതാ ചെന്നൈയുടെ അടുത്ത 'തല', അന്നു ധോണിക്കൊപ്പം ഫൈനല്‍ കളിച്ചു!

ഐപിഎല്‍ ലേലത്തില്‍ ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ മോഹവിലയ്ക്കു സ്വന്തമാക്കിയിരിക്കുകയാണ് നാലു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആരും തന്നെ പ്രവചിക്കാത്ത സൈനിങാണ് ചെന്നൈ നടത്തിയത്. സ്റ്റോക്‌സ് സിസ്കെയുടെ ഭാഗമാവുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.
ഇംഗ്ലണ്ടിന്റെ തന്നെ മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടര്‍ സാം കറെനായായിരുന്നു ലേലലത്തില്‍ സിഎസ്‌കെ ആദ്യം നോട്ടമിട്ടത്. പക്ഷെ ഈ നീക്കം പരാജയപ്പെട്ടതോടെ സിഎസ്‌കെ സ്‌റ്റോക്‌സിനെ ലക്ഷ്യം വയ്ക്കുകയായിരുന്നു. വാശിയേറിയ ലേലത്തില്‍ അദ്ദേഹത്തെ 16.25 കോടി രൂപയ്ക്കു സിഎസ്‌കെ സ്വന്തമാക്കുകയും ചെയ്തു.

അടുത്ത ക്യാപ്റ്റന്‍?
ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അവസാനത്തെ സീസണായിരിക്കും അടുത്ത തവണത്തേതെന്നു ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ടു തന്നെ നായകസ്ഥാനത്തേക്കു അദ്ദേഹത്തിന്റെ പിന്‍ഗാമിയെയും സിഎസ്‌കെയ്ക്കു കണ്ടെത്തേണ്ടിയിരുന്നു.
ബെന്‍ സ്റ്റോക്‌സിന്റെ വരവോടെ ഈചോദ്യത്തിനു ഉത്തരം ലഭിച്ചിരിക്കുകയാണ്. നിലവില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകന്‍ കൂടിയാണ് അദ്ദേഹം.

ഏറ്റവും വില കൂടിയ താരം
ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയിലെ ഏറ്റവും വിലയേറിയ താരം കൂടിയായി ബെന്‍ സ്റ്റോക്‌സ് മാറിയിരിക്കുകയാണ്. നേരത്തേ 16 കോടി രൂപയുമായി ഇന്ത്യന്‍ സ്റ്റാര്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു സിഎസ്‌കെയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റിയ താരം. പക്ഷെ 16.25 കോടി രൂപയുമായി സ്റ്റോക്‌സ് ഇപ്പോള്‍ സിഎസ്‌കെയിലെ ഏറ്റവും മൂല്യമേറിയ താരമായി മാറി.
Also Read:സിംഗിളിനു പകരം ഡബിള്‍ വഴങ്ങി, അവനെ ഞാന്‍ വിരട്ടി! സച്ചിന്റെ വെളിപ്പെടുത്തല്‍

ധോണിക്കൊപ്പം രണ്ടാമൂഴം
ഐപിഎല്ലില്‍ എംഎസ് ധോണിക്കൊപ്പം ബെന്‍ സ്റ്റോക്‌സിനു ഇതു രണ്ടാമൂഴം കൂടിയാണ്. നേരത്ത ഒരു സീസണില്‍ ഇരുവരും റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. 2017ലായിരുന്നു ഇത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടു സീസണുകളില്‍ ഐപിഎല്ലില്‍ നിന്നും സസ്‌പെ്ന്‍ഡ് ചെയ്യപ്പെട്ടപ്പോഴായിരുന്നു ധോണിക്കു പുതിയ തട്ടകം തേടേണ്ടിവന്നത്.
Also Read: IPL 2023: മൂന്നു പേര്‍ കത്തിക്കയറിയാല്‍ സഞ്ജു അടുത്ത തവണ കപ്പുയര്‍ത്തും! അറിയാം
2017ലെ ഐപിഎല്ലില്‍ പൂനെ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ധോണിയും സ്‌റ്റോക്‌സും ഫൈനലില്‍ കളിക്കുകയും ചെയ്തിരുന്നു. പക്ഷെ അന്നു കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിനോട് പൂനെ പരാജയപ്പെടുകയായിരുന്നു.

ബ്രാവോയുടെ പകരക്കാരന്‍
വെസ്റ്റ് ഇന്‍ഡീസിന്റെ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ ഈ സീസണിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ പകരക്കാരമനായാണ് ബെന്‍ സ്റ്റോക്‌സിന്റെ വരവ്. ബ്രാവോയേക്കാള്‍ വലിയ ഇംപാക്ട് ടീമിലുണ്ടാക്കാന്‍ സ്റ്റോക്‌സിനു സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും കിടിലന്‍ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications