For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണിപ്പടയുടെ കുതിപ്പിന് തടയിടുമോ കെകെആര്‍? പോരാട്ടം കടുക്കും, കണക്കുകള്‍ ഇതാ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന (26-9-2021) ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. രണ്ടാം പാദത്തില്‍ മുംബൈ ഇന്ത്യന്‍സിനേയും ആര്‍സിബിയേയും തോല്‍പ്പിച്ച് ഉജ്ജ്വല ഫോമില്‍ സിഎസ്‌കെ ഇറങ്ങുമ്പോള്‍ ആര്‍സിബിയേയും മുംബൈയേയും വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് കെകെആറിന്റെ വരവ്. ഇരു ടീമിനും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളില്‍ കാഴ്ചവെച്ചത്. അതിനാല്‍ത്തന്നെ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്.

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെ

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെ

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. 26 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 16 മത്സരത്തില്‍ ജയം സിഎസ്‌കെയ്ക്കായിരുന്നു. ഒമ്പത് മത്സരത്തിലാണ് കെകെആറിന് ജയിക്കാനായത്. ഒരു മത്സരം ഫലം കാണാതെ പോയി. ഈ സീസണിന്റെ ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 19 റണ്‍സിന്റെ ജയം സിഎസ്‌കെ നേടിയെടുത്തിരുന്നു. 60 പന്തില്‍ 95 റണ്‍സ് നേടിയ ഫഫ് ഡുപ്ലെസിസാണ് കളിയിലെ താരമായത്.

ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ആറ് തവണയും കെകെആര്‍ ഒരു തവണയും ജയിച്ചപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്ത് സിഎസ്‌കെ 10 തവണയും കെകെആര്‍ 8 തവണയും ജയിച്ചു.

Also Read: IPL 2021: വെങ്കിയുടെ കളി തുടങ്ങിയിട്ടേയുള്ളൂ! ഇതു വെറും സാംപിളെന്നു ഇര്‍ഫാന്‍

സിഎസ്‌കെയ്ക്ക് എളുപ്പമാവില്ല

സിഎസ്‌കെയ്ക്ക് എളുപ്പമാവില്ല

നിലവിലെ സിഎസ്‌കെ താരങ്ങളുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണെങ്കിലും കെകെആറിനെതിരേ ജയം എളുപ്പമാവില്ല. താരങ്ങളെല്ലാം മികച്ച ഫോമിലുള്ളത് സിഎസ്‌കെയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. പ്രത്യേകിച്ച് ബൗളിങ് നിര. ഏത് സമയത്തും തിരിച്ചുവരാനുള്ള ബൗളിങ് മികവ് സിഎസ്‌കെയ്ക്കുണ്ട്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ തുടക്കത്തിലേ തല്ലുവാങ്ങിയ സിഎസ്‌കെ ബൗളര്‍മാര്‍ പിന്നീട് ശ്രദ്ധേയ തിരിച്ചുവരവാണ് നടത്തിയത്. ഡ്വെയ്ന്‍ ബ്രാവോയുടെ ഡെത്ത് ഓവറിലെ പരിചയസമ്പത്ത് ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു..

Also Read: IPL 2021: 'അവനായിരിക്കും ഇന്ത്യയുടെ ഭാവി നായകന്‍', ഡല്‍ഹി താരത്തെ തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്

3

ബാറ്റിങ് നിരയും ഭേദപ്പെട്ട ഫോമിലാണ്. ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദ് ആദ്യ രണ്ട് മത്സരത്തിലും തിളങ്ങി. ഫഫ് ഡുപ്ലെസിസ് ആര്‍സിബിക്കെതിരായ മത്സരത്തിലൂടെ ഫോമിലേക്കെത്തി. അമ്പാട്ടി റായിഡു,മോയിന്‍ അലി,സുരേഷ് റെയ്‌ന എന്നിവരും താളം കണ്ടെത്തിക്കഴിഞ്ഞു. രവീന്ദ്ര ജഡേജ,ബ്രാവോ എന്നിവരും ബാറ്റിങ്ങില്‍ കരുത്ത് കാട്ടാന്‍ കെല്‍പ്പുള്ളവരാണ്. ജോഷ് ഹെയ്‌സല്‍വുഡ് ഒഴികെ മറ്റെല്ലാ സിഎസ്‌കെ താരങ്ങളും ഭേദപ്പെട്ട ബാറ്റിങ് മികവുള്ള താരങ്ങളാണ്.

Also Read: IPL 2021: ആര്‍സിബിക്കെതിരേ മുംബൈയെ രക്ഷിക്കാന്‍ ഹര്‍ദിക് എത്തുമോ? ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ഇതാ

കുതിപ്പ് തുടരാന്‍ കെകെആര്‍

കുതിപ്പ് തുടരാന്‍ കെകെആര്‍

ആദ്യ പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ബാറ്റിങ് നിരയുടെ തിരിച്ചുവരവാണ് കെകെആറിന്റെ രണ്ടാം പാദത്തിലെ കുതിപ്പിന് കാരണം. വെങ്കടേഷ് അയ്യരുടെ ഓപ്പണിങ്ങിലെ വെടിക്കെട്ട് ബാറ്റിങ് കെകെആറിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും കെകെആറിന്റെ ഓപ്പണിങ് സഖ്യം ഭേദപ്പെട്ട പ്രകടനം നടത്തി. അതിനാല്‍ത്തന്നെ പിന്നാലെയെത്തിയ താരങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനും സാധിച്ചു. ശുഭ്മാന്‍ ഗില്‍,രാഹുല്‍ ത്രിപാതി എന്നിവരും ഫോമിലാണ്. ഓയിന്‍ മോര്‍ഗന്‍ ഇനിയും ഫോം കണ്ടെത്തേണ്ടതായുണ്ട്. ദിനേഷ് കാര്‍ത്തിക്,ആന്‍ഡ്രേ റസല്‍ എന്നിവരുടെ ബാറ്റിങ് പ്രകടനവും കണ്ടറിയണം.

Also Read: IPL 2021: സിഎസ്‌കെയെപ്പോലെയല്ല ആര്‍സിബി, മുംബൈയ്ക്കും അതേ കഴിവുണ്ട്- ചോപ്ര പറയുന്നു

5

ബൗളിങ്ങില്‍ ലോക്കി ഫെര്‍ഗൂസനും പ്രസിദ്ധ് കൃഷ്ണയും പേസ് നിരയില്‍ ഭേദപ്പെട്ട് നില്‍ക്കുന്നു. വരുണ്‍ ചക്രവര്‍ത്തി,സുനില്‍ നരെയ്ന്‍ എന്നിവരുടെ സ്പിന്‍ മികവ് തന്നെയാണ് കെകെആറിന്റെ കരുത്ത്. പ്ലേ ഓഫില്‍ സ്ഥാനം നേടാന്‍ കെകെആറിന് ജയം അനിവാര്യമായതിനാല്‍ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും മോര്‍ഗനും സംഘവും ഇറങ്ങുക.

Also Read: IPL 2021: 'രോഹിത് തുടങ്ങിയത് ശതാബ്ദി പോലെ, പിന്നീടത് ഗുഡ്‌സ് ട്രെയിനായി', പരിഹസിച്ച് ആകാശ്

സാധ്യതാ പ്ലേയിങ് 11

സാധ്യതാ പ്ലേയിങ് 11

സിഎസ്‌കെ: ഫഫ് ഡുപ്ലെസിസ്, റുതുരാജ് ഗെയ്ക് വാദ്, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി, സാം കറാന്‍, ഡ്വെയ്ന്‍ ബ്രാവോ, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍.

കെകെആര്‍- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപതി, നിധീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസന്‍, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

Story first published: Saturday, September 25, 2021, 12:10 [IST]
Other articles published on Sep 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+