Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഹാര്‍ദിക്കാവും ഒന്നാമന്‍! മെഗാ ലേലത്തിലെ വില കൂടിയ 6 താരങ്ങളെ പ്രവചിച്ച് ചോപ്ര

1

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാനിടയുള്ള ആറ് ഇന്ത്യന്‍ താരങ്ങളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരി ആദ്യമായിരിക്കും മെഗാ ലേലം നടക്കുക. ലേലത്തിനു മുന്നോടിയായി തങ്ങള്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് എട്ടു ഫ്രാഞ്ചൈസികളും പുറത്തു വിട്ടുകഴിഞ്ഞു.

ചില വമ്പന്‍ താരങ്ങള്‍ ലേലത്തിനു മുന്നോടിയായി ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ലേലത്തില്‍ ഇവര്‍ക്കു തോടികള്‍ ലഭിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മെഗാ ലേലത്തിനു മുമ്പ് തന്നെ പുതുതായെത്തുന്ന രണ്ടു പുതിയ ഫ്രാഞ്ചൈസികളായ ലഖ്‌നൗ, അഹമ്മദാബാദ് എന്നിവര്‍ക്കു മൂന്നു വീതം കളിക്കാരെ സ്വന്തമാക്കാന്‍ അനുവാദമുണ്ട്. ഇവര്‍ ആരെക്കെയാണെന്ന് ഈ മാസം 25ന് മുമ്പ് ഫ്രാഞ്ചൈസികള്‍ പ്രഖ്യാപിക്കുകയും വേണം. മെഗാ ലേലത്തില്‍ ഉയര്‍ന്ന തുക ലഭിക്കുമെന്ന് ചോപ്ര ചൂണ്ടിക്കാട്ടിയ ആറു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള, ലേലത്തില്‍ വന്‍ ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ളവരെ അദ്ദേഹം തിരഞ്ഞെടുത്തത്.

 ഹാര്‍ദിക്കാവും നമ്പര്‍ വണ്‍

ഹാര്‍ദിക്കാവും നമ്പര്‍ വണ്‍

മെഗാ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കുകയെന്നു ചോപ്ര പ്രവചിച്ചു. ഹാര്‍ദിക് പാണ്ഡ്യക്കായിരിക്കും ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കുക. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ഫോമോ, പരിക്കോ നോക്കേണ്ടതില്ല. മറ്റു ഒരു ഓള്‍റൗണ്ടറും കഴിവിന്റെ കാര്യത്തില്‍ ഹാര്‍ദിക്കിനൊപ്പമെത്തില്ല. അദ്ദേഹത്തിനു അഞ്ചു മുതല്‍ ഏഴു വരെ ഏതു സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ സാധിക്കും. കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യാനും കഴിയും. മാത്രമല്ല ഹാര്‍ദിക് ഗണ്‍ ഫീല്‍ഡറുമായിരുന്നു. അതുകൊണ്ടു തന്നെ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കുന്നത് ഹാര്‍ദിക്കിന് ആയിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ചോപ്ര വ്യക്തമാക്കി.

 ഹര്‍ഷലിനു ഉയര്‍ന്ന തുക ലഭിക്കും

ഹര്‍ഷലിനു ഉയര്‍ന്ന തുക ലഭിക്കും

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്താതിരുന്ന കഴിഞ്ഞ സീസണില്‍ 32 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കുകയും ചെയ്ത ഹര്‍ഷല്‍ പട്ടേലിനും ലേലത്തില്‍ വന്‍ തുക ലഭിക്കുമെന്ന് ചോപ്ര പറഞ്ഞു.
ഹര്‍ഷല്‍ കഴിവ് തെളിയിച്ചു കഴിഞ്ഞ താരമാണ്. ഒരു സീസണിലെ മാത്രം അദ്ഭുതമല്ല അദ്ദേഹം. ഐപിഎല്ലില്‍ നന്നായി പെര്‍ഫോം ചെയ്ത ഹര്‍ഷല്‍ പിന്നീട് ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴും ഇതാവര്‍ത്തിച്ചു. കുറച്ചു ഗ്രൗണ്ടുകളില്‍ മാത്രമല്ല കളിച്ച എല്ലായിടത്തും ഹര്‍ഷല്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ബൗളിങില്‍ ഒരുപാട് വേരിയേഷനുകള്‍ താരത്ിനുണ്ടെന്നും ചോപ്ര വിലയിരുത്തി.

 ശിഖര്‍ ധവാനും ഡിമാന്റുണ്ടാവും

ശിഖര്‍ ധവാനും ഡിമാന്റുണ്ടാവും

ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്താതിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും ലേലത്തില്‍ വന്‍ ഡിമാന്റാവുണ്ടാവാന്‍ സാധ്യതയുള്ള അടുത്തയാളെന്നു ചോപ്ര ചൂണ്ടിക്കാട്ടി. 500-600 റണ്‍സ് നേടാന്‍ കഴിയുന്ന താരമാണ് ധവാന്‍. അദ്ദേഹത്തെ ഏതൊരു ഫ്രാഞ്ചൈസിക്കും വിശ്വസിച്ച് ടീമിലെത്തിക്കാം. ഇന്ത്യയിലും വിദേശത്തുമെല്ലാം ധവാന്‍ റണ്‍സ് നേടിയിട്ടുണ്ട്. ടി20യില്‍ ടീമിനു തകര്‍പ്പ തുടക്കം നല്‍കാന്‍ അദ്ദേഹത്തിനു കഴിയും.
മെഗാ ലേലത്തില്‍ ഒരുപാട് ടീമുകള്‍ ധവാനു വേണ്ടി താല്‍പ്പര്യം കാണിക്കും. ഒരുപക്ഷെ ധവാനെയും ഡേവിഡ് വാര്‍ണറെയും ഒരുമിച്ച് ഒരേ ടീമില്‍ ഓപ്പണര്‍മാരായി നമ്മള്‍ വീണ്ടും കണ്ടേക്കും. അഹമ്മദാബാദ് ഫ്രാഞ്ചൈസി ചിലപ്പോള്‍ രണ്ടു പേരെയും വാങ്ങിയേക്കുമെന്നും ചോപ്ര നിരീക്ഷിച്ചു.
സഹോദരമാരായ ദീപക് ചാഹര്‍, രാഹുല്‍ ചാഹര്‍ എന്നിവരും സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനുമാണ് ചോപ്രയുടെ ലിസ്റ്റിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ദീപക്കിനെ ചെന്നൈ സൂപ്പര്‍ കിങ്‌സും രാഹുലിനെ മുംബൈ ഇന്ത്യന്‍സും അശ്വിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സും കൈവിടുകയായിരുന്നു.

Story first published: Sunday, December 5, 2021, 19:37 [IST]
Other articles published on Dec 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+