IPL 2023: ലേലത്തിന് രജിസ്റ്റര്‍ ചെയ്ത് 991 താരങ്ങള്‍! രഹാനെ പകുതിവിലയ്ക്ക്, 21 പേര്‍ക്ക് 2 കോടി
ഈ മാസം 23നു കൊച്ചിയില്‍ നടക്കാനിരിക്കുന്ന താരലേലത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 991 കളിക്കാര്‍. ഇതില്‍ 21 പേരുടെ അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ടു കോടി അടിസ്ഥാന വിലയിട്ടിരിക്കുന്ന കളിക്കാരില്‍ ഇന്ത്യയുടെ ഒരാള്‍ പോലുമില്ലെന്നത് ശ്രദ്ധേയമാണ്. ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയുള്ള 21 പേരും വിദേശ താരങ്ങളാണ്.
ഇക്കൂട്ടത്തിലെ പ്രധാന കളിക്കാര്‍ ന്യൂസിലാഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍മാരായ ബെന്‍ സ്‌റ്റോക്ക്‌സ്, സാം കറെന്‍ എന്നിവരാണ്. എന്നാല്‍ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവര്‍ ലേലത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടില്ല. മിനി താരലേലമാണ് ഇത്തവണ നടക്കാനിരിക്കുന്നത്.

വില കുറച്ച് രഹാനെ, ഇഷാന്ത്
താരമൂല്യം കുറഞ്ഞു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മുന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെ, മുന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ എന്നിവരെല്ലാം ലേലത്തില്‍ തങ്ങളുടെ വില കുറച്ചിട്ടുണ്ട്. ഇന്ത്യക്കായി കളിച്ച 19 കളിക്കാരാണ് ലേലത്തിനുള്ളത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ നയിച്ച മായങ്ക് അഗര്‍വാളും ഇക്കൂട്ടത്തിലുണ്ട്.
കഴിഞ്ഞ ലേലത്തില്‍ ഒരു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന രഹാനെ ഇതു 50 ലക്ഷമാക്കി കുറച്ചിട്ടുണ്ട്. ഇഷാന്തിന്റെ വില 75 ലക്ഷമാണ്. മായങ്കിനെ വാങ്ങാന്‍ ഒരു കോടി മുടക്കണം. ഇംഗ്ലണ്ടിന്റെ മുന്‍ ടെസ്റ്റ് നായകന്‍ ജോ റൂട്ട് ഒരു കോടി രൂപയ്ക്കാണ് രജിസ്റ്റര്‍ ചെയ്തത്.

രണ്ടു കോടി അടിസ്ഥാന വിലയിട്ടവര്‍
നതാന്‍ കൂള്‍ട്ടര്‍ നൈല്‍ (ഓസ്‌ട്രേലിയ), കാമറോണ്‍ ഗ്രീന്‍ (ഓസ്‌ട്രേലിയ), ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ), ക്രിസ് ലിന്‍ (ഓസ്‌ട്രേലിയ), ടോം ബാന്റണ്‍ (ഇംഗ്ലണ്ട്), സാം കറെന്‍ (ഇംഗ്ലണ്ട്), ക്രിസ് ജോര്‍ഡന്‍ (ഇംഗ്ലണ്ട്), ടൈമല്‍ മില്‍സ് (ഇംഗ്ലണ്ട്), ജിമ്മി നീഷാം (ന്യൂസിലാന്‍ഡ്), കെയ്ന്‍ വില്ല്യംസന്‍ (ന്യൂസിലാന്‍ഡ്), റൈലി റൂസ്സോ (സൗത്താഫ്രിക്ക), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (സൗത്താഫ്രിക്ക), ആഞ്ചലോ മാത്യൂസ് (ശ്രീലങ്ക), നിക്കോളാസ് പൂരന്‍ (വെസ്റ്റ് ഇന്‍ഡീസ്), ജേസണ്‍ ഹോള്‍ഡര്‍ (വെസ്റ്റ് ഇന്‍ഡീസ്).
Also Read: ആ സിക്‌സുകള്‍ ഹാര്‍ദിക്കോ, ഡിക്കെയോ അടിച്ചാല്‍ സഹിക്കില്ല! കോലി ആയതില്‍ വിഷമമില്ല

1.5 കോടി അടിസ്ഥാനവിലയുള്ളവര്‍
ഷോണ്‍ അബോട്ട്, റിലേ മെറെഡിത്ത്, ജൈ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ (എല്ലാവരും ഓസ്‌ട്രേലിയ), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദശ്), ഹാരി ബ്രൂക്ക്, വില്‍ ജാക്‌സ്, വില്‍ ജാക്‌സ്, ഡേവിഡ് മലാന്‍, ജേസണ്‍ റോയ് (എല്ലാവരും ഇംഗ്ലണ്ട്), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്).

ഒരു കോടി അടിസ്ഥാനവിലയുള്ളവര്‍
മായങ്ക് അഗര്‍വാള്‍, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന്‍, മോയ്‌സസ് ഹെന്‍ഡ്രിക്‌സ്, ആന്‍ഡ്രു ടൈ, ജോ റൂട്ട്, ലൂക്ക് വുഡ്, മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്പ്മാന്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കൈല്‍ ജാമിസണ്‍, മാറ്റ് ഹെന്‍ഡ്രി, ടോം ലാതം, ഡാരില്‍ മിച്ചെല്‍, ഹെന്‍ഡ്രിച്ച് ക്ലാസെന്‍, തബ്രെയ്‌സ് ഷാംസി, കുശാല്‍ പെരേര, റോസ്റ്റണ്‍ ചേസ്, റഖീം കോണ്‍വാള്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹുസൈന്‍, ഡേവിഡ് വീസ്സെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications