IPL 2023: പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ഇവരിലൊരാള്‍? ചാറ്റ്ജിപിടിയുടെ പ്രവചനം അറിയാം

ഐപിഎല്‍ പൂരത്തിനു അടുത്തയാഴ്ച കൊടിയേറുകയാണ്. 31നു നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയമാണ് ഈ സൂപ്പര്‍ പോരിനു വേദിയാവുക.
തുടര്‍ന്നുള്ള രണ്ടു മാസത്തോളം ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിലേക്ക് ആയിരിക്കും. 74 മല്‍സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 10 വേദികളാണ് ഇവയ്ക്കു ആതിഥേയത്വം വഹിക്കുക.
2019നു ശേഷം ഹോം- എവേ രീതിയില്‍ മല്‍സരങ്ങള്‍ നടക്കുന്ന ആദ്യ സീസണെന്ന പ്രത്യേകത ഈ ഈ ടൂര്‍ണമെന്റിനുണ്ട്. 2020, 21 സീസണുകളില്‍ വിദേശത്തായിരുന്നു മല്‍സരങ്ങള്‍. കഴിഞ്ഞ തവണ ഇന്ത്യയിലെ ചില വേദികളിലേക്കു മല്‍സരങ്ങള്‍ ഒതുക്കുകയും ചെയ്തിരുന്നു.
ടൂര്‍ണമെന്റിനു മുമ്പ് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കു പ്ലാറ്റ്‌ഫോമായ ചാറ്റ്ജിപിടി (chatgpt). പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ആര്‍ക്കാവുമെന്നാണ് ചാറ്റ്ജിപിടി പ്രവചിച്ചത്.

എട്ടു പേരുടെ ലിസ്റ്റ്
ഐപിഎല്ലിന്റെ പുതിയ സീസണിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആരാവുമെന്ന ചോദ്യത്തിനു എട്ടു പേരുള്‍പ്പെട്ട സാധ്യതാ ലിസ്റ്റാണ് ചാറ്റ്ജിടിപി പുറത്തുവിട്ടിരിക്കുന്നത്.ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍ റോയല്‍ ചാലഞ്ചേഴ്‌സ് മുന്‍ നായകനും ഇന്ത്യന്‍ റണ്‍ മെഷീനുമായ വിരാട് കോലിയാണ്.
ഒരു എഐ ഭാഷാ മോഡലെന്ന നിലയില്‍ ഭാവി എനിക്കു കൃത്യമായി പ്രവചിക്കാന്‍ സാധിക്കില്ല.
എങ്കിലും മുന്‍കാല പ്രകടനങ്ങളുടെയും നിലവിലെ ഫോമിന്റെയും അടിസ്ഥാനത്തില്‍ ഐപിഎല്ലില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവാന്‍ സാധ്യതയുള്ളവരുടെ സ്ഥിതി വിവരക്കണക്കുകള്‍ നല്‍കാനാവുമെന്ന് ആമുഖത്തോടയായിരുന്നു ചാറ്റ് ജിപിടി ചോദ്യത്തിനു മറുപടി നല്‍കിയത്.
Also Read: IPL 2023: മുംബൈയ്ക്കു പ്രതീക്ഷ വേണ്ട! പ്ലേഓഫിലെത്തുക കടുപ്പം, പ്രവചനവുമായി മുന്‍ താരം

ലിസ്റ്റില്‍ സഞ്ജുവും
വിരാട് കോലിയെക്കൂടാതെ മുംബൈ ഇന്ത്യന്‍സ് ക്യാപറ്റന്‍ രോഹിത് ശര്‍മ, മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ (പരിക്കു കാരണം കളിക്കില്ല), ഗുജറാത്ത് ടൈറ്റന്‍സിന്റെ റാഷിദ് ഖാന്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മന്‍ ഗില്‍, രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷാ എന്നിവരാണ് ചാറ്റിജിപിടിയുടെ ലിസ്റ്റിലെ മറ്റുള്ളവര്‍.
ഈ താരങ്ങള്‍ മുന്‍ കാലങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയും വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ളവരുമാണ്.
പക്ഷെ അപ്രവചനീയമായ ഗെയിമാണ് ക്രിക്കറ്റ്. തങ്ങളുടേതായ ദിവസം ഏതൊരു താരത്തിനും അസാധാരണ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയും.
അതുകൊണ്ടു തന്നെ ആരായിരിക്കും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുകയെന്നു കാണുന്നത് ആവേശകരമാണെന്നും ചാറ്റ്ജിടിയുടെ മറുപടിയില്‍ വിശദീകരിച്ചു.
Also Read: IPL 2023: ബൗളര്‍മാരെ തല്ലിയൊതുക്കും! ഇവരെ പേടിക്കണം, എസ്ആര്‍എച്ചിലെ വെടിക്കെട്ടുകാര്‍

കഴിഞ്ഞ സീസണില്‍ ബട്‌ലര്‍
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഒാപ്പണറുമായ ജോസ് ബട്‌ലര്‍ക്കായിുന്നു.
ടോപ്‌സ്‌കോര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയായ അദ്ദേഹം ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.
863 റണ്‍സായിരുന്നു റോയല്‍സിനായി ബട്‌ലര്‍ അടിച്ചെടുത്തത്. നാലു വീതം സെഞ്ച്വറികളും ഫിഫ്‌റികളും ഉള്‍പ്പെടെയായിരുന്നു ഇത്.
ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സന്‍ (രണ്ട്), വെസ്റ്റ് ഇന്‍ഡീസിന്റെ സുനില്‍ നരെയ്ന്‍ (രണ്ട്) എ്ന്നിവരാണ് ഒന്നിലേറെ തവണ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയിട്ടുള്ള താരങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications