Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ലോകകപ്പ് നേടിയവര്‍, പക്ഷെ സഞ്ജുവിന് കീഴില്‍ ഐപിഎല്‍ കളിക്കും-അഞ്ച് പേരിതാ

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സുപ്രധാന സ്ഥാനമുള്ള കളിക്കാരനെന്ന് സഞ്ജു സാംസണെ വിളിക്കാനാവില്ല. 2015 മുതല്‍ ഇടക്കിടെ ടീമിലേക്ക് പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും പ്ലേയിങ് 11ലെ സ്ഥിര സാന്നിധ്യമാവാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ സഞ്ജു നിലവില്‍ വിശ്രമത്തിലാണ്. വരാനിരിക്കുന്ന ന്യൂസീലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ടീമില്‍ സഞ്ജുവിന് ഇടമില്ല. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് കാര്യമായ അവസരമില്ലെങ്കിലും ഐപിഎല്ലില്‍ സഞ്ജു രാജസ്ഥാന്റെ നട്ടെല്ലാണ്.

രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. രാജസ്ഥാനിലൂടെ വളര്‍ന്ന സഞ്ജു ഇന്ന് രാജസ്ഥാന്റെ എല്ലാമെല്ലാമാണ്. അവസാന സീസണില്‍ ഫൈനല്‍ കളിച്ച രാജസ്ഥാന്‍ ഇത്തവണയും വലിയ പ്രതീക്ഷയിലാണ്.

ഇത്തവണ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സില്‍ ലോകകപ്പ് നേടിയ ചില താരങ്ങള്‍ കളിക്കുന്നുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

അവസാന ടി20 ലോകകപ്പില്‍ ചാമ്പ്യന്മാരായത് ഇംഗ്ലണ്ടായിരുന്നു. ടീമിന്റെ നായകസ്ഥാനത്ത് ഉണ്ടായിരുന്നത് ജോസ് ബട്‌ലറും. എന്നാല്‍ ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകനാണെങ്കിലും ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിന് കീഴിലാണ് കളിക്കുന്നത്.

ഈ സീസണിലും സഞ്ജുവിന് കീഴിലാവും ബട്‌ലര്‍ കളിക്കുക. 2019ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് നേടുമ്പോഴും ബട്‌ലര്‍ ടീമിനൊപ്പമുണ്ടായിരുന്നു. അവസാന സീസണില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച ബട്‌ലര്‍ ഇത്തവണയും രാജസ്ഥാനൊപ്പം തകര്‍ക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ നായകസ്ഥാനത്ത് സഞ്ജു തന്നെ തുടരും.

Also Read: IND vs NZ: മൂന്ന് സൂപ്പര്‍ താരങ്ങളില്ല, നയിക്കാന്‍ സാന്റ്‌നര്‍-ടി20 പരമ്പരക്കുള്ള കിവീസ് ടീമിതാ

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയോടൊപ്പം ഏകദിന ലോകകപ്പ് കിരീടം നേടിയിട്ടുള്ള താരമാണ് ആര്‍ അശ്വിന്‍. 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യ നേടുമ്പോള്‍ അശ്വിന്‍ ടീമിന്റെ ഭാഗമായിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായിട്ടുള്ള അശ്വിന്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്.

സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇത്തവണയും അശ്വിന്‍ രാജസ്ഥാനിലുണ്ടാവും. സഞ്ജുവിനെക്കാള്‍ അനുഭവസമ്പന്നനായ താരമാണെങ്കിലും ലോകകപ്പ് നേടിയ താരമാണെങ്കിലും അശ്വിന്‍ കളിക്കുന്നത് സഞ്ജുവിന് കീഴിലാണ്.

ജേസന്‍ ഹോള്‍ഡര്‍

ജേസന്‍ ഹോള്‍ഡര്‍

വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ജേസന്‍ ഹോള്‍ഡര്‍. 2016ല്‍ വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പ് കിരീടം നേടുമ്പോള്‍ ഹോള്‍ഡര്‍ വിന്‍ഡീസിനൊപ്പമുണ്ടായിരുന്നു. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ഹോള്‍ഡറുള്ളത്.

വെസ്റ്റ് ഇന്‍ഡീസിനെ നയിച്ചുള്ള താരം കൂടിയാണ് ഹോള്‍ഡറെങ്കിലും ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. മിനി ലേലത്തിലാണ് ഹോള്‍ഡറെ രാജസ്ഥാന്‍ ഒപ്പം കൂട്ടിയത്. ഈ സീസണില്‍ സഞ്ജുവിന് കീഴിലാണ് ഹോള്‍ഡര്‍ കളിക്കുന്നത്.

ആദം സാംബ

ആദം സാംബ

ഓസീസ് സ്പിന്നറാണ് ആദം സാംബ. 2021ലെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ കപ്പ് നേടുമ്പോള്‍ സാംബ ടീമിന്റെ നിര്‍ണ്ണായക ഘടകമായിരുന്നു. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന സാംബ ബിബിഎല്ലിലടക്കം സജീവമായി കളിക്കുന്നു.

ഇത്തവണ മിനി താരലേലത്തിലൂടെയാണ് സാംബ രാജസ്ഥാനിലെത്തിയത്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിന് കീഴിലാണ് സാംബ കളിക്കേണ്ടത്. പ്ലേയിങ് 11 എത്തുക പ്രയാസമാണെങ്കിലും സാംബ രാജസ്ഥാന്റെ ഭാഗമായുണ്ടാവും.

Also Read: IND vs SL: ചഹാല്‍ വേണ്ട! ഏകദിന ലോകകപ്പില്‍ സ്പിന്നര്‍മാര്‍ ഇവര്‍- തിരഞ്ഞെടുത്ത് ഗംഭീര്‍

ജോ റൂട്ട്

ജോ റൂട്ട്

മുന്‍ ഇംഗ്ലണ്ട് ടെസ്റ്റ് നായകനും സൂപ്പര്‍ താരവുമാണ് ജോ റൂട്ട്. 2019ല്‍ ഇംഗ്ലണ്ട് ലോകകപ്പ് കിരീടം നേടുമ്പോള്‍ ജോ റൂട്ട് ടീമിന്റെ ഭാഗമായുണ്ടായിരുന്നു. ഇതുവരെ ഐപിഎല്ലില്‍ അവസരം ലഭിക്കാത്ത റൂട്ടിനെ ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

റൂട്ടിന് രാജസ്ഥാന്റെ പ്ലേയിങ് 11 ഇടം നേടുക പ്രയാസമാണ്. എന്തായാലും രാജസ്ഥാനൊപ്പം ഇത്തവണ റൂട്ടുണ്ടാവും. സഞ്ജുവിന് കീഴില്‍ കളിക്കാന്‍ റൂട്ടിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Saturday, January 14, 2023, 18:44 [IST]
Other articles published on Jan 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+