Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഇനി 'കളി മാറും', നോബോളും വൈഡും റിവ്യു ചെയ്യാം! ചരിത്ര മാറ്റം ഈ സീസണില്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഈ മാസം 31ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണയും 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിനായി ടീമുകളെല്ലാം അവസാന ഘട്ട പരിശീലനത്തിലേക്ക് കടന്നുകഴിഞ്ഞു.

ഇത്തവണ കൂടുതല്‍ കാര്യക്ഷമമായും കൃത്യതയോടെയും ഐപിഎല്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസി ഐ. ഇതിന്റെ ഭാഗമായി ഏറെ നാളുകളായി തര്‍ക്ക വിഷയമായിരുന്ന കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാനൊരുങ്ങുകയാണ് ബിസിസി ഐ.

അവസാന സീസണ്‍വരെ വിക്കറ്റ് റിവ്യൂചെയ്യാന്‍ മാത്രമായിരുന്നു ഡിആര്‍എസ് അനുവദിക്കപ്പെട്ടിരുന്നത്. നോബോളും വൈഡും പലപ്പോഴും തര്‍ക്ക വിഷയമാകാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ അംപയറുടെ തീരുമാനമായിരുന്നു അന്തിമം. ഇപ്പോഴിതാ ഈ സീസണ്‍ മുതല്‍ റിവ്യൂ നിയമത്തില്‍ ചരിത്ര മാറ്റം കൊണ്ടുവരാനൊരുങ്ങുകയാണ് ബിസിസിഐ.

വൈഡും നോബോളും റിവ്യൂ ചെയ്യാം

വൈഡും നോബോളും റിവ്യൂ ചെയ്യാം

ഈ സീസണ്‍ മുതല്‍ വൈഡും നോബോളും റിവ്യൂവില്‍ ഉള്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസി ഐ. ഈ സീസണ്‍ മുതല്‍ ഇത് നടപ്പിലാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ബിസിസി ഐ നടത്തിയിട്ടില്ല.

ഈ നിയമം നടപ്പിലായാല്‍ അത് ചരിത്രപരമായി മാറുമെന്നുറപ്പ്. ഇതിന് മുമ്പ് നിരവധി വിവാദങ്ങളാണ് നോബോളിന്റെയും വൈഡിന്റെയും പേരില്‍ നടന്നിട്ടുള്ളത്. ലാസ്റ്റ് ഓവര്‍ ത്രില്ലറുകളില്‍ പലപ്പോഴും വൈഡും നോബോളും വില്ലനായി മാറുന്നു.

എംഎസ് ധോണിയടക്കം നോബോള്‍ വിവാദത്തിന്റെ പേരില്‍ അംപയറോട് കയര്‍ക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ടീമും നോബോളിന്റെ പേരില്‍ അംപയറോട് തര്‍ക്കിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.

ഫുള്‍ട്ടോസ് പന്തുകളിലാണ് പലപ്പോഴും നോബോള്‍ തര്‍ക്കമുണ്ടാവാറുണ്ട്. ഈ മാറ്റം വന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കാണാനായേക്കും.

Also Read: ISL: ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌കരണം, പണികിട്ടുക കോച്ചിന്! വിലക്കിന് സാധ്യത- അറിയാം

വനിതാ പ്രീമിയര്‍ ലീഗില്‍ നടപ്പിലാക്കി

വനിതാ പ്രീമിയര്‍ ലീഗില്‍ നടപ്പിലാക്കി

പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഈ പുതിയ മാറ്റം നടപ്പിലാക്കിക്കഴിഞ്ഞു. അംപയര്‍ വൈഡും നോബോളും വിളിക്കുന്ന പന്തുകളില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ റിവ്യൂ ചെയ്യാന്‍ അവസരമുണ്ടായിരിക്കും. ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ വനിതാ പ്രീമിയര്‍ ലീഗില്‍ സാധിക്കുന്നുണ്ട്.

വളരെ നല്ലൊരു മാറ്റമായി ഇതിനെ വിശേഷിപ്പിക്കാം. ജേഴ്‌സിയില്‍ തട്ടിപ്പോകുന്ന പന്തില്‍വരെ അംപയര്‍മാര്‍ വൈഡ് വിളിക്കുന്ന സാഹചര്യവും പരിധിയില്‍ കൂടുതല്‍ ഉയര്‍ന്നുവരുന്ന പന്തില്‍ നോബോള്‍ അനുവദിക്കാത്ത സാഹചര്യവുമെല്ലാം ക്രിക്കറ്റില്‍ ഉണ്ടാവാറുണ്ട്.

ഇത് പലപ്പോഴും മത്സരഫലത്തെയും സ്വാധീനിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ റിവ്യു സംവിധാനം ഉണ്ടാകുന്നത് കൂടുതല്‍ കൃത്യതയോടെ മത്സരം നടത്താനും മത്സരത്തിനിടെയിലെ തര്‍ക്കങ്ങള്‍ കുറക്കാനുമുള്ള അവസരം കുറക്കും.

സാങ്കേതികമായി ഇത്രയും വളര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാറ്റം ഐപിഎല്ലില്‍ കൊണ്ടുവരുന്നത് മത്സരത്തിന്റെ മികവ് ഉയര്‍ത്തുമെന്ന് തന്നെ വിലയിരുത്താം.

Also Read: ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍, പക്ഷെ മോശം ക്യാപ്റ്റന്‍- ഇന്ത്യന്‍ താരത്തെക്കുറിച്ച് അക്തര്‍

നോബോള്‍ ആദ്യം റിവ്യു ചെയ്ത് ജെമീമ

നോബോള്‍ ആദ്യം റിവ്യു ചെയ്ത് ജെമീമ

വനിതാ പ്രീമിയര്‍ ലീഗില്‍ നോബോളും വൈഡും റിവ്യു ചെയ്യാനുള്ള അനുമതി വന്നതോടെ ഇത് ആദ്യം ഉപയോഗപ്പെടുത്തുന്ന താരമായത് ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്ററായ ജെമീമ റോഡ്രിഗസാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലായിരുന്നു ഇത്.

ജെമീമ ബാറ്റ് ചെയ്യവെ ആര്‍സിബിയുടെ മേഗന്‍ സ്‌കട്ട് ഫുള്‍ട്ടോസ് എറിയുകയായിരുന്നു. ഇത് ജെമീമ സ്‌ക്വയര്‍ ലെഗില്‍ ബൗണ്ടറിയാക്കി. എന്നാല്‍ ഈ പന്ത് അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ഉയര്‍ന്നിട്ടുണ്ടെന്നും നോബോളാണെന്നും വിലയിരുത്തിയ ജെമീമ നോബോളിന് അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അംപയര്‍ അനുവദിച്ചില്ല.

ഇതോടെ തീരുമാനം റിവ്യുചെയ്യാന്‍ ജെമീമ തീരിമാനിക്കുകയായിരുന്നു. എന്നാല്‍ റിവ്യൂവില്‍ ഇത് നോബോളല്ലെന്ന് വ്യക്തമാവുകയും ചെയ്തു. എന്തായാലും വലിയ സ്വീകാര്യത ലഭിക്കാന്‍ സാധ്യതയുള്ള മാറ്റമായിരിക്കും ഇതെന്നുറപ്പ്.

Story first published: Monday, March 6, 2023, 11:29 [IST]
Other articles published on Mar 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+