IPL 2023: ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ എത്താന്‍ വൈകും! മൂന്ന് ടീമുകള്‍ക്ക് തിരിച്ചടി- അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഈ മാസം 31ന് ആരംഭിക്കാന്‍ പോവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും സിഎസ്‌കെയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇത്തവണ ആവേശകരമായ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
10 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിന് മുന്നോടിയായുള്ള മിനി ലേലത്തില്‍ റെക്കോഡ് നേട്ടമാണ് സാം കറാനും കാമറൂണ്‍ ഗ്രീനും ബെന്‍ സ്റ്റോക്‌സുമെല്ലാം നേടിയത്. ടൂര്‍ണമെന്റിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്നുകഴിഞ്ഞു.
ഇപ്പോഴിതാ ചില ടീമുകളുടെ ചങ്കിടിപ്പ് ഉയര്‍ത്തുന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരം മുതല്‍ ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇത് മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് തുടങ്ങിയ പല പ്രമുഖ ടീമുകളെയും കാര്യമായി ബാധിക്കും. നിലവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച ഏപ്രില്‍ 3നാവും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐപിഎല്ലിനായി എത്തുക.

ഹൈദരാബാദിനൊപ്പം നായകനില്ല
ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകസ്ഥാനത്തേക്കെത്തിച്ചിരിക്കുന്നത് ദക്ഷിണാഫ്രിക്കക്കാരനായ എയ്ഡന്‍ മാര്‍ക്രത്തെയാണ്. എന്നാല്‍ ദേശീയ മത്സരത്തിന്റെ ഭാഗമായി മാര്‍ക്രമും എത്താന്‍ വൈകും. ഇതോടെ ആദ്യ മത്സരങ്ങളില്‍ ഹൈദരാബാദിനെ നയിക്കാന്‍ മറ്റൊരാളെ കണ്ടെത്തേണ്ട അവസ്ഥയാണുള്ളത്.
മാര്‍ക്രത്തെക്കൂടാതെ ദക്ഷിണാഫ്രിക്കക്കാരായ ഹെന്‍ റിച്ച് ക്ലാസനും മാര്‍ക്കോ യാന്‍സനും ഇത്തവണ ഹൈദരാബാദിനൊപ്പമുണ്ട്. ഇരുവരും എത്താന്‍ വൈകും. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ അഭാവം ഹൈദരാബാദിനെ ബാധിക്കുമെന്നുറപ്പ്.
Also Read: അവസാന സീസണില്‍ കളിച്ചു, പക്ഷെ ഇത്തവണയില്ല- ഇവരെ പരിഗണിച്ചുള്ള ബെസ്റ്റ് 11 ഇതാ

മുംബൈയേയും ബാധിക്കും
അവസാന സീസണില്‍ അവസാന സ്ഥാനക്കാരായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ചാമ്പ്യന്മാരുടെ നിരയായ മുംബൈ വലിയ പൊളിച്ചെഴുത്തോടെയാണ് ഇത്തവണയെത്തുന്നത്. മുംബൈയുടെയും ചില പ്രധാന താരങ്ങള്‍ ദക്ഷിണാഫ്രിക്കക്കാരാണ്.
ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരാണ് മുംബൈയിലെ ദക്ഷിണാഫ്രിക്കക്കാര്‍. ബ്രെവിസിന് ദക്ഷിണാഫ്രിക്ക അരങ്ങേറ്റത്തിന് അവസരം നല്‍കാന്‍ പോവുകയാണെന്നാണ് വിവരം.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സില്‍ ഡേവിഡ് മില്ലറുടെ സേവനമാണ് ആദ്യ മത്സരങ്ങളില്‍ നഷ്ടമാവുക. ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന മില്ലറുടെ പ്രകടനം അവസാന സീസണില്‍ ഗുജറാത്തിന് വലിയ കരുത്തായിരുന്നു. മില്ലറുടെ അഭാവം ഗുജറാത്തിവ് വലിയ വിടവാണ്.
Also Read: കീപ്പര്‍ ആനുകൂല്യത്തില്‍ രാഹുല്‍ ലോകകപ്പ് കളിക്കേണ്ട! മിടുക്കന്മാര്‍ വേറെയുണ്ട്- അറിയാം

പരിക്കും ടീമുകളെ വലക്കുന്നു
ഇത്തവണ പരിക്കും പല ടീമുകള്‍ക്കും വലിയ തിരിച്ചടി നല്‍കുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുണ്ടാവില്ല. ഇത് നികത്താനാവാത്ത വിടവാണ്. പേസ് നിരയില്‍ ജൈ റിച്ചാര്‍ഡ്‌സനും കളിക്കാനില്ല.
ഡല്‍ഹി ക്യാപിറ്റല്‍സില്‍ നായകന്‍ റിഷഭ് പന്തിന്റെ അഭാവമാണുള്ളത്. കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭിന് അടുത്ത വര്‍ഷമാവും കളിക്കാന്‍ സാധിക്കുക. ടൂര്‍ണമെന്റിന് ഇനിയും സമയം ശേഷിക്കെ പല താരങ്ങളും പരിക്കിന്റെ പിടിയിലാവാന്‍ സാധ്യത കൂടുതലാണ്.
പല പരമ്പരകളും സജീവമായി നടക്കുന്നതിനാല്‍ താരങ്ങളുടെ പരിക്ക് ഭീഷണി തുടരുന്നു. ഇതും ഫ്രാഞ്ചൈസികളെ സംബന്ധിച്ച് വലിയ തലവേദനായാണ്.

മറ്റ് ടീമുകളെയും സാരമായി ബാധിക്കും
ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ അഭാവം മറ്റ് ടീമുകളെയും സാരമായി ബാധിക്കും. ആന്‍ റിച്ച് നോക്കിയേ, ലൂങ്കി എന്‍ഗിഡി എന്നിവരാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നിരയിലെ ദക്ഷിണാഫ്രിക്കന്‍ താരമാണ്. രണ്ട് പേരും പേസ് ബൗളര്‍മാരയതിനാല്‍ ഇവരുടെ അഭാവം ഡല്‍ഹിയെ ചെറുതായെങ്കിലും ബാധിക്കും.
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്ക് വരുമ്പോള്‍ ക്വിന്റന്‍ ഡീകോക്കിന്റെ അഭാവമാണ് തിരിച്ചടിയാവുക. ഓപ്പണിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും മറ്റൊരാളെ ലഖ്‌നൗ കണ്ടെത്തേണ്ടതായിവരും. അതേ സമയം പഞ്ചാബ് കിങ്‌സില്‍ കഗിസോ റബാദയുടെ അഭാവമാവും ഉണ്ടാവുക. സ്റ്റാര്‍ പേസര്‍ ആദ്യ മത്സരങ്ങളില്‍ പുറത്തിരിക്കുന്നത് പഞ്ചാബിന് ക്ഷീണമാവാന്‍ സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications