IPL 2023: ലേലത്തിന് 405 പേര്‍, ചുരുക്കപ്പട്ടിക പുറത്ത്; ഇംഗ്ലീഷ് ആധിപത്യം
ഈ മാസം 23നു കൊച്ചിയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ മിനി താരലേലത്തിന്റെ ചുരുക്കപ്പട്ടിക ബിസിസിഐ പുറത്തുവിട്ടു. 991 കളിക്കാരായിരുന്നു നേരത്തേ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇവരില്‍ പകുതിയിലധികം പേരെ ഒഴിവാക്കി 405ലേക്കു പട്ടിക ചുരുക്കിയിരിക്കുകയാണ്.
ബിസിസിഐയുടെ ലിസ്റ്റില്‍ 369 കളിക്കാണ് ലേലത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഫ്രാഞ്ചൈസികളുടെ അപേക്ഷയെ തുടര്‍ന്നു 36 പേരെക്കൂടി ഇതിലേക്കു ഉള്‍ക്കൊള്ളിക്കുകയായിരുന്നു. ഇതോടെയാണ് കളിക്കാരുടെ എണ്ണം 405ലെത്തിയത്.

വാങ്ങാനാവുക 87 പേരെ മാത്രം
405 കളിക്കാര്‍ മിനി ലേലത്തില്‍ വില്‍പ്പനയ്ക്കുണ്ടാവുമെങ്കിലും ഇവരില്‍ പത്തു ഫ്രാഞ്ചൈസികള്‍ക്കും കൂടി വാങ്ങാന്‍ സാധിക്കുക 87 പേരെ മാത്രമായിരിക്കും. ബാക്കിയുള്ളവരുടെയെല്ലാം ഐപിഎല്‍ മോഹം അസ്തമിക്കുകയും ചെയ്യും.
ആകെയുള്ള 405 താരങ്ങളില്‍ 273 പേര്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരാണ്. ശേഷിച്ച 132 പേരാണ് വിദേശ താരങ്ങള്‍. ഇതില്‍ തന്നെ നാലു പേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

രണ്ടു കോടി അടിസ്ഥാന വില
ലേലത്തില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വില രണ്ടു കോടി രൂയാണ്. ഈ സ്ലോട്ടിലെ 19 പേരും വിദേശ കളിക്കാരാണ്. 1.5 കോടി അടിസ്ഥാന വിലയുള്ള രണ്ടാമത്തെ കാറ്റഗറിയിലുള്ളത് 11 താരങ്ങളാണ്.
ഒരു കോടി അടിസ്ഥാന വിലയുള്ള കളിക്കാരുടെ സ്ലോട്ടില്‍ 20 താരങ്ങളുണ്ട്. പഞ്ചാബ് കിങ്‌സിന്റെ മുന്‍ നായകന്‍ മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ എന്നിവര്‍ ഈ വിഭാഗത്തിലുണ്ട്.
Also Read:'ഒരേയൊരു യുവരാജ്', മറ്റാര്‍ക്കുമില്ലാത്ത യുവിയുടെ അഞ്ച് ലോക റെക്കോഡുകള്‍ അറിയാം

ഇംഗ്ലണ്ടിനു മുന്‍തൂക്കം
വിദേശ താരങ്ങളില്‍ ഏറ്റവുമധികം പേര്‍ ലേലത്തിനുള്ളത് ഇംഗ്ലണ്ടില്‍ നിന്നാണ്. അവരുടെ 27 കളിക്കാര്‍ വ്യത്യസ്ത സ്ലോട്ടുകളിലായി ഉള്‍പ്പെട്ടിട്ടുണ്ട്. 22 താരങ്ങളുള്ള സൗത്താഫ്രിക്കയ്ക്കാണ് രണ്ടാംസ്ഥാനം. 21 താരങ്ങളുമായി ഓസ്‌ട്രേലിയ മൂന്നാമതും നില്‍ക്കുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ 20 പേര്‍ ലേലത്തിനുണ്ട്.
അഫ്ഗാനിസ്താന്റെ അല്ലാ മുഹമ്മദാണ് ഏറ്റവും പ്രായം കുറഞ്ഞ താരം. താരത്തിനു 15 വയസ്സ് മാത്രമേയുള്ളൂ. പ്രായം കൂടിയ താരം 40 കാരനായ ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ അമിത് മിശ്രയാണ്.
Also Read:ധവാനും സൂര്യയുമില്ല, രാഹുല്‍ അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11മായി ആകാശ് ചോപ്ര

ഓരോ സെറ്റിലുമുള്ള കളിക്കാര്‍
മിനി ലേലത്തിലെ ആദ്യ സെറ്റിലുള്ളത് ഇന്ത്യയുടെ മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ, ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ജോ റൂട്ട്, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍, സൗത്താഫ്രിക്കയുടെ റൈലി റൂസ്സോ എന്നിവരാണ്.
രണ്ടാം സെറ്റ്- സാം കറെന്‍, കാമറോണ്‍ ഗ്രീന്‍, ഷാക്വിബുല്‍ ഹസന്‍, ജേസണ്‍ ഹോള്‍ഡര്‍, സിക്കന്തര്‍ റസ്സ, ഒഡെയ്ന്‍ സ്മിത്ത്, ബെന്‍ സ്‌റ്റോക്‌സ്.
മൂന്നാം സെറ്റ്- ടോം ബാന്റണ്‍, ലിറ്റണ്‍ ദാസ്, ഹെന്‍ഡ്രിച്ച് ക്ലാസെന്‍, കുശാല്‍ മെന്‍ഡിസ്, നിക്കോളാസ് പൂരന്‍, ഫില്‍ സാള്‍ട്ട്.
നാലാം സെറ്റ്- ക്രിസ് ജോര്‍ഡന്‍, ആദം മില്‍നേ, ജൈ റിച്ചാര്‍ഡ്‌സന്‍, ഇഷാന്ത് ശര്‍മ, റീസ് ടോപ്ലെ, ജയദേവ് ഉനാട്കട്ട്.

ഫ്രാഞ്ചൈസികള്‍ക്കു വാങ്ങാവുന്നവര്‍
ലേലത്തില്‍ ഏറ്റവുമധികം കളിക്കാരെ വാങ്ങാന്‍ സാധിക്കുക സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ്. 13 താരങ്ങളെ അവര്‍ക്കു പുതുതായി ടീമിലെത്തിക്കാം. കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് (11), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (10) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഏറ്റവും കുറവ് ഒഴിവുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സിലാണ്. വെറും അഞ്ചു പേരെ മാത്രമേ അവര്‍ക്കു വാങ്ങാന്‍ സാധിക്കുകയുള്ളൂ.
പഴ്‌സില്‍ കൂടുതല്‍ തുക ബാക്കിയുള്ളത് ഹൈദരാബാദിനാണ്. 42.25 കോടി രൂപ അവര്‍ക്കു ലേലത്തില്‍ ചെലവഴിക്കാന്‍ കഴിയും. ലഖ്‌നൗ (23.35 കോടി), മുംബൈ ഇന്ത്യന്‍സ് (20.55 കോടി), ചെന്നൈ (20.45) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications