For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മറ്റ് ഫോര്‍മാറ്റില്‍ ശ്രദ്ധിക്കാന്‍ കോലി ആര്‍സിബി ക്യാപ്റ്റന്‍സിയും ഒഴിഞ്ഞേക്കും- രാജ്കുമാര്‍ ശര്‍മ

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ടി20 നായകസ്ഥാനം ഒഴിയുകയാണെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം വിരാട് കോലി നടത്തിയത്. ടി20 ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് നായകസ്ഥാനം ഒഴിഞ്ഞ് ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധിക്കാനാണ് കോലി ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും നായകനാവുന്നത് മാനസികമായും ശാരീരികമായും കോലിയെ ബാധിക്കുന്നുണ്ടെന്നും വിശ്രമം ആവിശ്യമായതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കോലി എത്തിയതെന്നുമാണ് കോലിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

1

എന്നാല്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ പല സൂപ്പര്‍ താരങ്ങളുമായി കോലിക്കുള്ള അഭിപ്രായ ഭിന്നതയുടെ ഫലമായാണ് ഇത്തരത്തില്‍ സ്ഥാനം ഒഴിയേണ്ടി വന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഒരു ഫോര്‍മാറ്റിലും സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ല. ക്യാപ്റ്റന്‍സി കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചിട്ടുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതും കോലി നായകസ്ഥാനം ഒഴിയാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു.

Also Read: IPL 2021: ഇപ്പോള്‍ ആര്‍ക്കുമറിയില്ല, സീസണ്‍ കഴിഞ്ഞാല്‍ ഇവര്‍ സൂപ്പര്‍ താരമായേക്കും!

2

ഇപ്പോഴിതാ കോലി മറ്റ് ഫോര്‍മാറ്റുകളില്‍ ശ്രദ്ധിക്കുന്നതിനായി ആര്‍സിബി ക്യാപ്റ്റന്‍സിയും ഒഴിഞ്ഞേക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കോലിയുടെ ബാല്യകാല പരിശീലകന്മാരിലൊരാളായ രാജ്കുമാര്‍ ശര്‍മ. 'ഒരു ഐസിസി കിരീടം പോലും നേടിയില്ലെന്നത് വലിയ പരിഗണന നല്‍കേണ്ട കാര്യമല്ല. മൂന്ന് ഫോര്‍മാറ്റിലുമായി അവന്റെ റെക്കോഡുകള്‍ നോക്കുക. ഏറ്റവും വിജയകരമായ നായകന്മാരിലൊരാളാണവന്‍. അതിനാല്‍ത്തന്നെ ഐസിസി കിരീടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു നായകന്റെ മികവിനെ വിലയിരുത്താനാവില്ല.

Also Read: കോലിക്ക് 'ചെക്ക്' വെച്ച് ബിസിസിഐ, അനില്‍ കുംബ്ലെ വീണ്ടും ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക്

3

നായകനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അവന്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ എന്തെന്ന് അവന്റെ റെക്കോഡുകള്‍ വ്യക്തമാക്കും. ഐപിഎല്ലിനെ പരിഗണിച്ച് പറയുകയാണെങ്കില്‍ അവന്‍ ആര്‍സിബിയുടെ നായകസ്ഥാനവും ഒഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. ബാറ്റ്‌സ്മാനായി തുടര്‍ന്ന് രാജ്യത്തിനായി മറ്റ് ഫോര്‍മാറ്റുകളില്‍ തിളങ്ങാനാവും അവന്‍ ശ്രമിക്കുക'-രാജ്കുമാര്‍ വിലയിരുത്തി.

Also Read: IPL 2021: മുംബൈ X സിഎസ്‌കെ, രോഹിതിന് മുന്നില്‍ മൂന്ന് വെല്ലുവിളികള്‍, പരിഹാരം എളുപ്പമല്ല

4

എന്നാല്‍ ആര്‍സിബി നായകസ്ഥാനം ഒഴിയുക കോലിക്ക് എളുപ്പമാവില്ല. ഇതുവരെ ഐപിഎല്‍ കിരീടം പോലും ആര്‍സിബിക്ക് നേടാനായിട്ടില്ല. എങ്കിലും ആരാധക പിന്തുണ വളരെ കൂടുതലുള്ള ടീമാണ് ആര്‍സിബി. ഇതിന് കാരണം വിരാട് കോലിയുടെ സാന്നിധ്യമാണ്. കോലി ടീം വിടുകയോ നായകസ്ഥാനത്ത് നിന്ന് മാറുകയോ ചെയ്താല്‍ ആര്‍സിബിയുടെ മൂല്യത്തെ അത് പ്രതികൂലമായി ബാധിക്കും അതിനാല്‍ത്തന്നെ കോലിയെ വിടാന്‍ ആര്‍സിബി ഒരിക്കലും തയ്യാറായേക്കില്ല.

Also Read: ടി20 നായകനായുള്ള കോലിയുടെ പടിയിറക്കം ഇന്ത്യക്ക് തിരിച്ചടിയായേക്കും, മൂന്ന് കാരണങ്ങളിതാ

5

ടി20 ഫോര്‍മാറ്റില്‍ മോശമില്ലാത്ത റെക്കോഡ് നായകനെന്ന നിലയില്‍ കോലിക്കുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഏവരേയും മോഹിപ്പിക്കുന്ന റെക്കോഡുള്ള കോലി 54 ടി20യില്‍ നിന്ന് 27 ജയമാണ് ഇന്ത്യക്ക് നേടിക്കൊടുത്തത്. ഇത്തവണത്തെ ഐപിഎല്‍ കോലിക്ക് അഭിമാന പോരാട്ടമാണ്. 2021 സീസണിന്റെ ആദ്യ പാദം പൂര്‍ത്തിയാവുമ്പോള്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ആര്‍സിബിയുള്ളത്. രണ്ടാം പാദത്തില്‍ ശക്തമായ പോരാട്ടം തുടര്‍ന്നാല്‍ കന്നി കപ്പ് അലമാരയിലെത്തിക്കാന്‍ കോലിക്കും സംഘത്തിനുമാവും.

Also Read: IPL 2021: ധോണിയുടെ ആ 'ടെക്‌നിക്ക്' ബാറ്റിങ് കൂടുതല്‍ എളുപ്പമാക്കി'- തുറന്ന് പറഞ്ഞ് ശര്‍ദുല്‍ ഠാക്കൂര്‍

6

കോലി ടി20 നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റിനുള്ളില്‍ പുകഞ്ഞിരുന്ന പല പ്രശ്‌നങ്ങളും ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കോലിക്ക് പകരക്കാരനായി 34കാരനായ രോഹിത് ശര്‍മ ടി20 നായകസ്ഥാനത്തേക്ക് എത്തിയേക്കും. എന്നാല്‍ രോഹിതിനെ നായകനാക്കുന്നതിനോട് കോലിക്ക് താല്‍പര്യമില്ലെന്നും റിഷഭ് പന്തിനെ ടി20 നായകനാക്കുകയും കെ എല്‍ രാഹുലിനെ ഏകദിന നായകനാക്കുകയും ചെയ്യണമെന്ന് കോലി ബിസിസിഐയോട് ആവിശ്യപ്പെട്ടുവെന്നുമുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Also Read: കോലി എന്തുകൊണ്ട് ക്യാപ്റ്റന്‍സിയൊഴിഞ്ഞു? പ്രധാനമായും മൂന്നു കാരണങ്ങള്‍

7

Also Read: 'ഈ സമയത്ത് ഇത് വേണ്ടായിരുന്നു', കോലിയുടെ പടിയിറക്കത്തെക്കുറിച്ച് പ്രസാദും ഇര്‍ഫാന്‍ പഠാനും

എന്തായാലും രോഹിത് ശര്‍മയുമായുള്ള പ്രശ്‌നങ്ങള്‍ കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കാനുള്ള കാരണങ്ങളിലൊന്നായി പറയാം. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് ഇത്രയും നാളും കോലിയുടെ നിഴലായി ഒതുങ്ങുകയായിരുന്നു. ഇതിനൊരു മാറ്റം വരാന്‍ ബിസിസി ഐയുടെ ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രവി ശാസ്ത്രിക്ക് പകരം പരിശീലകനായി അനില്‍ കുംബ്ലെ കൂടിയെത്തിയാല്‍ കോലി കൂടുതല്‍ പ്രതിരോധത്തിലാകുമെന്നുറപ്പ്.

Story first published: Saturday, September 18, 2021, 16:17 [IST]
Other articles published on Sep 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+