For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വിജയികള്‍ ഇവരില്‍ ഒരാള്‍! നാലു ടീമുകളെ പ്രവചിച്ച് ജ്യോതിഷി, വൈറല്‍

IPL

ഐപിഎല്ലിന്റെ 16ാം സീസണിന് അടുത്തയാഴ്ച തുടക്കം കുറിക്കാനിരിക്കെ വിജയികളാവാന്‍ സാധ്യതയുള്ള ടീമുകളെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ജ്യോതിഷി. ഗ്രീന്‍സ്‌റ്റോണ്‍ ലോബോയെന്ന (Greenstone Lobo) പ്രശസ്തനായ ഇന്ത്യന്‍ ജ്യോതിഷിയാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ വിവിധ ടീമുകളുടെയുടെ ഗ്രഹനിലയും നക്ഷത്രവുമെല്ലാം വിലയിരുത്തിയ ശേഷം പ്രവചനം നടത്തിയിരിക്കുന്നത്.

31നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിനു തുടക്കമാവുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ജേതാക്കളായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.

അഞ്ചു തവണ ചാംപ്യന്മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സ്, നാലു തവണ കപ്പുയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ്, നിലവിലെ റണ്ണറപ്പായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയവരൊന്നും ഇത്തവണ കിരീടം നേടില്ലെന്നാണ് ജ്യോതിഷി പ്രവചിച്ചിരിക്കുന്നത്. കൂടാതെ ഗുജറാത്ത് ടൈറ്റന്‍സിനു കിരീടം നിലനിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും സാധ്യത മൂന്നു ടീമിന്

ഏറ്റവും സാധ്യത മൂന്നു ടീമിന്

ഇത്തവണ ഏറ്റവുമധികം കിരീട സാധ്യതയുള്ളത് മൂന്നു ടീമുകള്‍ക്കാണെന്നാണ് ജ്യോതിഷി ഗ്രീന്‍സ്‌റ്റോണ്‍ ലോബോ പ്രവച്ചിരിക്കുന്നത്. ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ഫഫ് ഡുപ്ലെസിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവയാണ് ഈ ടീമുകള്‍.

മൂന്നാംസ്ഥാനത്തു അദ്ദേഹം പറഞ്ഞിരിക്കുന്നത് ആര്‍സിബിയെക്കുറിച്ചാണ്. 1984ല്‍ ജനിച്ച അവരുടെ ക്യാപ്റ്റന്‍ ഡുപ്ലെസിക്കു ഇപ്പോള്‍ സമയം നല്ലതാണ്.

വളരെ മികച്ചൊരു ടീമിനെയാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്. ദിനേശ് കാര്‍ത്തിക്കുള്‍പ്പെടെ ഒരുപാട് നല്ല കളിക്കാര്‍ ആര്‍സിബിയിലുണ്ട്.

വിരാട് കോലി കൂടി ചേരുന്നതോടെ ആര്‍സിബി കൂടുതല്‍ കരുത്തരായി മാറും. ഇതുവരെ ഒരു ഐപിഎല്‍ ട്രോഫി നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത അദ്ദേഹത്തിനു ഇത്തവണ അതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും ജ്യോതിഷി വിശദീകരിച്ചു.

Also Read: IPL 2023: കഴിഞ്ഞ സീസണ്‍ മുതല്‍ ഈ പ്രശ്‌നമുണ്ട്! റോയല്‍സിന്റെ വീക്ക്‌നെസ് യൂസുഫ് പറയുന്നു

ഡല്‍ഹിയും ലഖ്‌നൗവും

ഡല്‍ഹിയും ലഖ്‌നൗവും

രണ്ടാം സ്ഥാനക്കാരായി ജ്യോതിഷി പറഞ്ഞരിക്കുന്നത് ഡല്‍ഹി ക്യാപ്പിറ്റന്‍സിനെക്കുറിച്ചാണ്.കഴിഞ്ഞ സീസണുകളില്‍ ഡിസി ചാംപ്യന്‍മാരാവാതിരിക്കാന്‍ കാരണം നായകന്‍ റിഷഭ് പന്തായിരുന്നു.

എന്നാല്‍ ഇത്തവണ റിഷഭിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായിരിക്കുകയാണ്. 1986ലാണ് വാര്‍ണര്‍ ജനിച്ചത്. മാജിക്കല്‍ വര്‍ഷങ്ങളിലൊന്നാണിത്.

ഒരു ഐപിഎല്‍ കിരീടം അദ്ദേഹം നേരത്തേ ക്യാപ്റ്റനെന്ന നിലയില്‍ നേടിക്കഴിഞ്ഞു. വാര്‍ണറുടെ ഗ്രഹനില നോക്കുകയാണെങ്കില്‍ ഐപിഎല്‍ കിരീടം നേടാനുള്ള സാധ്യതയാണ് കാണുന്നത്.

റിക്കി പോണ്ടിങ് പരിശീലിപ്പിക്കുന്ന ഡിസി ടീം വളരെ മികച്ചതാണ്. ഡിസി ടീമിലെ മൂന്നു താരങ്ങള്‍ 1993ല്‍ ജനിച്ചവരാണ്. ഈ ടീം വളരെ കരുത്തരായിട്ടാണ് കാണുന്നത്. അവര്‍ക്കു ഇത്തവണ കിരീടം തീര്‍ച്ചയായും നേടാന്‍ സാധിക്കുമെന്നും ജ്യോതിഷി വിശദീകരിച്ചു.

രാഹുലിന്റെ ഗ്രഹനില മികച്ചത്

രാഹുലിന്റെ ഗ്രഹനില മികച്ചത്

കെഎല്‍ രാഹുലിന്റെ ഗ്രഹനില വളരെ മികച്ചതാണ്. ഐപിഎല്‍ കിരീടമുയര്‍ത്താന്‍ വളരെ മികച്ച സാധ്യത അദ്ദേഹത്തിനുണ്ട്. മാത്രമല്ല അടുത്ത 10 വര്‍ഷം ക്രിക്കറ്ററെന്ന നിലയില്‍ രാഹുലിനെ സംബന്ധിച്ച് വളരെ മികച്ചതുമാണ്.

ജ്യോതിഷപരമായി നോക്കിയാല്‍ വളരെയധികം ബാലന്‍സുള്ള ടീമാണ് ലഖ്‌നൗവിന്റേത്. അതുകൊണ്ടു തന്നെ അവര്‍ക്കു കിരീടസാധ്യത കൂടുതലാണെന്നും ജ്യോതിഷി കൂട്ടിച്ചേര്‍ത്തു.

Also Read: World Cup 2023: ഇന്ത്യന്‍ ടീം 17-18ലേക്ക് ചുരുക്കി, പുറത്തായവരില്‍ സഞ്ജുവും ഇഷാനും?

നാലാമത്തെ ടീം

നാലാമത്തെ ടീം

ഐപിഎല്ലില്‍ കിരീട സാധ്യതയുള്ള നാലാമത്തെ ടീമായി ജ്യോതിഷി തിരഞ്ഞെടുത്തിരിക്കുന്നത് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ്.

പരിക്കേറ്റ നായകന്‍ ശ്രേയസ് അയ്യര്‍ക്കു ഐപിഎല്ലില്‍ കളിക്കാനാവില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ശ്രേയസിനു കളിക്കാനായില്ലെങ്കില്‍ ഷാക്വിബുല്‍ ഹസനെ കെകെആറിന്റെ നായകനായി നിയമിക്കണം. അദ്ദേഹം ജനിച്ചത് 1987ലാണ്. ഒരു വലിയ ടൂര്‍ണമെന്റ് ജയിക്കാന്‍ ഷാക്വിബിനു കഴിയമെന്നു അദ്ദേഹത്തിന്റെ രാശിയിലുണ്ട്.

ബംഗ്ലാദേശിനായി വലിയ നേട്ടങ്ങള്‍ കുറിക്കാനായില്ലെങ്കിലും ഐപിഎല്ലില്‍ അദ്ദേഹത്തിനു അതു സാധിക്കും.

വളരെ മികച്ചൊരു ടീമിനെയാണ് ഷാക്വിബിനു ലഭിച്ചിരിക്കുന്നത്. കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ സാന്നിധ്യവും കെകെആറിനു മുതല്‍ക്കൂട്ടാണെന്നും ജ്യോതിഷി പറയുന്നു.

Story first published: Thursday, March 23, 2023, 17:54 [IST]
Other articles published on Mar 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+