IPL 2023: പഞ്ചാബ് ഇത്തവണയും പഞ്ചറാവും, മുന്നില്‍ മൂന്ന് വെല്ലുവിളി! ധവാന് ഇരട്ടിപ്പണി

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം 23ന് കൊച്ചിയില്‍ നടക്കാന്‍ പോവുകയാണ്. അവസാന സീസണിലെ പിഴവുകള്‍ നികത്തി ടീമുകള്‍ക്ക് തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.
മുംബൈ ഇന്ത്യന്‍സ് അവസാന സീസണിലെ അവസാന സ്ഥാനക്കാരായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒമ്പതാം സ്ഥാനക്കാരായാണ് സീസണ്‍ അവസാനിപ്പിച്ചത്. വമ്പന്മാര്‍ക്കടക്കം വലിയ തിരിച്ചടിയാണ് അവസാന സീസണില്‍ നേരിട്ടത്.
പഞ്ചാബ് കിങ്‌സിനെ സംബന്ധിച്ച് ഇത്തവണയെങ്കിലും പ്ലേ ഓഫില്‍ കടക്കേണ്ടതായുണ്ട്. ഇതുവരെ കപ്പടിക്കാന്‍ സാധിക്കാത്ത പഞ്ചാബിന് അടുത്തകാലത്തൊന്നും പ്ലേ ഓഫ് ബര്‍ത്ത് നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണത്തെ സീസണ്‍ പഞ്ചാബിനും നിര്‍ണ്ണായകം.
എന്നാല്‍ പഞ്ചാബിന്റെ നിലവിലെ ടീം കരുത്ത് വെച്ച് കിരീടത്തിലേക്കെത്തുക പ്രയാസം. ചില പ്രതിസന്ധികള്‍ പഞ്ചാബിന് മുന്നിലുണ്ട്. ലേലത്തില്‍ അതിന് പരിഹാരം കാണാനാവുമോയെന്നാണ് കണ്ടറിയേണ്ടത്. ഇത്തവണത്തെ സീസണിന് മുമ്പ് പഞ്ചാബിന് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അര്‍ഷദീപിനെ അമിതമായി ആശ്രയിക്കുന്നു
പഞ്ചാബിന്റെ പേസ് നിരയില്‍ പ്രശ്‌നങ്ങളേറെ. ഇന്ത്യയുടെ യുവപേസര്‍ അര്‍ഷദീപ് സിങ്ങിനെ അമിതമായി ആശ്രയിച്ചാണ് പഞ്ചാബ് പദ്ധതി മെനയുന്നത്. സമീപകാലത്തെ അര്‍ഷദീപിന്റെ പ്രകടനം മികച്ചതാണെങ്കിലും ഒറ്റക്ക് വലിയ ഇംപാക്ട് സൃഷ്ടിക്കാനുള്ള അനുഭവസമ്പത്തില്ല.
അതുകൊണ്ട് തന്നെ അര്‍ഷദീപില്‍ അമിത വിശ്വാസം അര്‍പ്പിക്കുന്നത് പഞ്ചാബിന് വലിയ ഗുണം ചെയ്‌തേക്കില്ല. ഇഷാന്‍ പോറല്‍, വൈഭവ് അറോറ, സന്ദീപ് ശര്‍മ എന്നിവരൊന്നും ദേശീയ ടീമില്‍ കളിക്കുന്ന പേസര്‍മാരല്ല. അതുകൊണ്ട് തന്നെ ഇവരെവെച്ച് അത്ഭുതം സൃഷ്ടിക്കുക പഞ്ചാബിന് പ്രയാസമാവും.
രാജ് ബാവ, റിഷി ധവാന്‍ എന്നീ മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരും പഞ്ചാബിനൊപ്പമുണ്ട്. എന്നാല്‍ ലേലത്തില്‍ അനുഭവസമ്പന്നരായ സീനിയര്‍ പേസര്‍മാരെ പഞ്ചാബിന് വേണം. ഡെത്ത് ഓവറുകളില്‍ മികവ് കാട്ടാന്‍ സാധിക്കുന്ന ബൗളര്‍മാരെയാണ് കണ്ടെത്തേണ്ടത്. അല്ലാത്ത പക്ഷം ഇത്തവണയും പാടുപെടും.

വിശ്വസ്തനായ ഓള്‍റൗണ്ടര്‍മാരില്ല
പഞ്ചാബിന് മികച്ച ഓള്‍റൗണ്ടര്‍മാരെയും ഇത്തവണ അത്യാവശ്യമാണ്. റിഷി ധവാന്‍, രാജ് ബാവ എന്നിവരെയൊന്നും വിശ്വസ്തരായ ഓള്‍റൗണ്ടറെന്ന് വിളിക്കാനാവില്ല. ലിയാം ലിവിങ്സ്റ്റണ്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. എന്നാല്‍ പഞ്ചാബിന് വമ്പനടിക്കാരനായ ഓള്‍റൗണ്ടറെയാണ് വേണ്ടത്.
ഇത്തവണ ബെന്‍ സ്റ്റോക്‌സിനെ ടീമിലെത്തിക്കാനായാല്‍ പഞ്ചാബിനത് വലിയ നേട്ടമായേക്കും. അല്ലാത്ത പക്ഷം പഞ്ചാബിന് കപ്പടിക്കുക പ്രയാസം. മധ്യനിരയില്‍ ലിവിങ്സ്റ്റന്‍-സ്റ്റോക്‌സ് കൂട്ടുകെട്ടെത്തിയാല്‍ ഏത് എതിരാളിയും വിറക്കും.
അതുകൊണ്ട് തന്നെ ലേലത്തില്‍ സ്റ്റോക്‌സിനെത്തന്നെ പഞ്ചാബ് നോട്ടമിട്ടേക്കും. കാമറൂണ്‍ ഗ്രീനിന് അനുഭവസമ്പത്തില്ല. സാം കറാനാണെങ്കില്‍ ബാറ്റിങ്ങില്‍ വിശ്വസ്തനുമല്ല. ഈ സാഹചര്യത്തില്‍ പഞ്ചാബിന് സ്റ്റോക്‌സിനെ ഒപ്പം കൂട്ടാനാവുമോയെന്നതാണ് പ്രധാന കാര്യം.

ക്യാപ്റ്റന്‍ ധവാന്റെ മോശം ഫോം
നായകന്‍ ശിഖര്‍ ധവാന്റെ മോശം പ്രകടനം നിരാശപ്പെടുത്തുന്നതാണ്. സമീപകാലത്തായി അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ധവാന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പഞ്ചാബ് ആശങ്കപ്പെടണം.
അവസാന സീസണിലും ഓപ്പണറെന്ന നിലയില്‍ ധവാന്‍ നിരാശപ്പെടുത്തിയിരുന്നു. മായങ്ക് അഗര്‍വാളിനെ ഒഴിവാക്കിയതോടെ ഓപ്പണിങ്ങിലെ ധവാന്റെ പുതിയ പങ്കാളിയാരാണെന്നതും പ്രധാനപ്പെട്ട ചോദ്യം. ക്യാപ്റ്റനെന്ന നിലയില്‍ ധവാന്റെ റെക്കോഡുകള്‍ മികച്ചതല്ല.
ഐപിഎല്ലില്‍ മികച്ച റെക്കോഡുണ്ടെങ്കിലും സ്‌ട്രൈക്കറേറ്റ് മോശം. ഈ സാഹചര്യത്തില്‍ ധവാന്റെ നായകസ്ഥാനം മാറ്റുന്ന കാര്യവും പഞ്ചാബ് പരിഗണിക്കേണ്ടതാണ്. സ്റ്റോക്‌സിനെ ടീമിലെത്തിച്ചാല്‍ നായകസ്ഥാനവും സ്‌റ്റോക്‌സിന് നല്‍കാവുന്നതാണ്.
ഇന്ത്യയുടെ ടി20 ടീമിലില്ലാത്ത ധവാന് പ്രായം 37 ആയിരിക്കുന്നു. ഓപ്പണിങ്ങില്‍ വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള താരങ്ങളെയും പഞ്ചാബിന് ലേലത്തില്‍ സ്വന്തമാക്കേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications