
താരങ്ങളെ ഒഴിവാക്കിയതല്ല പ്രശ്‌നം
മുംബൈ ഇന്ത്യന്‍സ് ഈ സീസണിന് മുമ്പായി താരങ്ങളെ ഒഴിവാക്കിയതല്ല പ്രശ്‌നം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ടീമിന്റെ പ്ലേയിങ് 11 ഉള്‍പ്പെട്ടവരായിരുന്നു ഇതില്‍ ചിലര്‍. അതുകൊണ്ട് തന്നെ ലേലത്തില്‍ ചില താരങ്ങളെ മുംബൈക്ക് സ്വന്തമാക്കേണ്ടതായുണ്ട്.
പ്രധാനമായും സ്പിന്നര്‍മാരും ഓള്‍റൗണ്ടര്‍മാരുമാണ്-ആകാശ് ചോപ്ര പറഞ്ഞു. മുംബൈ മെഗാ ലേലത്തില്‍ വലിയ അഴിച്ചുപണിക്ക് മുതിര്‍ന്നിരുന്നു. ഇതിന്റെ തിരിച്ചടിയാണ് അവസാന സീസണില്‍ ലഭിച്ചതും. ഇതില്‍ നിന്നും കരകയറുക മുംബൈക്ക് എളുപ്പമാവില്ലെന്നുറപ്പ്.
Also Read: IND vs SL T20: ശുബ്മാന്‍-ഇഷാന്‍ ഓപ്പണിങ്, സൂര്യ നാലാമന്‍! സഞ്ജുവില്ല, സാധ്യതാ 11 ഇതാ

സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ വേണം
മുംബൈ ഇന്ത്യന്‍സിന്റെ ചരിത്രം പരിശോധിച്ചാല്‍ എല്ലാ സമയത്തും മികച്ച സ്പിന്നര്‍മാര്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ടീമിലേക്ക് നോക്കുമ്പോള്‍ പ്രധാന പ്രശ്‌നമായി കാണുന്നത് മികച്ച സ്പിന്നര്‍മാരുടെ അഭാവമാണ്.
ഹൃതിക് ഷൊക്കീനാണ് മുംബൈയുടെ നിലവിലെ പ്രധാന സ്പിന്നര്‍. യുവതാരത്തെ മാത്രം വിശ്വസിച്ച് മുന്നോട്ട് പോവുക മുംബൈക്ക് എളുപ്പമല്ല. ലേലത്തില്‍ മികച്ച സ്പിന്നര്‍മാരെ മുംബൈ കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
'ഇന്ത്യന്‍ സ്പിന്നര്‍മാരുടെ അഭാവം മുംബൈയുടെ പ്രശ്‌നമാണ്. മായങ്ക് മാര്‍ക്കണ്ഡെ, അമിത് മിശ്ര, പീയൂഷ് ചൗള, ശ്രേയസ് ഗോപാല്‍ എന്നിവരിലൊരാളെ മുംബൈ ലേലത്തില്‍ സ്വന്തമാക്കേണ്ടതാണ്.
എന്നാല്‍ നിലവില്‍ കളിച്ച് മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന സ്പിന്നര്‍ ലേലത്തില്ല. അതുകൊണ്ട് തന്നെ ഒരു താരത്തെ നോട്ടമിട്ട് മുംബൈ മുന്നോട്ട് പോകേണ്ടതാണ്'- ആകാശ് കൂട്ടിച്ചേര്‍ത്തു.

മികച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരില്ല
മുംബൈ ഇന്ത്യന്‍സ് 2022ലെ മെഗാ ലേലത്തിന് മുമ്പ് ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരെ ഒരുമിച്ച് ഒഴിവാക്കിയത് മുംബൈ കാട്ടിയ വലിയ മണ്ടത്തരമാണ്. കൂടാതെ ഈ സീസണിന് തൊട്ടുമുമ്പായി കറെന്‍ പൊള്ളാര്‍ഡ് വിരമിക്കുകയും ചെയ്തു.
ഇതോടെ വലിയ വിടവാണ് മുംബൈയിലുണ്ടായിരിക്കുന്നത്. ഇത് നികത്താന്‍ നിലവില്‍ മുംബൈ നിരയിലാരുമില്ല. ലേലത്തില്‍ മികച്ചൊരു ഇന്ത്യക്ക് സ്വന്തമാക്കേണ്ടതായുണ്ട്. എന്നാല്‍ പേഴ്‌സില്‍ അധികം പണമില്ല. 20.55 കോടി ശേഷിക്കുന്ന മുംബൈക്ക് ബെന്‍ സ്‌റ്റോക്‌സിനെ സ്വന്തമാക്കുക കടുപ്പം.
സാം കറെന്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരെ നോട്ടമിട്ടാലും വലിയ തുക മുടക്കേണ്ടി വരും. അതുകൊണ്ട് തന്നെ മുംബൈക്ക് ലേലത്തെ കരുതലോടെ നേരിടേണ്ടതായുണ്ട്.
Also Read: IPL 2023: 2022ല്‍ അവസാനക്കാര്‍, ഇത്തവണ മുംബൈക്ക് കപ്പടിക്കാന്‍ എന്താണ് വേണ്ടത്? അറിയാം

ആര്‍ച്ചറുടെ തിരിച്ചുവരവ് കരുത്ത്
ഇത്തവണ മുംബൈ ഇന്ത്യന്‍സിന് കരുത്ത് പകരുന്നത് ജോഫ്രാ ആര്‍ച്ചറുടെ മടങ്ങിവരവാണ്. മെഗാ ലേലത്തില്‍ മുംബൈ ടീമിലെത്തിച്ച ആര്‍ച്ചര്‍ക്ക് പരിക്കിനെത്തുടര്‍ന്ന് അവസാന സീസണില്‍ കളിക്കാനായിരുന്നില്ല.
എന്നാല്‍ ഇത്തവണ ആര്‍ച്ചര്‍ കളിക്കുമെന്നുറപ്പ്. ജസ്പ്രീത് ബുംറ, ജോഫ്രാ ആര്‍ച്ചര്‍ പേസ് കൂട്ടുകെട്ട് മുംബൈക്ക് കരുത്തുപകരുമെന്നുറപ്പ്. എന്നാല്‍ രോഹിത് ശര്‍മയുടെ തുടര്‍ച്ചയായുള്ള പരിക്കും മോശം ഫോമും മുംബൈക്ക് തിരിച്ചടിയാണ്.
മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെയും ലേലത്തില്‍ മുംബൈ സ്വന്തമാക്കേണ്ടതായുണ്ട്. രോഹിത്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ ആശ്രയിച്ചാവും മുംബൈയുടെ ബാറ്റിങ് നിരയുടെ കുതിപ്പ്. പൊള്ളാര്‍ഡിന് പകരം ടിം ഡേവിഡിനെയാവും ഫിനിഷര്‍ റോളില്‍ മുംബൈ കളത്തിലിറക്കുക.


Click it and Unblock the Notifications
