
ബട്‌ലര്‍-ജയ്്‌സ്വാള്‍ ഓപ്പണിങ്
രാജസ്ഥാന്റെ അവസാന സീസണിലെ കുതിപ്പിന് കരുത്തായത് ഓപ്പണര്‍മാരുടെ മികച്ച പ്രകടനമായിരുന്നു. ജോസ് ബട്‌ലറും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് ഗംഭീര പ്രകടനമാണ് രാജസ്ഥാനായി കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഇത്തവണയും ഓപ്പണിങ്ങില്‍ ഈ കൂട്ടുകെട്ട് തുടര്‍ന്നേക്കും.
അവസാന സീസണില്‍ നാല് സെഞ്ച്വറിയടക്കം നേടി ബട്‌ലറുടെ ആറാട്ടാണ് കണ്ടത്. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് ചാമ്പ്യന്മാരാക്കി എത്തുന്ന ബട്‌ലറില്‍ നിന്ന് ഇത്തവണയും വമ്പന്‍ പ്രകടനം പ്രതീക്ഷിക്കുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ജയ്‌സ്വാള്‍ ഓരോ സീസണിന് ശേഷവും പ്രകടനം മെച്ചപ്പെടുത്തുന്നു.
അതുകൊണ്ട് തന്നെ രണ്ട് പേരും ഇത്തവണയും രാജസ്ഥാന്റെ ഓപ്പണിങ്ങില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത.

സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍
മൂന്നാം നമ്പറിലേക്ക് സഞ്ജു സാംസണെത്തും. അവസാന സീസണില്‍ നാലാം നമ്പറിലാണ് കൂടുതലും സഞ്ജു കളിച്ചത്. എന്നാല്‍ സഞ്ജു ടോപ് ഓഡറില്‍ കളിക്കുന്നതാണ് ടീമിന് കൂടുതല്‍ ഗുണം ചെയ്യുക. അതുകൊണ്ട് തന്നെ സഞ്ജുവിനെ രാജസ്ഥാന്‍ മൂന്നാം നമ്പറില്‍ കളിപ്പിച്ചേക്കും.
നാലാം നമ്പറില്‍ ദേവ്ദത്ത് പടിക്കല്‍ കളിച്ചേക്കും. ഇടം കൈയന്‍ താരത്തിന്റെ അവസാന സീസണിലെ പ്രകടനം അത്ര മികച്ചതല്ല. എന്നാല്‍ നാലാം നമ്പറില്‍ ദേവ്ദത്തിന് അവസരം നല്‍കിയേക്കും. ദേവ്ദത്തിന്റെ ആദ്യ മത്സരങ്ങളിലെ പ്രകടനം വിലയിരുത്തിയാവും മാറ്റം വരിക.
ഷിംറോന്‍ ഹെറ്റ്‌മെയറിന് അഞ്ചാം നമ്പറിലാവും അവസരം. അവസാന സീസണില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ സാധിച്ച ഹെറ്റ്‌മെയറില്‍ ഇത്തവണയും പ്രതീക്ഷകളേറെ. ഇടം കൈയന്‍ താരം വലിയ ഷോട്ടുകള്‍ അനായാസം കളിക്കാന്‍ കഴിവുള്ളവനാണ്.

റിയാന്‍ പരാഗ്, ജേസന്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍
ആറാം നമ്പറില്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് തുടരും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാത്ത താരമാണെങ്കിലും രാജസ്ഥാന്റെ വിശ്വസ്തനാണ് പരാഗ്. സ്പിന്നുകൊണ്ടും ടീമിന് താരം ഉപകാരിയാണ്.
ഏഴാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍ക്കാണ് അവസരം. ഇത്തവണ രാജസ്ഥാന്‍ ലേലത്തിലൂടെ ടീമിലെത്തിച്ച താരമാണ് ഹോള്‍ഡര്‍. പേസ് ബൗളറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ടീമിന് വലിയ ഗുണം ചെയ്യുന്ന താരമായ ഹോള്‍ഡര്‍ വലിയ ഇംപാക്ട് ഇത്തവണ സൃഷ്ടിച്ചേക്കും.
എട്ടാമനായി സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനെത്തും. ആദം സാംബയെ രാജസ്ഥാന്‍ ടീമിലെത്തിച്ചെങ്കിലും പ്ലേയിങ് 11 അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ബാറ്റുകൊണ്ടും തിളങ്ങാന്‍ കഴിവുള്ള അശ്വിന്‍ പ്ലേയിങ് 11 തുടര്‍ന്നേക്കും.
Also Read: IPL 2023: വില്യംസണെ എന്തിന് ഗുജറാത്ത് സ്വന്തമാക്കി?, ലക്ഷ്യം ആ വിടവ് നികത്തല്‍-അറിയാം

ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചഹാല്‍
ഒമ്പതാം നമ്പറില്‍ ഇടം കൈയന്‍ പേസര്‍ ട്രന്റ് ബോള്‍ട്ടിനാണ് അവസരം. ന്യൂബോളില്‍ സ്വിങ്ങുകൊണ്ട് വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ബോള്‍ട്ട്. ഇത്തവണയും രാജസ്ഥാന്‍ നിരയില്‍ ബോള്‍ട്ടിന് നിര്‍ണ്ണായക സ്ഥാനമുണ്ട്.
10ാം നമ്പറില്‍ ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണക്കാവും അവസരം. മുന്‍ കെകെആര്‍ താരത്തിന്റെ അവസാന സീസണിലെ പ്രകടനം ഭേദപ്പെട്ടതായിരുന്നുവെന്ന് പറയാം.
മുഖ്യ സ്പിന്നറായി യുസ്‌വേന്ദ്ര ചഹാലിനാണ് അവസരം. അനുഭവസമ്പന്നനായ ചഹാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. അതുകൊണ്ട് തന്നെ ചഹാല്‍ ഇത്തവണയും പ്ലേയിങ് 11 തുടരുമെന്നുറപ്പ്.


Click it and Unblock the Notifications












