For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇതൊരിക്കും പ്രതീക്ഷിച്ചില്ല, ഷോക്കായി! നിരാശ മറച്ചുവയ്ക്കാതെ ഇന്ത്യന്‍ പേസര്‍

ലേലത്തില്‍ ആരും വാങ്ങിയിരുന്നില്ല

sandeep

ഐപിഎല്ലിന്റെ മിനി ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങാതെ പോയ നിര്‍ഭാഗ്യവാനായ താരങ്ങളിലൊരാളാണ് ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ സന്ദീപ് ശര്‍മ. ദീര്‍ഘകാലമായി ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിനു ലേലത്തില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിയില്‍ നിന്നും വിളി വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ ഒരു ടീം പോലും ശര്‍മയെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല.

ഇങ്ങനെയൊരു തിരിച്ചടി താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്നു മനസ്സിലാവുന്നില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ശര്‍മ. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരങ്ങേറ്റം 2013ല്‍

അരങ്ങേറ്റം 2013ല്‍

2013ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി കളിച്ചായിരുന്നു സന്ദീപ് ശര്‍മയുടെ അരങ്ങേറ്റം. ഉജ്ജ്വല ബൗളിങിലൂടെ തുടക്കത്തില്‍ തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. പവര്‍പ്ലേയിലായിരുന്നു ശര്‍മ ഏറ്റവും മികച്ച പ്രകടനം നടത്തിയിരുന്നത്.

പവര്‍പ്ലേയില്‍ തന്നെ വിക്കറ്റുകളെടുത്ത് ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ ശര്‍മയ്ക്കു സാധിച്ചിരുന്നു. പവര്‍പ്ലേ സ്‌പെഷ്യലിസ്റ്റെന്നു അറിയപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് ഡെത്ത് ഓവറുകളിലെയും ബൗളിങ് മെച്ചപ്പെടുത്തി. അടുത്തിടെ രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മല്‍സരത്തില്‍ ചണ്ഡീഗഡിനായി ഏഴു വിക്കറ്റുകള്‍ ശര്‍മ വീഴ്ത്തിയിരുന്നു.

ഷോക്കും നിരാശയും

ഷോക്കും നിരാശയും

ഐപിഎല്ലില്‍ ദീര്‍ഘകാലം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടും കൊച്ചിയില്‍ നടന്ന കഴിഞ്ഞ ലേലത്തില്‍ തന്നെ ആരും വാങ്ങാതിരുന്നപ്പോള്‍ ഷോക്കും നിരാശയുമാണ് തോന്നിയതെന്നു സന്ദീപ് ശര്‍മ വെളിപ്പെടുത്തി.

എനിക്കു വലിയ ഷോക്കും, നിരാശയുമാണ് അനുഭവപ്പെട്ടത്. എന്തുകൊണ്ടാണ് ഞാന്‍ അണ്‍സോള്‍ഡായതെന്നു അറിയില്ല.
ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ച ടീമുകള്‍ക്കെല്ലാം വേണ്ടി ഞാന്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്.

ഏതെങ്കിലും ടീം എനിക്കു വേണ്ടി ലേലം വിളിക്കുമെന്നു ആത്മാര്‍ഥമായി കരുതിയിരുന്നു. സത്യസന്ധമായി പറഞ്ഞാന്‍ താന്‍ ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സന്ദീപ് ശര്‍മ വിശദമാക്കി.

Also Read: ബംഗ്ലാദേശിനെ തൂത്തുവാരി, പക്ഷെ രാഹുലിനെ ക്യാപ്റ്റനാക്കരുത്! പ്രശ്‌നങ്ങള്‍ അഞ്ചണ്ണം

നന്നായി പെര്‍ഫോം ചെയ്തു

നന്നായി പെര്‍ഫോം ചെയ്തു

ആഭ്യന്തര ക്രിക്കറ്റില്‍ ഞാന്‍ സമീപകാലത്തു നന്നായി പെര്‍ഫോം ചെയ്തിരുന്നു. രഞ്ജി ട്രോഫിയില്‍ അവസാനത്തെ മാച്ചില്‍ ചണ്ഡീഗഡിനായി ഏഴു വിക്കറ്റുകള്‍ ഞാന്‍ വീഴ്ത്തിയിരുന്നു.

കൂടാതെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും ഞാന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നിട്ടും ലേലത്തില്‍ എവിടെയാണ് പിഴവ് സംഭവിച്ചതെന്നു മനസ്സിലാവുന്നില്ലെന്നും സന്ദീപ് ശര്‍മ നിരാശയോടെ പറയുന്നു.

സ്ഥിരതയാര്‍ന്ന പ്രകടനം

സ്ഥിരതയാര്‍ന്ന പ്രകടനം

ബൗളിങില്‍ സ്ഥിരത പുലര്‍ത്താന്‍ ഞാന്‍ എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുണ്ട്. എന്റെ കൈയിലുള്ള ഒരേയൊരു കാര്യവും അതു മാത്രമാണ്. ടീമിലേക്കും തിരഞ്ഞെടുക്കപ്പെടുന്നതും, തിരഞ്ഞെടുക്കപ്പെടാതിരിക്കുന്നതുമൊന്നും എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. ഒരു അവസരം വന്നാല്‍ നല്ലത്, അല്ലെങ്കില്‍ ഞാന്‍ നന്നായി പെര്‍ഫോം ചെയ്യുന്നത് തുടരേണ്ടതുണ്ടെന്നും സന്ദീപ് ശര്‍മ കൂട്ടിച്ചേര്‍ത്തു.

Also Read: IND vs SL: ഇനി സഞ്ജുവില്ലാതെ നടക്കില്ല! നാലു പരമ്പരയും കളിക്കട്ടെ, മുന്‍ താരം പറയുന്നു

114 വിക്കറ്റുകള്‍

114 വിക്കറ്റുകള്‍

ഐപിഎല്ലില്‍ 10 സീസണുകളില്‍ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള സന്ദീപ് ശര്‍മ 114 വിക്കറ്റുകളെടുത്തിട്ടുണ്ട്. 7.77 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്.

ടൂര്‍ണമെന്റിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരില്‍ 13ാം സ്ഥാനത്തും ശര്‍മയുണ്ട്. സഹീര്‍ ഖാന്‍, വിനയ് കുമാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരേക്കാളെല്ലാം കൂടുതല്‍ വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു.

Story first published: Tuesday, December 27, 2022, 10:40 [IST]
Other articles published on Dec 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+