For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ലോകകപ്പില്‍ തിളങ്ങി, ഈ മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കും ഐപിഎല്‍ വിളിയെത്തിയേക്കും

ദുബായ്: ടി20 ലോകകപ്പില്‍ വീണ്ടും ഭാഗ്യക്കേടിന് ഇരയായിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. പ്രവചനങ്ങളിലും ഫേവറേറ്റുകളുടെ പട്ടികയിലും ഉള്‍പ്പെടാതിരുന്ന ദക്ഷിണാഫ്രിക്ക മരണഗ്രൂപ്പില്‍ അഞ്ച് മത്സരത്തില്‍ നാലിലും ജയിച്ചെങ്കിലും നെറ്റ് റണ്‍റേറ്റ് ചതിച്ചതോടെ സെമി കാണാതെ പുറത്തായിരിക്കുകയാണ്. വലിയ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരില്ലാതിരുന്നിട്ടും ശക്തമായ പ്രകടനം തന്നെ അവര്‍ നടത്തി. എന്നാല്‍ ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരേ വലിയ മാര്‍ജിനില്‍ ജയിക്കാനാവാത്തത് തിരിച്ചടിയായി.

1

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് ഗ്രൂപ്പ് ഒന്നില്‍ നിന്ന് സെമിയില്‍ പ്രവേശിച്ചത്. എന്തായാലും തകര്‍പ്പന്‍ പോരാട്ടം തന്നെ കാഴ്ചവെച്ചാണ് ദക്ഷിണാഫ്രിക്ക മടങ്ങുന്നത്. അടുത്ത ഐപിഎല്‍ സീസണില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നതിനാല്‍ കൂടുതല്‍ വിദേശ താരങ്ങള്‍ക്ക് ഐപിഎല്ലിലേക്ക് വിളിയെത്തുമെന്നുറപ്പാണ്. മെഗാ ലേലം നടക്കാനുള്ളതിനാല്‍ ടീമുകളില്‍ വലിയ അഴിച്ചുപണികള്‍ നടക്കുമെന്ന കാര്യം ഉറപ്പാണ്.

നിലവില്‍ കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ,തബ്രൈസ് ഷംസി,എയ്ഡന്‍ മാര്‍ക്രം,ക്വിന്റന്‍ ഡീകോക്ക് എന്നിവരെല്ലാം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ഐപിഎല്‍ കളിക്കുന്നവരാണ്. എന്നാല്‍ ഇത്തവണത്തെ ടി20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ഐപിഎല്ലിലേക്ക് കളി വിളിയെത്തിയേക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: T20 World Cup 2021: കിവീസ് കരുത്തര്‍, എന്നാല്‍ ഒരു കാര്യത്തില്‍ അഫ്ഗാനെ ഭയക്കണം- ഡാനിഷ് കനേരിയ

കേശവ് മഹാരാജ്

കേശവ് മഹാരാജ്

ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജിന് ഇതുവരെ ഐപിഎല്ലില്‍ അവസരം ലഭിച്ചിട്ടില്ല. ഇത്തവണത്തെ ടി20 ലോകകപ്പിലടക്കം തിളങ്ങിയ കേശവ് മഹാരാജിന് ഐപിഎല്ലില്‍ കന്നി വിളിയെത്താന്‍ സാധ്യതയുണ്ട്. ഇടം കൈയന്‍ സ്പിന്നറായ കേശവ് റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്ന സ്പിന്നര്‍മാരിലൊരാളാണ്. മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് മികവുണ്ട്. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും മികവുള്ള കേശവിന് ഐപിഎല്ലില്‍ വിളിയെത്താന്‍ സാധ്യത കൂടുതലാണ്. കാരണം മികച്ച സ്പിന്നര്‍മാരെ ഒട്ടുമിക്ക ടീമുകള്‍ക്കും ആവിശ്യമാണ്. ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താനും കേശവ് മഹാരാജിന് മികവുണ്ട്.

Also Read: T20 World Cup: ന്യൂസീലന്‍ഡ് ബാറ്റിങ് നിര പോരാ, അഫ്ഗാന്‍ അട്ടിമറിച്ചേക്കും- പ്രവചിച്ച് അഗാര്‍ക്കര്‍

ഡ്വെയ്ന്‍ പ്രിട്ടോറിയസ്

ഡ്വെയ്ന്‍ പ്രിട്ടോറിയസ്

ദക്ഷിണാഫ്രിക്ക വൈകി തിരിച്ചറിഞ്ഞ താരമാണ് ഡ്വെയ്ന്‍ പ്രിട്ടോറിയസ്. പേസ് ബൗളറായ താരം ഡെത്ത് ഓവറിലടക്കം മികവ് കാട്ടാന്‍ കെല്‍പ്പുള്ളവനാണ്. 32കാരനായ താരം അനുഭവസമ്പന്നനാണെങ്കിലും ദക്ഷിണാഫ്രിക്കന്‍ ടീം പ്രതിഭ മനസിലാക്കാന്‍ വൈകി. ടി20 ലോകകപ്പില്‍ അഞ്ച് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ പ്രിട്ടോറിയസ് നേടിയിട്ടുണ്ട്. ഡെത്ത് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ വലിയ പിശുക്കുകാട്ടുന്ന താരം വിക്കറ്റ് വീഴ്ത്താനും മിടുക്കുകാട്ടുന്നു. പന്തില്‍ നന്നായി വ്യത്യാസം വരുത്താന്‍ കെല്‍പ്പുള്ള ബൗളറാണ് പ്രിട്ടോറിയത്. മികച്ച പേസും ബൗളിങ്ങില്‍ കണ്ടെത്തുന്ന താരത്തിന് തീര്‍ച്ചയായും ഐപിഎല്ലില്‍ അവസരം ലഭിച്ചേക്കും. പുതിയ ടീമുകള്‍ക്കുള്‍പ്പെടെ എല്ലാ ടീമുകളിലും മികച്ച പേസര്‍മാരുടെ അഭാവമുണ്ട്. അതിനാല്‍ പ്രിട്ടോറിയസിന് ആവിശ്യക്കാരേറെയുണ്ടാവും.

Also Read: T20 World Cup: ന്യൂസീലന്‍ഡ് x അഫ്ഗാനിസ്ഥാന്‍, ചങ്കിടിപ്പോടെ ഇന്ത്യ, സമയം, വേദി എല്ലാ കണക്കുകളുമിതാ

റാസി വാന്‍ ഡെര്‍ ഡൂസന്‍

റാസി വാന്‍ ഡെര്‍ ഡൂസന്‍

ഈ ടി20 ലോകകപ്പോടെ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് റാസി വാന്‍ ഡെര്‍ ഡൂസന്‍. ടോപ് ഓഡറിലും മധ്യ ഓവറിലും ബാറ്റ് ചെയ്യിക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. സന്നാഹ മത്സരത്തിലൂടെ തന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം ലോകകപ്പിലും ഇതേ മികവ് ആവര്‍ത്തിച്ചു. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ പുറത്താവാതെ 94 റണ്‍സാണ് അദ്ദേഹം നേടിയത്. പരിചയസമ്പന്നനായ താരം നിലയുറപ്പിച്ച് കളിക്കാനും അതിവേഗം റണ്‍സുയര്‍ത്താനും ഒരുപോലെ മികവ് കാട്ടുന്നവനാണ്. അതിനാല്‍ത്തന്നെ റാസിക്ക് വലിയ താരമൂല്യം ഐപിഎല്‍ ലേലത്തില്‍ ലഭിച്ചേക്കും. ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത താരത്തിന് വലിയ പ്രതിഫലം തന്നെ ലേലത്തില്‍ ലഭിക്കാന്‍ സാധ്യതകളേറെയാണ്. പുതിയ രണ്ട് ടീമുകളിലൊന്നില്‍ റാസിയെ കാണാനാണ് കൂടുതല്‍ സാധ്യത.

Story first published: Sunday, November 7, 2021, 13:14 [IST]
Other articles published on Nov 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+