IPL 2023: ആര്‍സിബി ഇത്തവണയെങ്കിലും കപ്പടിക്കുമോ? വീക്ക്‌നെസ് പറഞ്ഞ് മുന്‍ താരം

ഐപിഎല്ലില്‍ പ്രഥമ സീസണ്‍ മുതല്‍ ഇതുവരെ നടന്ന 16 സീസണുകളും മിസ്സാവാതെ കളിച്ചിട്ടും ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മൂന്നു തവണ അവര്‍ കപ്പിനു തൊട്ടരികില്‍ വരെയെത്തിയിരുന്നു. പക്ഷെ ഫൈനലില്‍ പിഴയ്ക്കുകയായിരുന്നു.
വിരാട് കോലിക്കു പകരം കഴിഞ്ഞ സീസണില്‍ ഫഫ് ഡുപ്ലെസി ആര്‍സിബി നായകനായി വന്നിരുന്നു. അദ്ദേഹത്തിനു കീഴില്‍ ടീം പ്ലേഓഫ് വരെയെത്തിയെങ്കിലും അവിടെ കാലിടറുകയായിരുന്നു.
കോലി ബാറ്റിങില്‍ തന്റെ പഴയ ഫോമിലേക്കു മടങ്ങിയെത്തിയത് ഈ സീസണില്‍ ആര്‍സിബിക്കു വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മാത്രമല്ല മിനി ലേലത്തില്‍ ചില പുതിയ താരങ്ങളെ ടീമിലെത്തിക്കാനായതും ആര്‍സിബി ക്യംപിനെ ആവേശത്തിലാക്കുന്നുണ്ട്.
ഈ സാല കപ്പ് നമ്മ്‌ടെയെന്ന തങ്ങളുടെ മുദ്രാവാക്യം ഇത്തവണയെങ്കിലും യാഥാര്‍ഥാമാവുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി ആരാധകര്‍. അതിനിടെ ഇത്തവവണ ആര്‍സിബിയുടെ സാധ്യതയെക്കുറിച്ചും വീക്ക്‌നെസിനെക്കുറിച്ചും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

ടോപ്പ് ത്രീയിലുണ്ടാവില്ല
ഐപിഎല്ലില്‍ ഇത്തവണ ലീഗ് ഘട്ട മല്‍സരങ്ങള്‍ പൂര്‍ത്തിയായാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടോപ്പ് ത്രീയില്‍ ഉണ്ടാവില്ലെന്ന കാര്യം ഉറപ്പാണെന്നു ആകാശ് ചോപ്ര പ്രവചിക്കുന്നു.
ഈ ആര്‍സിബി ടീം പ്ലേഓഫിലേക്കു യോഗ്യത നേടേണ്ടവരാണ്. പക്ഷെ ഹോഗ്രൗണ്ടില്‍ കളിക്കുമ്പോഴാണ് അവരുടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
നിഷ്പക്ഷ വേദികളില്‍ കളിക്കുമ്പോള്‍ ആര്‍സിസി ശരിക്കുമൊരു ഗണ്‍ (gun) ടീം തന്നെയാണ്. വ്യത്യസ്തമായ വെല്ലുവിളിയായിരിക്കും ആര്‍സിബിക്കു നേരിടുക.
അവര്‍ നാലു മുതല്‍ ആറു വരെ ഏതു സ്ഥാനത്തും ലീഗ് ഘട്ടത്തില്‍ ഫിനിഷ് ചെയ്‌തേക്കാം. പക്ഷെ അവര്‍ക്കു ടോപ്പ് ത്രീയില്‍ ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്നും ചോപ്ര നിരീക്ഷിച്ചു.
Also Read: IPL 2023: പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ഇവരിലൊരാള്‍? ചാറ്റ്ജിപിടിയുടെ പ്രവചനം അറിയാം

ബൗളര്‍മാരുടെ പ്രകടനം
ബൗളര്‍മാരുടെ പ്രകടനം ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരിക്കുമെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
ആര്‍സിബി എങ്ങോട്ടു പോവണമെന്നു തീരുമാനിക്കുക ബൗളര്‍മാരായിക്കും. കാരണം ബാറ്റിങ് ഏറെക്കുറെ എല്ലാ കടമ്പയും കടക്കാന്‍ ശേഷിയുള്ളതാണ്. പ്രത്യേകിച്ചും ഹോംഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ വളരെ ശക്തമാണ്.
ബൗളര്‍മാരില്‍ ആദ്യം പറയേണ്ട പേര് വനിന്ദു ഹസരംഗയുടേതാണ്. അതിനു ശേഷം ജോഷ് ഹേസല്‍വുഡിനു കളിക്കാനാവുമോയെന്നത് വലിയൊരു ചോദ്യചിഹ്നമായി നില്‍ക്കുകയാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ ഹേസല്‍വുഡിനു പരിക്കുപറ്റിയിരുന്നു. ഇതേ തുടര്‍ന്നു ഇന്ത്യക്കെതികേ സമാപിച്ച ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു.
Also Read: IPL 2023: സഞ്ജുവും റോയല്‍സും കപ്പടിക്കുമോ? തുറുപ്പുചീട്ട് ആര്? ശ്രീ പറയുന്നു

വിദേശ ബൗളിങ് ദുര്‍ബലം
ജോഷ് ഹേസല്‍വുഡിനെ മാറ്റിനിര്‍ത്തിയാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിദേശ ബൗളര്‍മാരുടെ നിര ദുര്‍ബലമാണെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയക്കു വേണ്ടി നിലവില്‍ ഹേസല്‍വുഡ് കളിക്കുന്നില്ല. അതുകൊണ്ടു തന്നെ ഐപിഎല്ലിലെ തുടക്കത്തിലെ മല്‍സരങ്ങളില്‍ അദേഹം ആര്‍സിബിക്കു വേണ്ടിയും കളിച്ചേക്കില്ല.
ഹേസല്‍വുഡ് കളിച്ചില്ലെങ്കില്‍ ടീമിന്റെ വിദേശ പേസ് ബൗളര്‍മാരുടെ നിര അത്ര മികച്ചതല്ലെന്നു കാണാം. ജേസണ്‍ ബെറന്‍ഡോര്‍ഫിനെ മുംബൈ ഇന്ത്യന്‍സിനു ആര്‍സിബി വിട്ടുകൊടുക്കുകയും ചെ്തതായും ചോപ്ര വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications