Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഒരു ബോളിന്റെ വില 4.46 ലക്ഷം! ബുംറയ്ക്കും മുകളില്‍ റാഷിദ്- ഇതാ ടോപ്പ് ഫൈവ്

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ബാറ്റര്‍മാര്‍ക്കു മാത്രമല്ല ചില ബൗളര്‍മാര്‍ക്കും മെഗാ ലേലത്തില്‍ വന്‍ ഡിമാന്റായിരുന്നു കണ്ടത്. ലേലത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്ത്യന്‍ സ്വിങ് ബൗളറായിട്ടുള്ള ദീപക് ചാഹറായിരുന്നു. 14 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ മുന്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരികെ വാങ്ങിയത്. പക്ഷെ പരിക്ക് കാരണം ചാഹറിനു പുതിയ സീസണില്‍ കളിക്കാനാവുമോയെന്ന കാര്യം ഇപ്പോള്‍ സംശയത്തിലുമാണ്.

IPL 2022: Top 5 expensive bowlers and their cost per ball in the season

ലേലത്തത്തില്‍ ഇന്ത്യയുടെ നാലു ബൗളര്‍മാര്‍ക്കാണ് 10 കോടി രൂപയിലധികം പ്രതിഫലമായി ലഭിച്ചത്. പുതിയ സീസണിലെ ഏറ്റവും വില കൂടിയ അഞ്ചു ബൗളര്‍മാരേയും അവര്‍ക്കു ലഭിക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ എറിയുന്ന ഓരോ ബോളിനും എത്ര രൂപയായിയിരിക്കും ലഭിക്കുകയെന്നുമറിയാം.

ഹര്‍ഷല്‍ പട്ടേല്‍ (3.19 ലക്ഷം/ ഒരു ബോള്‍)

ഹര്‍ഷല്‍ പട്ടേല്‍ (3.19 ലക്ഷം/ ഒരു ബോള്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കു മടങ്ങിയെത്തിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേലാണ് ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തുള്ളത്. 10.75 കോടിക്കാണ് അദ്ദേഹത്തെ ആര്‍സിബി തിരികെ വാങ്ങിയത്. ഈ തുകയും സീസണില്‍ അദ്ദേഹം ആകെ ബൗള്‍ ചെയ്യാന്‍ സാധ്യതയുള്ള പരമാവധി ഓവറുകളും കണക്കിലെടുക്കുമ്പോള്‍ ഒരു ബോളിന്റെ മൂല്യം 3.19 ലക്ഷമായിരിക്കും.
കഴിഞ്ഞ സീസണില്‍ 32 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായ താരം കൂടിയായിരുന്നു ഹര്‍ഷല്‍. ഈ കാരണത്താല്‍ തന്നെയാണ് 11 കോടിക്കടുത്ത് ചെലവഴിച്ച് അദ്ദേഹത്തെ ആര്‍സിബി തിരിച്ചുകൊണ്ടുവന്നത്. കഴിഞ്ഞ സീസണില്‍ വെറും 20 ലക്ഷം രൂപയ്ക്കായരുന്നു ഹര്‍ഷലിനെ ആര്‍സിബി വാങ്ങിയത്. ഇതാണ് ഒരൊറ്റ സീസണ്‍ കൊണ്ട് 10 കോടിക്കു മുകളിലെത്തിയത്.

ശര്‍ദ്ദുല്‍ ടാക്കൂര്‍ (3.19 ലക്ഷം)

ശര്‍ദ്ദുല്‍ ടാക്കൂര്‍ (3.19 ലക്ഷം)

ഇന്ത്യയുടെ സീം ബൗളിങ് ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ലേലത്തില്‍ 10.75 കോടി രൂപയ്ക്കു വാങ്ങിയത്. കഴിഞ്ഞ സീസണ്‍ വരെ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു. പക്ഷെ സീസണിനു ശേഷം ശര്‍ദ്ദുലിനെ സിഎസ്‌കെ കൈവിട്ടതോടെയാണ് പുതിയ ടീമിലേക്കു വന്നിരിക്കുന്നത്.
നേരത്തേ സിഎസ്‌കെയിലായിരുന്നപ്പോള്‍ മൂന്നു കോടിയില്‍ രൂപയില്‍ താഴെയായിരുന്നു താരത്തിന്റെ പ്രതിഫലം. എന്നാല്‍ ഇത്തവണ അതു 10.75 കോടിയിലെത്തിയിരിക്കുകയാണ്. ഇത് അനുസരിച്ച് ഡിസിക്കു വേണ്ടി എറിയുന്ന ഓരോ ബോളിനും ശര്‍ദ്ദുലിനു ലഭിക്കുക 3.19 ലക്ഷം രൂപയായിരിക്കും. സിഎസ്‌കെയിലെത്തുന്നതിനു മുമ്പ് അദ്ദേഹം പൂനെ, പഞ്ചാബ് എന്നീ ഫ്രാഞ്ചൈസികളുടെയും ഭാഗമായിരുന്നു.

ജസ്പ്രീത് ബുംറ (3.57 ലക്ഷം)

ജസ്പ്രീത് ബുംറ (3.57 ലക്ഷം)

മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനം മാത്രമേയുള്ളൂ. ലേലത്തിനു മുമ്പ് തന്നെ അദ്ദേഹത്തെ മുന്‍ ജേതാക്കളായ മുംബൈ 12 കോടി രൂപയ്ക്കു നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ സീസണ്‍ വരെ ലഭിച്ച ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു 60 ശതമാനം കൂടുതലാണ്.
പുതിയ സീസണില്‍ ലഭിക്കാന്‍ പോവുന്ന 12 കോടി രൂപയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ബുംറയ്ക്കു ഒരു ബോളെറിഞ്ഞാല്‍ ലഭിക്കുന്ന പ്രതിഫലം 3.57 ലക്ഷം രൂപയായിരിക്കും. നിലവില്‍ മുംബൈയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം. മാത്രമല്ല ഫ്രാഞ്ചൈസിക്കായി 100ന് മുകളില്‍ മല്‍സരങ്ങളില്‍ ബുംറ കളിക്കുകയും ചെയ്തിട്ടുണ്ട്.

ദീപക് ചാഹര്‍ (4.16 ലക്ഷം)

ദീപക് ചാഹര്‍ (4.16 ലക്ഷം)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ദീപക് ചാഹര്‍ ജസ്പ്രീത് ബുംറയേക്കാള്‍ മുകളിലാണെന്നതാണ് കൗതുകകരം. സീം ബൗളിങ് ഓള്‍റൗണ്ടറെന്ന നിലയിലേക്കു വളര്‍ക്കുകൊണ്ടിരിക്കന്ന താരം കൂടിയാണ് അദ്ദേഹം. 2018 മുതല്‍ ചാഹര്‍ സിഎസ്‌കെയുടെ ഭാഗമാണ്. 80 ലക്ഷം രൂപയായിരുന്നു അന്നു മുതല്‍ ഒരു സീസണില്‍ അദ്ദേഹത്തിനു ലഭിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ 14 കോടിയായി കുത്തനെ ഉയര്‍ന്നിരിക്കുന്നത്.
പുതിയ സീസണിലെ ഒരു ബോളിനു ചാഹറിനു ലഭിക്കുന്ന തുക 4.16 ലക്ഷം രൂപയായിരിക്കും. സിഎസ്‌കെയ്ക്കായി 58 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഫ്രാഞ്ചൈസിക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ ആറാമത്തെ ബൗളര്‍ കൂടിയാണ് ചാഹര്‍.

റാഷിദ് ഖാന്‍ (4.46 ലക്ഷം)

റാഷിദ് ഖാന്‍ (4.46 ലക്ഷം)

അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന ബൗളര്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഒരു ബോളിനാണ് ഏറ്റവുമധികം മൂല്യവുമുള്ളത്. കഴിഞ്ഞ സീസണ്‍ വരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു റാഷിദ്. പക്ഷെ സീസണിനു ശേഷം തുടരാന്‍ താല്‍പ്പര്യമില്ലെന്നു അദ്ദേഹം ഫ്രാഞ്ചൈസിയെ അറിയിക്കുകയായിരുന്നു.
മെഗാ ലേലത്തിനു മുമ്പ് തന്നെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സ് റാഷിദിനെ സ്വന്തമാക്കുകയായിരുന്നു. 15 കോടി രൂപയാണ് അദ്ദേഹത്തിനു ഫ്രാഞ്ചൈസി ശമ്പളമായി ഓഫര്‍ ചെയ്തത്. നേരത്തേ എസ്ആര്‍എച്ചില്‍ ഒമ്പതു കോടിയായിരുന്നു റാഷിദിന്റെ ശമ്പളം. പുതിയ സീസണില്‍ ഗുജറാത്തിനായി എറിയുന്ന ഓരോ ബോളിനും 4.46 ലക്ഷം രൂപയാണ് അദ്ദേഹത്തിനു ലഭിക്കുക.

Story first published: Monday, March 7, 2022, 20:40 [IST]
Other articles published on Mar 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+