Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: പ്രതിഭകള്‍, പക്ഷെ മുംബൈ ഒറ്റ മത്സരം പോലും കളിപ്പിച്ചേക്കില്ല! മൂന്ന് പേരിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മുന്നൊരുക്കത്തിലാണ് ടീമുകള്‍. ഇതിന് മുന്നോടിയായി നടന്ന മിനി ലേലം പൂര്‍ത്തിയായി ടീമുകള്‍ പടയൊരുക്കം ശക്തമാക്കിയിരിക്കുകയാണ്. അവസാന സീസണ്‍ പല പ്രമുഖ ടീമുകളെ സംബന്ധിച്ചും നിരാശപ്പെടുത്തുന്നതായിരുന്നു.

അതുകൊണ്ട് തന്നെ ഈ സീസണില്‍ ശക്തമായൊരു തിരിച്ചുവരവാണ് ടീമുകള്‍ പദ്ധതിയിടുന്നത്. മുംബൈ ഇന്ത്യന്‍സിലേക്ക് വരുമ്പോള്‍ അവസാന സീസണിലെ അവസാന സ്ഥാനക്കാരായിരുന്നു ടീം. അഞ്ച് തവണ ചാമ്പ്യന്മാരായ നിരയാണെങ്കിലും ആ പേരിനൊത്ത് ഉയരാനായില്ല.

അതുകൊണ്ട് തന്നെ ശക്തമായ തിരിച്ചുവരവാണ് മുംബൈ ഇത്തവണ പദ്ധതിയിടുന്നത്. ജോഫ്രാ ആര്‍ച്ചറുടെ തിരിച്ചുവരവും ലേലത്തില്‍ കാമറൂണ്‍ ഗ്രീനിനെ ഒപ്പം കൂട്ടിയതുമെല്ലാം മുംബൈക്ക് ഇത്തവണ കരുത്തുപകര്‍ന്നേക്കും.

താരസമ്പന്നമായ മുംബൈ നിരയില്‍ ഇത്തവണ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ചില താരങ്ങള്‍ക്ക് ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറായ അര്‍ജുന്‍ അവസാന മൂന്ന് സീസണുകളിലായി മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടെങ്കിലും ഒരു മത്സരം പോലും കളിച്ചിട്ടില്ല.

ഇത്തവണയും മുംബൈക്കൊപ്പമാണ് അര്‍ജുനുള്ളത്. അവസരം അര്‍ഹിക്കുന്ന താരമാണ് അര്‍ജുനെങ്കിലും ഈ സീസണിലും മുംബൈയുടെ ബെഞ്ചിലിരിക്കാനാവും അര്‍ജുന് യോഗം. മുംബൈയുടെ പേസ് നിരയില്‍ ഇടം പിടിക്കാന്‍ അര്‍ജുന് പ്രയാസമാണെന്നുറപ്പ്.

23കാരനായ താരം സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ പ്രകടനങ്ങള്‍ മികച്ചതാണ്. മുംബൈ ടീമില്‍ അവസരം കുറഞ്ഞതോടെ ഗോവയിലേക്കെത്തിയ അര്‍ജുന്‍ രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറിയും നേടി.

പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അര്‍ജുനായി. എന്നാല്‍ ജസ്പ്രീത് ബുംറ, ജോഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന മുംബൈയുടെ പേസ് നിരയില്‍ അര്‍ജുന് അവസരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്.

Also Read: IPL 2023: ഇവര്‍ക്ക് ബിസിസിഐ കൂച്ചുവിലങ്ങിടും! എല്ലാ മത്സരവും കളിക്കാനാവില്ല-അഞ്ച് പേര്‍

ഹൃതിക് ഷൊക്കീന്‍

ഹൃതിക് ഷൊക്കീന്‍

അവസാന സീസണിലെ മെഗാ ലേലത്തിലൂടെ മുംബൈ സ്വന്തമാക്കിയ താരമാണ് ഹൃതിക് ഷൊക്കീന്‍. ഓള്‍റൗണ്ടറായ താരത്തിന് അവസാന സീസണിലെ ഐപിഎല്ലില്‍ മുംബൈ അവസരം നല്‍കിയിരുന്നു. അഞ്ച് മത്സരം കളിച്ചെങ്കിലും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനായില്ല.

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയുടെ താരമായ ഷൊക്കീന്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ സ്ഥിരതയോടെ വിക്കറ്റ് വീഴ്ത്താന്‍ ഷൊക്കീന് പ്രയാസമാണ്. അതുകൊണ്ട് തന്നെ മുംബൈ കുമാര്‍ കാര്‍ത്തികേയയുടെ സ്പിന്‍ മികവില്‍ വിശ്വാസം അര്‍പ്പിച്ചേക്കും.

ഷൊക്കീനെ ഭാവി താരമായി മുംബൈ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഷൊക്കീനെ 16ാം സീസണില്‍ ഒരു മത്സരം പോലും മുംബൈ കളിപ്പിക്കാന്‍ സാധ്യതയില്ല.

Also Read: യോയോ ടെസ്റ്റ് വരുന്നു, ഇന്ത്യയുടെ ആരൊക്കെ പരാജയപ്പെടും? ഈ താരങ്ങള്‍ പേടിക്കണം

ട്രിസ്റ്റന്‍ സ്റ്റബ്‌സ്

ട്രിസ്റ്റന്‍ സ്റ്റബ്‌സ്

ദക്ഷിണാഫ്രിക്കയുടെ വമ്പനടിക്കാരനായ താരമാണ് ട്രിസ്റ്റന്‍ സ്റ്റബ്‌സ്. മധ്യനിരയില്‍ അപകടം സൃഷ്ടിക്കാന്‍ കഴിവുള്ള താരത്തെ 2022ല്‍ ടൈമല്‍ മില്‍സിനെ പകരക്കാരനായാണ് മുംബൈ ടീമിലെത്തിച്ചത്. 2023ല്‍ മുംബൈ താരത്തെ നിലനിര്‍ത്തുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും മുംബൈയുടെ പ്ലേയിങ് 11 ലെത്തുക സ്റ്റബ്‌സിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, ജോഫ്ര ആര്‍ച്ചര്‍, ഡെവാള്‍ഡ് ബ്രെവിസ്, ജൈ റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ക്കെല്ലാം മുംബൈ മുഖ്യ പരിഗണന നല്‍കിയേക്കും. അതുകൊണ്ട് തന്നെ വിദേശ താരമായ സ്റ്റബ്‌സിന് മുംബൈയുടെ പ്ലേയിങ് 11 പുറത്തിരിക്കേണ്ടി വന്നേക്കും.

സൂപ്പര്‍ താരങ്ങളിലാര്‍ക്കെങ്കിലും പരിക്ക് ബാധിക്കാത്ത പക്ഷം സ്റ്റബ്‌സിന് സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം.

Story first published: Thursday, January 5, 2023, 9:55 [IST]
Other articles published on Jan 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+