Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: എക്‌സ് ഫാക്ടര്‍ താരങ്ങളുടെ പ്ലേയിങ് 11 ഇതാ, സ്റ്റോക്‌സ് ക്യാപ്റ്റന്‍-അറിയാം

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള താരലേലം അവസാനിച്ചിരിക്കുകയാണ്. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. അവസാന സീസണിലെ പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് 10 ടീമുകളും തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.

ലഭിക്കുന്ന വിവരം അനുസരിച്ച് ഏപ്രില്‍ 1നാവും 16ാം സീസണ്‍ ആരംഭിക്കുക. ഇത്തവണ മിനി ലേലം വലിയ റെക്കോഡുകള്‍ സൃഷ്ടിച്ചാണ് അവസാനിച്ചത്. ഇതുവരെയുള്ള ലേലത്തുകയുടെ എല്ലാ റെക്കോഡുകളും തരകര്‍ത്ത് 18.5 കോടിക്കാണ് സാം കറെനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.

ഇത്തവണ 10 ടീമുകളും ശക്തമായ ടീമുമായി എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. ഇത്തവണത്തെ എക്‌സ് ഫാക്ടര്‍ താരങ്ങളെ പരിഗണിച്ചുള്ള ബെസ്റ്റ് പ്ലേയിങ് 11 പരിശോധിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും?. ഓരോ ടീമില്‍ നിന്ന് ഓരോ എക്‌സ് ഫാക്ടര്‍ താരങ്ങളെ പരിഗണിച്ചുള്ള പ്ലേയിങ് 11 ഇതാ

ബെന്‍ സ്‌റ്റോക്‌സ്, അമാന്‍ ഹക്കിം ഖാന്‍

ബെന്‍ സ്‌റ്റോക്‌സ്, അമാന്‍ ഹക്കിം ഖാന്‍

സിഎസ്‌കെയുടെ എക്‌സ് ഫാക്ടര്‍ താരമായി ബെന്‍ സ്റ്റോക്‌സിനെ പരിഗണിക്കാം. ഇത്തവണ സിഎസ്‌കെ സ്വന്തമാക്കിയ സ്റ്റോക്‌സ് മാച്ച് വിന്നറായ താരമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും അദ്ദേഹം മാച്ച് വിന്നറാണ്. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് ചാമ്പ്യന്മാരാക്കിയാണ് സ്റ്റോക്‌സിന്റെ വരവ്.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ എക്‌സ് ഫാക്ടര്‍ താരമായി അമാന്‍ ഹക്കിം ഖാനെ പരിഗണിക്കാം. ശര്‍ദുല്‍ ഠാക്കൂറുമായി ഡല്‍ഹി കൈമാറ്റം ചെയ്ത താരമാണ് അമാന്‍. ഇത്തവണ ഇംപാക്ട് താരമെന്ന നിലയില്‍ ഡല്‍ഹി ഉപയോഗിക്കാന്‍ സാധ്യതയുള്ള താരമെന്ന് അമാനെ വിശേഷിപ്പിക്കാം.

Also Read: IND vs SL: ഈ ശ്രീലങ്കന്‍ താരങ്ങളെ കരുതിയിരുന്നോ! ഇന്ത്യക്ക് ഇര്‍ഫാന്റെ മുന്നറിയിപ്പ്, അറിയാം

കെ എസ് ഭരത്, റഹ്‌മാനുല്ല ഗുര്‍ബാസ്, പ്രേരക് മങ്കാദ്

കെ എസ് ഭരത്, റഹ്‌മാനുല്ല ഗുര്‍ബാസ്, പ്രേരക് മങ്കാദ്

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇത്തവണത്തെ എക്‌സ് ഫാക്ടര്‍ താരമെന്ന് കെ എസ് ഭരത്തിനെ വിശേഷിപ്പിക്കാം. വൃദ്ധിമാന്‍ സാഹയുടെ ഫോമിനനുസരിച്ചാവും ഭരത്തിന്റെ അവസരം തീരുമാനിക്കുക. ഓപ്പണറെന്ന നിലയിലോ മൂന്നാം നമ്പറിലോ ഗുജറാത്ത് കളിപ്പിക്കാന്‍ സാധ്യതയുള്ള താരമാണ് ഭരത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ എക്‌സ് ഫാക്ടര്‍ താരമായി മാറാന്‍ കഴിവുള്ള താരമാണ് റഹ്‌മാനുല്ല ഗുര്‍ബാസ്. 21കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വമ്പനടി നടത്തുന്ന താരമാണ്. 152.16 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇത്തവണ അത്ഭുതപ്പെടുത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ഗുര്‍ബാസ്.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഇംപാക്ട് താരമായി ഉപയോഗിക്കാന്‍ സാധ്യതയുള്ള താരമാണ് പ്രേരക് മങ്കാദ്. സൗരാഷ്ട്രക്കാരനായ ഓള്‍റൗണ്ടര്‍ ഫിനിഷറെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ്. ലഖ്‌നൗ 11 പ്രേരക് ഇടം പിടിക്കാന്‍ സാധ്യത കൂടുതലാണ്.

കാമറൂണ്‍ ഗ്രീന്‍, സാം കറെന്‍, ജേസന്‍ ഹോള്‍ഡര്‍

കാമറൂണ്‍ ഗ്രീന്‍, സാം കറെന്‍, ജേസന്‍ ഹോള്‍ഡര്‍

മുംബൈ ഇന്ത്യന്‍സിന്റെ എക്‌സ് ഫാക്ടര്‍ താരമാണ് കാമറൂണ്‍ ഗ്രീന്‍. 17.5 കോടിയെന്ന മോഹവിലക്ക് മുംബൈ ഒപ്പം കൂട്ടിയ താരമാണ് ഗ്രീന്‍. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള ഗ്രീനിന് ഐപിഎല്‍ നഷ്ടമാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. എന്തായാലും ഇത്തവണ മുംബൈയുടെ വജ്രായുധം ഗ്രീനാണ്.

പഞ്ചാബ് കിങ്‌സിന്റെ എക്‌സ് ഫാക്ടര്‍ താരം സാം കറെന്‍ തന്നെ. ഐപിഎല്ലില്‍ പഞ്ചാബിനെ ചാമ്പ്യനാക്കി മാറ്റാന്‍ കഴിവുള്ള ഓള്‍റൗണ്ടറാണ് സാം കറെന്‍. ഇംഗ്ലണ്ട് ടി20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനമാണ് സാം കറെന്‍ കാഴ്ചവെച്ചത്.

രാജസ്ഥാന്‍ റോയല്‍സിന്റെ എക്‌സ് ഫാക്ടര്‍ താരം ജേസന്‍ ഹോള്‍ഡറാണ്. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറെ വലിയ പ്രതീക്ഷയോടെയാണ് നിലവിലെ റണ്ണറപ്പുകളായ രാജസ്ഥാന്‍ ഒപ്പം കൂട്ടിയിരിക്കുന്നത്. അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമായിരുന്നു ഹോള്‍ഡര്‍

Also Read: IPL 2023: ഇവരെ എന്തിന് സിഎസ്‌കെ ടീമിലെടുത്തു? ടീമിനൊപ്പം ഫ്‌ളോപ്പായ ആറ് പ്രമുഖരിതാ

അവിനാഷ് സിങ്, ഹെന്റിച്ച് ക്ലാസന്‍, ജോഫ്രാ ആര്‍ച്ചര്‍

അവിനാഷ് സിങ്, ഹെന്റിച്ച് ക്ലാസന്‍, ജോഫ്രാ ആര്‍ച്ചര്‍

ആര്‍സിബി കന്നി കിരീട മോഹത്തോടെയാണ് ഇത്തവണ ഇറങ്ങുന്നത്. ടീമില്‍ സൂപ്പര്‍ താരങ്ങളേറെയുള്ള ടീമാണ് ആര്‍സിബി. എന്നാല്‍ അവിനാഷ് സിങ്ങാവും ഇത്തവണ ടീമിന്റെ എക്‌സ് ഫാക്ടര്‍. വ്യത്യസ്തമായ ബൗളിങ് ആക്ഷനുള്ള താരമാണ് അവിനാഷ് സിങ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ എക്‌സ് ഫാക്ടര്‍ താരമായി മാറാന്‍ കഴിവുള്ള താരമാണ് ഹെന്‍ റിച്ച് ക്ലാസന്‍. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഫിനിഷറെന്ന നിലയില്‍ തിളങ്ങാന്‍ കരുത്തുള്ളവനാണ്. ഫോമിലേക്കെത്തിയാല്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാനായേക്കും.

മുംബൈ ഇന്ത്യന്‍സിന്റെ എക്‌സ് ഫാക്ടര്‍ ബൗളറായി ഇത്തവണ ജോഫ്രാ ആര്‍ച്ചറും എത്തിയേക്കും. ബുംറ-ആര്‍ച്ചര്‍ പേസ് കൂട്ടുകെട്ടിന്റെ ഐപിഎല്ലിലെ പ്രകടനം എങ്ങനെയാവുമെന്ന് കാത്തിരുന്ന് കാണാം.

Story first published: Tuesday, January 3, 2023, 17:52 [IST]
Other articles published on Jan 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+