IPL 2023: വില്ലിയെ വാങ്ങാനാളില്ല! മൂന്നു പേര്‍ക്ക് വന്‍ ഡിമാന്റ്, 'മോക്ക് ലേല'ത്തിന്റെ ഫലമറിയാം

ഐപിഎല്ലിന്റെ മിനി താരലേലം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ കൊച്ചിയില്‍ നടക്കാനിരിക്കുകയാണ്. ലേലത്തില്‍ ആര്‍ക്കൊക്കെ ആയിരിക്കും ഏറ്റവുമുയര്‍ന്ന തുക ലഭിക്കുകയെന്നും ഏതൊക്കെ പ്രമുഖ കളിക്കാര്‍ ആയിരിക്കും അണ്‍സോള്‍ഡ് ആവുകയെന്നുമറിയാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
താരലേലത്തിന്റെ മാതൃകയില്‍ തമാശയായി ഒരു 'മോക്ക് ഓക്ഷന്‍' നടത്തിയിരിക്കുകയാണ് ജിയോ സിനിമ. അനില്‍ കുംബ്ലെ, സുരേഷ് റെയ്‌ന, ക്രിസ് ഗെയ്ല്‍, ഒയ്ന്‍ മോഗന്‍, സ്‌കോട്ട് സ്‌റ്റൈറിസ്, റോബിന്‍ ഉത്തപ്പ എന്നിവരുള്‍പ്പെട്ട പാനലാണ് ഈ ലേലത്തില്‍ പങ്കെടുത്തത്. ഓരോ താരങ്ങളും ഓരോ ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ച് ലേലത്തില്‍ കളിക്കാരെ വിളിച്ചെടുക്കുകയായിരുന്നു. കൂടുതല്‍ അറിയാം.

ഗ്രീനിനു വന്‍ ഡിമാന്റ്
ഓസ്‌ട്രേലിയയുടെ യുവ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീനിനാണ് ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റ് കണ്ടത്. ഒടുവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പ്രതിനിധീകരിച്ച് ലേലത്തില്‍ പങ്കെടുത്ത സ്‌കോട്ട് സ്‌റ്റൈറിസ് 20 കോടി രൂപയ്ക്കു അദ്ദേഹത്തെ വാങ്ങുകയായിരുന്നു.
ബെന്‍ സ്റ്റോക്‌സിനേക്കാള്‍ കാമറോണ്‍ ഗ്രീനായിരിക്കും ഹൈദരാബാദ് ആദ്യം ടീമിലെത്തിക്കാന്‍ ശ്രമിക്കുകയെന്നാണ് ഞാന്‍ കരുതുന്നത്. ഒരുപാട് ഓപ്ഷനുകള്‍ നല്‍കുന്ന താരമാണ് ഗ്രീന്‍. അതുകൊണ്ടു തന്നെ എസ്ആര്‍എച്ചിന്റെ നമ്പര്‍ വണ്‍ ലക്ഷ്യം അദ്ദേഹമായിരിക്കുമെന്നും സ്റ്റൈറിസ് വ്യക്തമാക്കി.

വില കൂടിയ കളിക്കാര്‍
മോക്ക് ഓക്ഷനിലെ വില കൂടിയ അഞ്ചു കളിക്കാരെയെടുത്താല്‍ എല്ലാവരും വിദേശ താരങ്ങളാണന്നു കാണാം. 20 കോടിയുമായി കാമറോണ്‍ ഗ്രീന്‍ ഒന്നാമനായപ്പോള്‍ രണ്ടാംസ്ഥാനത്തു ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനാണ്. 19.50 കോടി രൂപയ്ക്കു താരത്തെ മുന്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങി.
19 കോടി രൂപയ്ക്കു ഇംഗ്ലണ്ടിന്റെ മറ്റൊരു ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ പഞ്ചാബ് സൂപ്പര്‍ കിങ്‌സ് വാങ്ങിക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ പേസര്‍ ഒഡെയ്ന്‍ സ്മിത്താണ് നാലാമത്. 8.5 കോടിക്കു താരം മുംബൈ ഇന്ത്യന്‍സിലേക്കു പോയി.
Also Read:ശ്രേയസ് ഇന്ത്യന്‍ റണ്‍മെഷീന്‍, പക്ഷെ എല്ലാവര്‍ക്കും സൂര്യയെ മതി! കാരണമറിയാം
മറ്റൊരു വെസ്റ്റ് ഇന്‍ഡീസ് താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ നിക്കോളാസ് പൂരനെ 8.5 കോടിക്കു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങിക്കുകയും ചെയ്തു.

ഗ്രീനിനു ആദ്യ ഊഴം
ഓസ്‌ട്രേലിയയുടെ അടുത്ത സൂപ്പര്‍ താരമായി മാറിയേക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെുന്ന കാമറോണ്‍ ഗ്രീന്‍ ഇതാദ്യമായാണ് ഐപിഎല്‍ ലേലത്തില്‍ ഉള്‍പ്പെടുന്നത്. ഈ വര്‍ഷം സപ്തംബറില്‍ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴാണ് ഗ്രീനിനെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ നോട്ടമിട്ടത്.
Also Read:FIFA World Cup: മെസ്സിയും ഡിമരിയയുമില്ല, 2026ലെ ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമില്‍ ആരൊക്കെ?
സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ച ഗ്രീന്‍ മിന്നുന്ന പ്രകടനം നടത്തി. മൂന്നു ടി20കളുടെ പരമ്പരയില്‍ രണ്ടു ഫിഫ്റ്റികളോടെ ടോപ്‌സ്‌കോററായി താരം മാറിയിരുന്നു. 118 റണ്‍സാണ് ഗ്രീന്‍ അടിച്ചെടുത്തത്.

വില്ല്യംസണിനെ ആരും വാങ്ങിയില്ല
കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാഹബാദിനെ നയിച്ച ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണിനെ മോക്ക് ഓക്ഷനില്‍ ആരും വാങ്ങാന്‍ താല്‍പ്പര്യം പ്രകടപ്പിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.
കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും വില്ലി നിരാശപ്പെടുത്തിയിരുന്നു. ഇതോടെയാണ് സീസണിനു ശേഷം അദ്ദേഹത്തെ ഓറഞ്ച് ആര്‍മി കൈവിട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications