
ബ്രെറ്റ് ലീ
ലോക ക്രിക്കറ്റിനെ പേസുകൊണ്ട് വിറപ്പിച്ച ബൗളര്‍മാരിലൊരാളാണ് ബ്രെറ്റ് ലീ. സച്ചിന്‍ ടെണ്ടുല്‍ക്കറടക്കമുള്ള ഇതിഹാസങ്ങള്‍ക്കെതിരേയെല്ലാം മികച്ച ബൗളിങ് റെക്കോഡ് സൃഷ്ടിക്കാന്‍ ഓസ്‌ട്രേലിയക്കാരനായ ബ്രെറ്റ് ലീക്ക് സാധിച്ചിട്ടുണ്ട്.
യോര്‍ക്കറുകളും ബൗണ്‍സറുകളുമെല്ലാം അനായാസം എറിയാന്‍ കഴിയുന്ന ബ്രെറ്റ് ലീ മികച്ച ലൈനിലും ലെങ്തിലും പന്തെറിയുന്നവനുമാണ്. 140ന് മുകളില്‍ തുടര്‍ച്ചയായി പന്തെറിയുന്ന ലീക്ക് വലിയ ആരാധക പിന്തുണയുമുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ ലീ ഫ്‌ളോപ്പായിരുന്നു.
38 മത്സരങ്ങള്‍ കളിച്ച താരം വീഴ്ത്തിയത് 7.15 ഇക്കോണമിയില്‍ 25 വിക്കറ്റ് മാത്രം. റെക്കോഡുകള്‍ക്കനുസരിച്ചുള്ള ഇംപാക്ട് സൃഷ്ടിക്കാന്‍ ബ്രെറ്റ് ലീക്ക് സാധിച്ചില്ല. പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായാണ് ലീ ഐപിഎല്‍ കളിച്ചത്.
Also Read: IND vs AUS: ടെസ്റ്റ് ടീമില്‍ മാറ്റമില്ല, രാഹുല്‍ തുടരും! ഏകദിനത്തില്‍ സഞ്ജുവിന് സീറ്റില്ല

ഇഷാന്ത് ശര്‍മ
ഐപിഎല്ലില്‍ ഇപ്പോഴും സജീവമായിട്ടുള്ള ഇന്ത്യന്‍ പേസറാണ് ഇഷാന്ത് ശര്‍മ. ഇന്ത്യക്കാരനായ പേസര്‍ ഏറെ നാളുകളായി ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്താണ്. ഇതിനോടകം ആറ് ടീമുകള്‍ക്കായി ഐപിഎല്‍ കളിച്ച ഇഷാന്ത് നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്.
അവസാന രണ്ട് സീസണില്‍ നാല് മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. അഞ്ച് സീസണില്‍ മാത്രമാണ് 10 മത്സരങ്ങള്‍ കളിക്കാന്‍ ഇഷാന്തിന് അവസരം ലഭിച്ചത്. ഇന്ത്യക്കൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ള ഇഷാന്ത് ഐപിഎല്ലിലെ തല്ലുകൊള്ളി ബൗളറാണ്.
93 മത്സരത്തില്‍ നിന്ന് 72 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇക്കോണമി 8.12. ഈ സീസണോടെ ഇഷാന്തിന്റെ ഐപിഎല്‍ കരിയര്‍ പൂര്‍ണ്ണമായി അവസാനിച്ചേക്കും.

പാറ്റ് കമ്മിന്‍സ്
നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറും ഓസ്‌ട്രേലിയയുടെ ടെസ്റ്റ് നായകനുമാണ് പാറ്റ് കമ്മിന്‍സ്. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ വലം കൈയന്‍ പേസര്‍ക്ക് കഴിവുണ്ട്. ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കമ്മിന്‍സിന് കഴിവുണ്ട്. 2020ല്‍ 15.50 കോടിക്കാണ് കമ്മിന്‍സിനെ കെകെആര്‍ സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പര്‍ താരമാണെങ്കിലും ഐപിഎല്ലില്‍ തല്ലുകൊള്ളിയാണ്. വലിയൊരു പ്രകടനം പന്തുകൊണ്ട് കാഴ്ചവെക്കാന്‍ ഇതുവരെ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. 42 ഐപിഎല്ലില്‍ നിന്ന് 45 വിക്കറ്റുകളാണ് കമ്മിന്‍സ് നേടിയത്. ഇക്കോണമി 8.54 ആണ്. ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ കമ്മിന്‍സ് കളിക്കുന്നില്ല.

ടിം സൗത്തി
ന്യൂസീലന്‍ഡിന്റെ സീനിയര്‍ പേസറാണ് ടിം സൗത്തി. ദേശീയ ടീമിനൊപ്പമുള്ള സൗത്തിയുടെ കണക്കുകളെല്ലാം വളരെ മികച്ചതാണ്. മൂന്ന് ഫോര്‍മാറ്റിലും സജീവമായിട്ടുള്ള സൗത്തി ഐപിഎല്ലിലെ തല്ലുകൊള്ളി ബൗളറാണ്.
52 ഐപിഎല്ലില്‍ നിന്ന് 45 വിക്കറ്റാണ് സൗത്തിയുടെ പേരിലുള്ളത്. 8.53 എന്ന മോശം ഇക്കോണമിയാണ് സൗത്തിക്കുള്ളത്. അനുഭവസമ്പന്നനായ താരമാണെങ്കിലും ഐപിഎല്ലില്‍ ഇതുവരെ മികച്ചൊരു പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.
Also Read: IND vs AUS: കിങ് കോലി, സച്ചിന്റെ ലോക റെക്കോഡ് പഴങ്കഥയാക്കി! എന്താണെന്നറിയാം

അജിത് അഗാര്‍ക്കര്‍
ഇന്ത്യയുടെ മുന്‍ പേസറാണ് അജിത് അഗാര്‍ക്കര്‍. ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയിട്ടുള്ള അഗാര്‍ക്കര്‍ 42 മത്സരങ്ങളാണ് ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. നേടിയത് വെറും 29 വിക്കറ്റ് മാത്രം. ഇക്കോണമി 8.83 മാത്രം. ഒറ്റ സീസണില്‍ മാത്രമാണ് 10 മത്സരത്തില്‍ കൂടുതല്‍ അഗാര്‍ക്കര്‍ കളിച്ചത്.
ഐപിഎല്‍ ആരംഭിക്കുമ്പോള്‍ അഗാര്‍ക്കര്‍ കരിയറിന്റെ അവസാന ഘട്ടത്തിലായിരുന്നു. നിലവില്‍ വിരമിക്കലിന് ശേഷം കമന്റേറ്റര്‍ റോളില്‍ അഗാര്‍ക്കര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


Click it and Unblock the Notifications












